ഡബ്ലിന്‍ : മലയാളത്തിന്റെ മഹാകഥാകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് ആദരമര്‍പ്പിച്ച് അയര്‍ലണ്ടിലെ സാംസ്‌കാരിക സംഘടനയായ ക്രാന്തി.
ഡബ്ലിന്‍,ഹോളിസ് ടൗണില്‍ ക്രാന്തി ഡബ്ലിന്‍ നോര്‍ത്ത് യൂണിറ്റ് സംഘടിപ്പിച്ച അനുശോചനയോഗത്തില്‍ ക്രാന്തി കേന്ദ്ര കമ്മിറ്റി അംഗം ജീവന്‍ മടപ്പാട്ട് അധ്യക്ഷനായിരുന്നു..
ഭാഷയ്ക്കും, സാഹിത്യത്തിനും മാത്രമായി ജീവിച്ച അതുല്യ പ്രതിഭയായിരുന്നു എം.ടിയെന്ന് യോഗം അനുസ്മരിച്ചു.2009 ല്‍ എം ടി അയര്‍ണ്ടിലെത്തിയപ്പോള്‍ സന്ദര്‍ശ്ശിച്ചപ്പോഴുണ്ടായ അനുഭവങ്ങളും അനുസ്മരിച്ചത് വികാരവായ്പോടെയായിരുന്നു. എം ടി യോടുള്ള ഐറിഷ് മലയാളികളുടെ സ്നേഹവായ്പ്പ് പങ്കുവെയ്ക്കപ്പെട്ട അനുഭവമായി അനുസ്മരണ സമ്മേളനം മാറി.
മലയാള സാഹിത്യത്തിന്റെ സൗരഭ്യം ലോകമെങ്ങും പടര്‍ന്ന കാലം. കൂടല്ലരും,നിളയും,കണ്ണാന്തളിപ്പൂക്കളും വള്ളുവനാട്ടിലെ മനുഷ്യരെയുമെല്ലാം എം ടി അയര്‍ലണ്ടിലെ മലയാളികളെയും പരിചയപ്പെടുത്താന്‍ എത്തിയത് അപൂര്‍വമായ അനുഭവമായിരുന്നു.
സമൂഹത്തെ പുരോഗമന ചിന്തയിലൂടെ മുന്നോട്ട് നയിക്കാന്‍ ജാഗ്രത പുലര്‍ത്തിയിരുന്ന എഴുത്തുകാരന്‍ എന്ന നിലയില്‍ ജീവിക്കുന്ന കാലഘട്ടത്തെ സസൂക്ഷ്മം നിരീക്ഷിച്ച് രചനകളില്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു.കേരളത്തെ മതേതരത്വത്തിന്റെ, മാനവികതയുടെ മനുഷ്യരുടെ ഇടമായി മാറ്റി തീര്‍ത്തതിലും എംടി യുടെ പങ്ക് വളരെ വലുതാണ് എന്നും,അനുശോചനത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ക്രാന്തി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഷിനിത്ത് എ. കെ,എഴുത്തുകാരനും,സാമൂഹ്യ പ്രവര്‍ത്തകനും എം ടി യുടെ കുടുംബ സുഹൃത്തുമായ രാജന്‍ ദേവസ്യ, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കൗണ്‍സില്‍ അംഗം ജിനു മല്ലശ്ശേരി,ക്രാന്തി കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് മനോജ് ഡി മന്നത്ത്,മോനി രാജന്‍ എന്നിവര്‍ സംസാരിച്ചു.
യൂണിറ്റ് സെക്രട്ടറി പ്രണബ് കുമാര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍, എം.ടി വാസുദേവന്‍ നായര്‍ , മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവരുടെ അനുശോചന പ്രമേയങ്ങള്‍ യഥാക്രമം കേന്ദ്ര കമ്മിറ്റി അംഗം അജയ് സി ഷാജി, ബെന്നി എന്നിവര്‍ അവതരിപ്പിച്ചു.
യൂണിറ്റ് തയ്യാറാക്കിയ ഡോക്യുമെന്ററിയും വിനു നാരായണന്‍ ആലപിച്ച ഗാനവും ശ്രദ്ധേയമായി
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.