ട്രേലി : അയര്‍ലണ്ടിലെ കൗണ്ടി ലീമെറിക്കിലെ ആബിഫീലെയിൽ താമസിക്കുന്ന മലയാളി യുവതി പ്രസവത്തെ തുടര്‍ന്ന് മരണപ്പെട്ടു.വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ബൈജു സ്‌കറിയയുടെ ഭാര്യയും കെറി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സുമായിരുന്ന സ്റ്റെഫി ഔസേഫാണ് ഇന്നലെ വൈകുന്നേരം നിര്യാതയായത്.
കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ട സ്റ്റെഫി , പ്രസവാനന്തരം പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. നവജാത ശിശു സുഖമായിരിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.
കെറി ഇന്ത്യന്‍ അസോസിയേഷന്റെ അംഗം കൂടിയായ സ്റ്റെഫി ഔസേഫിന്റെ അകാല നിര്യാണത്തില്‍ ,അസോസിയേഷന്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തി.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.