ഡബ്ലിന്‍: അയര്‍ലണ്ട് യുവതയുടെ ഈ സീസണിലെ ക്രിക്കറ്റ് മത്സരങ്ങളുടെ കൊട്ടിക്കലാശമായി നാളെ (ശനി) നടത്തപ്പെടുന്ന ടി എസ് കെ സെലക്ട് ഏഷ്യാ ചാമ്പ്യന്‍സ് ലീഗ് ട്രോഫി മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ക്‌ളോണ്‍ഡാല്‍കീന്‍ ക്രോക്കാ പാര്‍ക്കില്‍വെച്ച് രാവിലെ ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റ് വൈകുന്നേരം വരെ നീണ്ടുനില്‍ക്കും.
ഇ സീസണില്‍ അയര്‍ലണ്ടിന്റെ വിവിധ സ്ഥലങ്ങളില്‍ നടന്ന ടെന്നീസ് ബോള്‍ ടൂര്‍ണമെന്റുകളില്‍ വിജയം നേടിയ പത്ത് ചാമ്പ്യന്‍ ടീമുകള്‍ തമ്മിലുള്ള ആവേശകരമായ പോരാട്ടമാണ് നാളെ ക്രോക്കാ പാര്‍ക്കില്‍ നടത്തപ്പെടുക. ലൂക്കന്‍ ക്രിക്കറ്റ് ക്ലബ്ബ്, എ എം സി , കെ സി സി ,ഡബ്സ് ഒറിജിനല്‍, ഐറിഷ് കിംഗ്സ്,തെലുഗ് വാരിയേഴ്സ്,ഗള്ളി ക്രിക്കറ്റ്, വാട്ടര്‍ഫോര്‍ഡ് ടൈഗേഴ്സ്, ബഡ്ഡീസ് കാവന്‍ , താലാ സൂപ്പര്‍ കിംഗ്സ് എന്നീ ടീമുകളാണ് ഫൈനല്‍ ജേതാവിനെ തിരഞ്ഞെടുക്കാന്‍ മാറ്റുരയ്ക്കുന്നത്.
മത്സരങ്ങള്‍ താലാ സൂപ്പര്‍ കിംഗ്‌സിന്റെ ഇന്‍സ്റ്റഗ്രാം,ഫേസ് ബുക്ക് പേജുകളിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.