head3
head1

‘ഉടന്‍പിറപ്പെ’ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു

തമിഴ് നടി ജ്യോതികയുടെ അമ്പതാമത് ചിത്രം ഉടന്‍പിറപ്പെ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. സംവിധായകനും നടനുമായ ശശികുമാറാണ് ചിത്രത്തിലെ നായകന്‍. പ്രശസ്ത നടനായ സമുദ്രക്കനിയും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.

2-ഡി എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശരവണനാണ്. സഹോദര സ്‌നേഹത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഉടന്‍പിറപ്പെ തമിഴ് നാട്ടിലെ ജാതിരാഷ്ട്രീയത്തിന്റെ ഉള്ളറകളിലേക്കും ഇറങ്ങിച്ചെല്ലുന്നതായി ചിത്രത്തിന്റെ ട്രെയിലറില്‍ നിന്നും വ്യക്തമാവുന്നു.

പ്രധാനതാരങ്ങളോടൊപ്പം സൂരി, നിവേദിത സന്തോഷ്, കാളിയരശന്‍ എന്നിവരും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആര്‍ രാജവേല്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഡി ഇമ്മനാണ്. രക്തസംബന്ധം എന്ന പേരില്‍ തെലൂങ്കിലും ചിത്രം ആസമോണ്‍ പ്രൈമില്‍ ലഭ്യമാവും.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.