ഡബ്ലിന്‍: അയര്‍ലണ്ടിലുള്ള മകന്റെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ അങ്കമാലി സ്വദേശി ഡബ്ലിനില്‍ നിര്യാതനായി.
അങ്കമാലി കറുകുറ്റി പന്തക്കല്‍ പൊട്ടംമ്പറമ്പില്‍ തോമസ് മൈക്കിളാണ് (74) ഇന്നലെ രാവിലെ ഡബ്ലിന്‍ ബ്ളാക്ക്റോക്ക് സ്റ്റെപ്പാസൈഡിലുള്ള മകന്‍ സിജോ തോമസിന്റെ വസതിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്.
ഡിസംബറില്‍ മൂന്ന് മാസത്തെ സന്ദര്‍ശനത്തിനായി ഭാര്യയോടൊപ്പം അയര്‍ലണ്ടിലെത്തിയ തോമസ് ,മാര്‍ച്ച് 19 ന് മടങ്ങാനിരിക്കവെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ വരെ സജീവമായിരുന്ന തോമസ് ഇന്നലെ രാവിലെ ഉറക്കമെണീറ്റ തോമസിന് ,അസ്വസ്ഥതകളെ തുടര്‍ന്ന് സി പി ആര്‍ നല്‍കിയെങ്കിലും ,രക്ഷിക്കാനായില്ല.
ഭാര്യ ലില്ലി തോമസ് ചെറുതാനിക്കല്‍ (കഞ്ഞിക്കുഴി )
മക്കള്‍ : സിജോ തോമസ് (ഡബ്ലിന്‍ ) ലതാ തോമസ് (സ്റ്റാഫ് നഴ്‌സ് ,പാറക്കടവ് ,അങ്കമാലി )
മരുമക്കള്‍ : മെറീനാ തോമസ് ( മാര്‍ലെ നഴ്സിംഗ് ഹോം /ബ്ളാക്ക്റോക്ക് ക്‌ളീനിക്ക്) ബിജു റാഫേല്‍( ദുബായ് )
മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങള്‍ ബ്ളാക്ക്റോക്ക് സെന്റ് ജോസഫ്സ് സീറോ മലബാര്‍ ചര്‍ച്ചിന്റ ആഭിമുഖ്യത്തില്‍ നടന്നുവരുന്നു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.