ഡബ്ലിന്‍ : റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടില്‍ നിന്നുള്ള ഉല്‍പ്പന്ന കയറ്റുമതി അടക്കമുള്ള വ്യാപാരങ്ങള്‍ക്ക് മേല്‍ യു കെയുടെ ബ്രെക്സിറ്റനന്തര വ്യാപാര നിയന്ത്രണങ്ങള്‍ ജനുവരി 31 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇവിടെ നിന്നും ബ്രിട്ടനിലേക്ക് അയക്കുന്ന ചരക്കുകള്‍ക്കാണ് യു കെയുടെ പുതിയ ഇറക്കുമതി നിയന്ത്രണങ്ങള്‍ ബാധകമാവുക.എന്നാല്‍ ,റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടില്‍ നിന്ന് ബ്രിട്ടനിലേക്ക് പ്രവേശിക്കുന്ന ചരക്കുകളുടെ ഫിസിക്കല്‍ പരിശോധന അതിര്‍ത്തികളില്‍ ഒക്ടോബര്‍ 31ന് ശേഷമേ ആരംഭിക്കൂ.
പുതിയ മാറ്റങ്ങള്‍ ഇടപാടുകള്‍ക്ക് കാലതാമസമുണ്ടാക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.ആവശ്യമായ രേഖകള്‍ 24 മണിക്കൂര്‍ മുമ്പ് നല്‍കാത്ത ഷിപ്പ്‌മെന്റുകള്‍ക്ക് ഫെറികളില്‍ കയറാന്‍ അനുവാദമുണ്ടാകില്ല.നിയമലംഘനത്തിന് പിഴയും നല്‍കേണ്ടതായി വരും.പുതിയ മാറ്റങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വലിയ തോതിലുള്ള പ്രചാരണ പരിപാടികള്‍ നടത്തിയിരുന്നു.എന്നിരുന്നാലും ചെറുകിട, ഇടത്തരം വ്യാപാരികളിലേയ്ക്ക് ഈ സന്ദേശം അത്രകണ്ട് എത്തിയിട്ടില്ലെന്നാണ് സൂചന.
രജിസ്ട്രേഷനും ഇംപോര്‍ട്ട് ഡിക്ലറേഷന്‍ റഫറന്‍സ് നമ്പരും നിര്‍ബന്ധം
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ബോര്‍ഡര്‍ ടാര്‍ഗെറ്റിംഗ് മോഡല്‍ എന്ന പേരിലുള്ള നിയന്ത്രണങ്ങളുടെ രൂപരേഖ ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്.പൂര്‍ണ്ണ തോതിലുള്ള കസ്റ്റംസ് നിയന്ത്രണങ്ങളാണ് ഇതിന്റെ ഭാഗമായുണ്ടാവുക. ബ്രിട്ടനിലെ ഇറക്കുമതിക്കാരോ അവരുടെ ഏജന്റുമാരോ അയര്‍ലണ്ടില്‍ നിന്ന് വരുന്ന ചരക്കുകള്‍ യു കെ കസ്റ്റംസ് ഡിക്ലറേഷന്‍ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണം.
ഗുഡ്‌സ് മൂവ്‌മെന്റ് റഫറന്‍സിന് ഹൗലിയേഴ്‌സിന് യുകെ ഇംപോര്‍ട്ട് ഡിക്ലറേഷന്‍ റഫറന്‍സ് നമ്പര്‍ ആവശ്യമാണ്.അയര്‍ലണ്ടിലെ തുറമുഖങ്ങളില്‍ ഇംപോര്‍ട്ട് ഡിക്ലറേഷന്‍ റഫറന്‍സ് ചേര്‍ക്കുന്നതിനും ഗുഡ്സ് മൂവ്‌മെന്റ് റഫറന്‍സിനും യുകെ ഗുഡ്‌സ് വെഹിക്കിള്‍ മാനേജ്‌മെന്റ് സിസ്റ്റവും ഉപയോഗിക്കേണ്ടതുണ്ട്.
ജീവനുള്ള മൃഗങ്ങളുടെ കയറ്റുമതിക്ക് പ്രത്യേക നിയന്ത്രണം
അയര്‍ലണ്ടില്‍ നിന്നുള്ള ജീവനുള്ള മൃഗങ്ങളുടെ കയറ്റുമതിക്കും പ്രത്യേക നിയന്ത്രണങ്ങളുണ്ടാകും.ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ബ്രിട്ടനിലെ ഇറക്കുമതിക്കാര്‍ യു കെയുടെ ഫുഡ് ആന്റ് ഫീഡ് സാനിറ്ററി, ഫിറ്റോസാനിറ്ററി ഇറക്കുമതി സംവിധാനത്തെ അറിയിച്ചിരിക്കണം. മൃഗ ഉല്‍പ്പന്നങ്ങള്‍, സസ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവയെക്കുറിച്ചും മുന്‍കൂട്ടി അറിയിക്കണം.ഇവയുടെ കയറ്റുമതിക്ക് ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുകളും ആവശ്യമാണ്.
നോര്‍ത്തേണ്‍ അയര്‍ലണ്ടിന് കുഴപ്പമില്ല
അയര്‍ലണ്ടില്‍ നിന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ടിലേക്ക് പോകുന്ന ചരക്കുകള്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നുള്ള ഉത്പ്പന്നങ്ങള്‍ക്കും നിയന്ത്രണമുണ്ടാകില്ല. അതേ സമയം,അയര്‍ലണ്ടില്‍ നിന്ന് നേരിട്ടോ നോര്‍ത്തേണ്‍ അയര്‍ലണ്ട് വഴിയോ ബ്രിട്ടനിലേക്ക് കൊണ്ടുപോകുന്ന ചരക്കുകള്‍ക്കും ഈ നിയമങ്ങള്‍ ബാധകമാകും.
ബ്രെക്‌സിറ്റിന് ശേഷം യു കെയില്‍ നിന്ന് അയര്‍ലണ്ടിലേക്കെത്തുന്ന ചരക്കുകള്‍ക്ക് ഐറിഷ് സര്‍ക്കാര്‍ പ്രത്യേക അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.എന്നാല്‍ ബ്രിട്ടനിലേയ്ക്കോ അതുവഴി യൂറോപ്പിലേയ്ക്കോ സാധനങ്ങള്‍ കയറ്റുമതിചെയ്യുന്ന അയര്‍ലണ്ടിലെ വ്യാപാരികള്‍ക്ക് മേല്‍ യു കെ ഇത്തരം നിയന്ത്രണങ്ങളൊന്നും കൊണ്ടുവന്നിരുന്നില്ല.എന്നിരുന്നാലും ഒരു വര്‍ഷമായി ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് ശ്രമിക്കുകയായിരുന്നു. അതാണ് ഇപ്പോള്‍ നടപ്പായത്.
യു കെ അയര്‍ലണ്ടിന്റെ ബഡാ കയറ്റുമതി ദോസ്ത്….
അയര്‍ലണ്ടിന്റെ ഫുഡ്, പാനീയങ്ങള്‍, ഹോര്‍ട്ടികള്‍ച്ചര്‍ എന്നിവയുടെ ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമാണ് യു കെ.ഐറിഷ് ബീഫിന്റെ 47% കയറ്റുമതിയും യുകെയിലേക്കാണ് പോകുന്നത്.1.3 ബില്യണ്‍ യൂറോ മൂല്യമുള്ളതാണ് ഇത്.2023ല്‍ 1.1 ബില്യണ്‍ ഡോളറിന്റെ പാലുത്പന്ന കയറ്റുമതിയാണ് യു കെ യുമായി നടത്തിയത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.