head3
head1

30-39 വയസ്സ് പ്രായപരിധിയിലുള്ളവര്‍ക്ക് അടുത്തയാഴ്ച വാക്‌സിന്‍ രജിസ്ട്രേഷന്‍ ആരംഭിക്കും

ഡബ്ലിന്‍: അയര്‍ലണ്ടില്‍ 30-39 വയസ്സ് പ്രായപരിധിയിലുള്ളവര്‍ക്ക് അടുത്തയാഴ്ച മുതല്‍ കോവിഡ് -19 വാക്‌സിനേഷനായുള്ള രജിസ്റ്റര്‍ ആരംഭിക്കും.

ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ വാക്‌സിനേഷന്‍ പുരോഗതി വിലയിരുത്തിയിരുന്നു.ഈ ആഴ്ച 250,000-280,000 വാക്‌സിന്‍ ഡോസുകള്‍ നല്‍കാനാകുമെന്ന് എച്ച്എസ്ഇ പ്രതീക്ഷിക്കുന്നു, ,

ഫാര്‍മസികള്‍ ഉടന്‍ തന്നെ വാക്‌സിനേഷന്‍ പ്രോഗ്രാമിനെ സഹായിക്കാന്‍ തുടങ്ങുമെന്നും ജോണ്‍സന്‍ & ജോണ്‍സണ്‍ (ജെ & ജെ) വാക്‌സിന്‍,ഫൈസര്‍ വാക്‌സിനുകളാവും കൂടുതലായി നല്കപ്പെടുകയെന്നും എച്ച് എസ് ഇ വ്യക്തമാക്കി.

30,000 ത്തോളം ഗര്‍ഭിണികള്‍ക്ക് (14 നും 36 ആഴ്ചയ്ക്കും ഇടയിലുള്ളവര്‍ക്ക് ) അടുത്ത ആഴ്ചകളില്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്..

ട്രാവലേഴ്സ്, റോമ കമ്മ്യൂണിറ്റികള്‍ പോലുള്ള ‘സാമൂഹികമായി ദുര്‍ബലരായവര്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രൂപ്പുകള്‍ക്ക് ജിപി അല്ലെങ്കില്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ വഴി വാക്‌സിന്‍ നല്‍കും ,

ഒരൊറ്റ ഡോസ് മാത്രമുള്ള ജെ & ജെ വാക്‌സിന്‍ വിതരണം ചെയ്യുന്നതിലൂടെ വിതരണത്തില്‍ നിലവിലുള്ള കുറവുകള്‍ പരിഹരിക്കാനാവുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.14000 പേര്‍ക്കുള്ള വാക്‌സിന്‍ വാഗ്ദാനം ചെയ്തിരുന്ന കമ്പനിയ്ക്ക് 12000 പേര്‍ക്കേ കഴിഞ്ഞ ആഴ്ച വാക്‌സിന്‍ വിതരണം ചെയ്യാനായുള്ളു.

ഇന്ന് (ബുധന്‍) 259 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More