യൂ കെയില്‍ ഇന്ത്യാക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചു, ഇന്ത്യ ഇനി റെഡ് കാറ്റഗറിയില്‍
ലണ്ടന്‍ : യൂ കെ യിലേക്കുള്ള യാത്രാ നിരോധനത്തിന്റെ റെഡ് കാറ്റഗറിയിലേയ്ക്ക് ഇന്ത്യയും.
ഇന്ത്യയിലെ പുതിയ കോവിഡ് വേരിയന്റിനെ ലോകമെങ്ങും ആശങ്കയോടെ കാണുന്ന സാഹചര്യത്തില്‍ യുകെ മുന്‍ കരുതല്‍ എടുക്കുകയാണെന്നും യാത്രകള്‍ നിരോധിച്ചിരിക്കുന്ന രാജ്യങ്ങളുടെ ‘ റെഡ് കാറ്റഗറി ലിസ്റ്റില്‍ ‘ ഇന്ത്യയെയും ഉള്‍പ്പെടുത്തുകയാണെന്നും യൂ കെ ആരോഗ്യ സെക്രട്ടറി അറിയിച്ചു.
ഏപ്രില്‍ 23 വെള്ളിയാഴ്ച വെളുപ്പിന് നാല് മണി മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും.,
കഴിഞ്ഞ 10 ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ നിന്നും യാത്ര ആരംഭിച്ചിട്ടുള്ള ആരെയും ബ്രിട്ടനിലേക്ക് പ്രവേശിപ്പിക്കുകയില്ല.എന്നാല്‍ ബ്രിട്ടീഷ് അല്ലെങ്കില്‍ ഐറിഷ് പാസ്പോര്‍ട്ട് ഉള്ളവര്‍ക്കും ,യുകെയിലെ റസിഡന്‍സി അവകാശമുള്ളവര്‍ക്കും വ്യവസ്ഥയ്ക്ക് വിധേയമായി പ്രവേശനം അനുവദിക്കും, പക്ഷേ ഇവര്‍ സര്‍ക്കാര്‍ അംഗീകാരമുള്ള ഒരു ഹോട്ടലില്‍ 10 ദിവസത്തേക്ക് ക്വാറന്റൈനിന് വിധേയരാവണം.
ഇന്ത്യ വേരിയന്റില്‍ ഉള്‍പ്പെട്ട 103 യുകെ കേസുകള്‍ യൂ കെ യില്‍ കണ്ടെത്തിയെന്ന് ഹെല്‍ത്ത് സെക്രട്ടറിമാറ്റ് ഹാന്‍കോക്ക് പറഞ്ഞു.
പുതിയ വേരിയന്റിന് വാക്സിനുകള്‍ക്ക് പ്രതിരോധം തീര്‍ക്കാനുള്ള സ്വഭാവസവിശേഷതകള്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ ടെസ്റ്റ് സാമ്പിളുകള്‍ വിശകലനം ചെയ്തതായി അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ റെഡ് ലിസ്റ്റില്‍ പെടുത്തണമെന്ന് യൂ കെ യിലെയും,അയര്‍ലണ്ടിലെയും ആരോഗ്യ വിദഗ്ദര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആവശ്യപ്പെട്ടിരുന്നു. യൂ കെ ഇത് സംബന്ധിച്ച തീരുമാനം എടുത്തെങ്കിലും അയര്‍ലണ്ട് ഇതേ വരെ ഇന്ത്യയെ റെഡ് കാറ്റഗറി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GJThCk6XX6dBBr95X11Mwz
Comments are closed.