ഡബ്ലിന്‍ : അയര്‍ലണ്ടില്‍ തൊഴിലില്ലായ്മ നിരക്കില്‍ നേരിയ തോതില്‍ വര്‍ദ്ധിക്കുന്നു. മാര്‍ച്ചിലെ 4.1%ല്‍ നിന്ന് 4.4% ആയാണ് തൊഴിലില്ലാത്തവരുടെ നിരക്കുയര്‍ന്നതെന്ന് സി എസ് ഒ റിപ്പോര്‍ട്ട്. പറയുന്നു.
സാങ്കേതിക മേഖലയിലെ പ്രവര്‍ത്തനം ഉഷാറായതോടെ ഈ വര്‍ഷം ആദ്യ പാദത്തില്‍ ഐറിഷ് സമ്പദ് വ്യവസ്ഥ വളര്‍ച്ചയിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ തൊഴില്‍ രംഗത്തേയ്ക്ക് അതിന്റെ പ്രതിഫലനമുണ്ടായിട്ടില്ലെന്നാണ് പുതിയ സി എസ് ഒ ഡാറ്റ കാണിക്കുന്നത്.
ആവശ്യകത കുറഞ്ഞ നിലയിലായതിനാല്‍ ഏപ്രിലില്‍ ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകില്ലെന്ന് എ ഐ ബി എസ് ആന്റ് പി ഗ്ലോബല്‍ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് (പി എം ഐ) സര്‍വേ നേരത്തേ വെളിപ്പെടുത്തിയിരുന്നു.
പുരുഷന്മാരുടെ തൊഴിലില്ലായ്മ 4.1%മായപ്പോള്‍ ഏപ്രിലില്‍ സ്ത്രീകളുടെ തൊഴില്‍രാഹിത്യം 4.7%മായി വര്‍ദ്ധിച്ചു.കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തൊഴിലില്ലായ്മ 4.1 ശതമാനമായിരുന്നു.
ഐ ടി ഓപ്പറേഷന്‍സ്, ഹെല്‍പ്പ് ഡെസ്‌ക്, ഇന്‍ഫര്‍മേഷന്‍ ഡിസൈന്‍,ഡോക്യുമെന്റേഷന്‍, സോഫ്‌റ്റ്വെയര്‍ ഡെവലപ്‌മെന്റ് തുടങ്ങിയ പ്രധാന സാങ്കേതിക മേഖലകളിലൊന്നും തൊഴിലുകള്‍ വര്‍ദ്ധിച്ചിട്ടില്ലെന്ന് ഇന്‍ഡീഡ് ഡാറ്റ പറയുന്നു.
തൊഴിലില്ലാത്തത് 9900 പേര്‍ക്ക്
2024 മാര്‍ച്ചിലെ 1,15,400 പേരാണ് തൊഴില്‍രഹിതരായുണ്ടായിരുന്നത്.ഏപ്രിലില്‍ അത് 1,24,200 ആയി ഉയര്‍ന്നതായി സി എസ് ഒ പറയുന്നു.9,900പേരുടെ വര്‍ധനവാണുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് മാര്‍ച്ചിലെ 9.2%ല്‍ നിന്ന് ഏപ്രിലില്‍ 10.6% ആയി ഉയര്‍ന്നെന്നും സി എസ് ഒ പറയുന്നു.
തൊഴിലില്ലായ്മ നിരക്ക് ഇനിയും ഉയര്‍ന്നേക്കും
വരും മാസങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് ചെറുതായി ഉയരാന്‍ സാധ്യതയുണ്ടെന്ന് റിക്രൂട്ട് പ്ലാറ്റ്‌ഫോമിലെ സീനിയര്‍ സാമ്പത്തിക വിദഗ്ധന്‍ ജാക്ക് കെന്നഡി മുന്നറിയിപ്പ് നല്‍കി.2021 ഡിസംബര്‍ മുതല്‍ തൊഴിലില്ലായ്മ നിരക്ക് 5% ത്തില്‍ താഴെയാണെന്ന് ജാക്ക് കെന്നഡി പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.