head1
head3

‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’ തമിഴിലേയ്ക്കും

കൊച്ചി : ജിജു അശോകന്റെ സംവിധാനത്തില്‍ ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട് എന്നിവര്‍ അഭിനയിച്ച് 2015-ല്‍ പുറത്തിറങ്ങിയ ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’ തമിഴിലേയ്ക്ക് പുനര്‍നിര്‍മിക്കുന്നു. സംവിധായകന്‍ ജിജു അശോകന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

റിലീസ് ചെയ്യാനിരിക്കുന്ന അദൃശ്യം, യൂകി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എഎഎആര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. കോമഡി ത്രില്ലര്‍ ജോണറില്‍പെട്ട ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു കഴിഞ്ഞു.

ഗന്ധര്‍വ്വന്‍ കോട്ടൈ, ആള്‍വാര്‍ കുറിച്ചി, അളകാപുരം, അംബാസമുദ്രം എന്നിവിടങ്ങളിലായി ഈ വര്‍ഷമവാസനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അഭിനേതാക്കള്‍, ക്രു തുടങ്ങിയ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് പ്രൊഡക്ഷന്‍ ടീം അറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More