പോര്‍ട്ട് ലീഷില്‍ നാളെ ഇന്ത്യന്‍ മേള , ചെണ്ടമേളത്തിലും , തിരുവാതിരയിലും മത്സരം, നഷ്ടമാവില്ല ഒരു ദിനം ഇവിടെ
പോര്‍ട്ട് ലീഷ്: അയര്‍ലണ്ടിലെ മിഡ്ലാന്‍ഡ്സ് ഫെസ്റ്റിവലിന് വമ്പന്‍ ഒരുക്കങ്ങളുമായി പോര്‍ട്ട് ലീഷ് . മിഡ്ലാന്‍ഡ്സിലെ ഏറ്റവും വലിയ ആഘോഷത്തിനായി വമ്പന്‍ തയ്യാറെടുപ്പുകളാണ് പോര്‍ട്ട് ലീഷിലെ ഇന്ത്യന്‍ സമൂഹം ഒരുക്കിയിരിക്കുന്നത്. അയര്‍ലണ്ടിലെമ്പാടും നിന്നുള്ള ആയിരക്കണക്കിന് ഇന്ത്യക്കാര്‍ , Utsav 24 ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ നാളെ ശനിയാഴ്ച (ജൂലൈ 27)നു പോര്‍ട്ട് ലീഷില്‍ എത്തിച്ചേരും.ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടുവാന്‍ സെലിബ്രറ്റി ഗസ്റ്റ് ആയി പ്രശസ്ത സിനിമ താരം അന്നാ രാജനും -ലിച്ചി എത്തുന്നുണ്ട്.
വിശാലമായ Rathleague GAA ഗ്രൗണ്ടില്‍ 30ല്‍ അധികം ഫുഡ് ആന്‍ഡ് നോണ്‍ഫൂഡ് സ്റ്റാളുകള്‍, 2000ല്‍ അധികം വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യം മതിയായ ടോയ്‌ലറ്റ് സൗകര്യങ്ങള്‍ എന്നിവയും സജ്ജമാണ്.
ആവേശകരമായ വടംവലി മല്‍സരം, പെനാല്‍റ്റി ഷൂട്ട് ഔട്ട്, പഞ്ച ഗുസ്തി, പുഷ് അപ്പ്, ബൌളിംഗ്, ഷോട്ട് പുട്ട് , റുബിക് ക്യുബ് സോള്‍വിങ് തുടങ്ങിയ മത്സര ഇനങ്ങളില്‍ ക്യാഷ് പ്രൈസുകളും മറ്റു ആകര്‍ഷക സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നു.
കലാമത്സരങ്ങളില്‍ പത്തിലധികം ടീമുകള്‍ തിരുവാതിരയിലും U K ല്‍ നിന്നും അയര്‍ലണ്ടില്‍ നിന്നുമായി നിരവധി ടീമുകള്‍ ചെണ്ടമേളത്തിലും മത്സരിക്കുന്നു.
കുട്ടികള്‍ക്കായി ചിത്രരചനാ മത്സരവും ഒരുക്കിയിരിക്കുന്നു. രാവിലെ 9 മുതല്‍ രാത്രി 9 വരെ നീളുന്ന ആഘോഷ പരിപാടികളില്‍ മത്സരങ്ങള്‍ക്കുശേഷം, Cloud 9 അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്, കുമ്പളം നോര്‍ത്ത് ബാണ്ടിന്റെ സംഗീത വിരുന്ന്, ദര്‍ശന്‍ ചടുലതാളത്തിലൊരുക്കുന്ന ഡി ജെ എന്നിവ കൂടാതെ പ്രതിഭാധനരായ നര്‍ത്തകരെ അണിനിരത്തി മുദ്ര ആര്‍ട്‌സും, കുച്ചിപ്പുടിയുമായി അതുല്യ പ്രതിഭ സപ്ത രാമന്‍ നമ്പൂതിരിയുടെ സപ്ത സ്വര, DBDS, Jump Street Dancers എന്നീ പ്രശസ്തരും ദ്രശ്യവിരുന്നൊരുക്കി വേദിയിലെത്തുന്നു.
Irish കലാകാരന്മാരൊരുക്കുന്ന River Dance, യുവജനങ്ങളുടെ ഹരമായ ഫാഷന്‍ ഷോ തുടങ്ങിയ വേറിട്ട ഇങ്ങളും സദസ്യരെ കാത്തിരിക്കുന്നു.
പാര്‍ക്കിങ്ങിനായി അവശേഷിക്കുന്നത് പരിമിതമായ സ്ലോട്ടുകള്‍ മാത്രമാകയാല്‍ എത്രയും പെട്ടെന്നു ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യുക. ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ സ്ലോട്ടുകള്‍ ലഭ്യമാകുന്നില്ലായെങ്കില്‍ 0892540535 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്നു സംഘാടകര്‍ പ്രത്യേകം അറിയിച്ചിട്ടുണ്ട്.
LOCATION: Rathleague, Portlaoise, Co. Laois, R32 Y160
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.