ഗോള്‍വേയില്‍ നിര്യാതനായ റോജി പി ഇടിക്കുളയ്ക്ക് അന്ത്യാഞ്ജലിയേകാന്‍ ഐറിഷ് മലയാളി സമൂഹം ബുധനാഴ്ച ഒത്തുചേരും
ഗോള്‍വേ :അയര്‍ലണ്ടിലെ ഗോള്‍വേ ട്യൂമിലെ മലയാളി നഴ്സും , പത്തനംതിട്ട കുണ്ടറ സ്വദേശിയുമായ റോജി പി ഇടിക്കുളയുടെ ഭൗതിക ശരീരം സെപ്റ്റംബർ 6 ബുധനാഴ്ച ട്യൂമില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ഗോള്‍വേ സെന്റ് ഏലിയ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഗ്രോഗന്റ്‌സ് ഫ്യൂണറല്‍ ഹോമിലാണ് പൊതുദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.ബുധനാഴ്ച വൈകിട്ട് 5 മുതല്‍ 7 മണി വരെയാണ് പൊതുദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്.
ബൂമോണ്ട് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന റോജി ഇടിക്കുള സെപ്റ്റംബര്‍ ഒന്നാം തിയതിയാണ് നിര്യാതനായത്. മികച്ച ബാഡ്മിന്‍ന്റണ്‍ പ്ലെയര്‍ കൂടിയായിരുന്ന റോജി , ഗോള്‍വേ മലയാളി സമൂഹത്തില്‍ സജീവ സാന്നിധ്യവുമായിരുന്നു.കേരളത്തിലും ഖത്തറിലും മുമ്പ് ജോലി ചെയ്തിരുന്ന റോജി, നഴ്സുമാരുടെ സംഘടനയായ യൂ എന്‍ എ യൂടെ ആദ്യകാലഘട്ടത്തിലെ നേതൃനിരയിലും പ്രവര്‍ത്തിച്ചിരുന്നു.
പത്തനംതിട്ട കുളനട മന്തുക പുതുപ്പറമ്പില്‍ ( വലിയ വിളയില്‍ റോജി വില്ല )പരേതനായ ജോണ്‍ ഇടിക്കുളയുടെയും,റോസമ്മ ഇടിക്കുളയുടെയും മകനാണ്. ഭാര്യ സ്‌നേഹ മറിയം മാത്യു , ടൂമിലെ സ്റ്റെല്ലാ മാരീസ് നഴ്സിംഗ് ഹോമിലെ സ്റ്റാഫ് നഴ്സാണ് .എവ്ലീന്‍ (7 വയസ് ) എല്‍സ (5 വയസ് ) എന്നിവര്‍ ഹോളി ട്രിനിറ്റി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്
ഓഗസ്റ്റ് 25 വരെയും സജീവമായി ഒപ്പമുണ്ടായിരുന്ന പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വേര്‍പാട് ഗോള്‍വേയിലെ മലയാളി സമൂഹത്തിന് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. റോജിയുടെ കുടുംബത്തെ സഹായിക്കാനുള്ള ദൗത്യം ഏറ്റെടുത്ത ട്യൂമിലെ മലയാളി കൂട്ടായ്മയോട് സഹകരിക്കാന്‍ ലോകമെമ്പാടുമുള്ള മലയാളികളോടൊപ്പം ഐറിഷ് സഹപ്രവര്‍ത്തകരും ചേര്‍ന്ന് നില്‍ക്കുന്നു.
റോജിയുടെ കുടുംബത്തോടുള്ള കരുതലിനും,മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുമായുള്ള ചിലവുകള്‍ക്കും വേണ്ടിയുള്ള ധനസമാഹരണത്തില്‍ ഇപ്പോഴും പങ്കുചേരാന്‍ അവസരമുണ്ട്.താഴെ പറയുന്ന ഗോ ഫണ്ട് മീ ലിങ്ക് വഴി സംഭാവനകള്‍ നല്‍കാവുന്നതാണ്. https://www.gofundme.com/f/support-for-rojis-funeral-repatriation-expense?utm_campaign=p_lico+share-sheet-first-launch&utm_medium=social&utm_source=whatsapp
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.