head3
head1

വാക്സിനേഷനില്‍ മുന്നേറ്റം,അയര്‍ലണ്ടില്‍ ജനസംഖ്യയുടെ 26 ശതമാനത്തിനും പൂര്‍ണ്ണമായും വാക്സിന്‍ നല്‍കി

ഡബ്ലിന്‍ : വാക്സിനേഷനില്‍ അയര്‍ലണ്ട് വലിയ മുന്നേറ്റം നടത്തിയതായി പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. ജനസംഖ്യയുടെ 26 ശതമാനം ആളുകള്‍ക്ക് പൂര്‍ണ്ണമായും 55% പേര്‍ക്ക് ഒരു ഡോസ് വാക്സിനും ലഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

രാജ്യത്തെ കോവിഡ് വാക്സിനേഷന്‍ പരിപാടി വളരെ ഫലപ്രദമായും കാര്യക്ഷമമായും തുടരുകയാണെന്ന് മാര്‍ട്ടിന്‍ പറഞ്ഞു. ഇപ്പോള്‍ മൊത്തം മൂന്ന് മില്യണിലധികം ഡോസുകള്‍ നല്‍കി.

എച്ച് .എസ് .ഇയ്ക്കും ജിപികള്‍ക്കും വാക്സിനേഷന്‍ പ്രോഗ്രാമില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും കൃതജ്ഞത അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

ഇന്നലെയും കോവിഡിന്റെ 377 കേസുകള്‍ രാജ്യത്ത് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തിയ രോഗികളുടെ എണ്ണം ഞായറാഴ്ചത്തെ 70ല്‍ നിന്ന് 69 ആയി. തീവ്രപരിചരണ വിഭാഗങ്ങളില്‍ 26 കോവിഡ് രോഗികളുണ്ട്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More