head3
head1

ജൂഡ് സെബാസ്റ്റ്യന് കണ്ണീരോടെ യാത്രാമൊഴിയേകി വാട്ടര്‍ഫോര്‍ഡ്

വാട്ടര്‍ഫോര്‍ഡ് : വാട്ടര്‍ഫോര്‍ഡില്‍ അന്തരിച്ച ജൂഡ് സെബാസ്റ്റ്യന്‍  പടയാറ്റിക്ക്  കണ്ണീരോടെ യാത്രാമൊഴിയേകി വാട്ടര്‍ഫോര്‍ഡ് നിവാസികള്‍.

ഉച്ചയോടെ വാട്ടര്‍ഫോര്‍ഡ് ന്യൂടൗണിലെ സെന്റ് ജോസഫ് & സെന്റ് ബെനില്‍ഡസ് ചര്‍ച്ചിലെത്തിച്ച ശേഷം വാട്ടര്‍ ഫോര്‍ഡ് സീറോ മലബാര്‍ ഇടവകാംഗമായ ജൂഡ് സെബാസ്റ്റ്യന്റെ ആത്മശാന്തിയ്ക്കായുള്ള പ്രാര്‍ത്ഥനാ ശുശ്രൂഷകളും ,ഒപ്പീസും നടത്തപ്പെട്ടു. പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ഫാ. ജോമോന്‍ കാക്കനാട് ഫാ. ജോണ്‍ കാക്കരകുന്നേല്‍ ഫാ. റസല്‍ തറപ്പേല്‍ എന്നിവര്‍   കാര്‍മ്മികത്വം വഹിച്ചു. തത്സമയ സംപ്രേഷണത്തില്‍ ( Live Streaming) പങ്കുചേര്‍ന്ന ജൂഡിന്റെ കുടുംബാംഗങ്ങളെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുകയും വാട്ടര്‍ഫോര്‍ഡ് സെയ്ന്റ് മേരീസ് സീറോ മലബാര്‍ പള്ളിയുടെ അനുശോചനം അറിയിക്കുകയും ചെയ്യ്തു.മറ്റു സഭാവിഭാഗങ്ങളിൽ നിന്നുമുള്ള വൈദീകരും പ്രാർത്ഥന ശുശ്രൂഷകളിൽ പങ്കുചേർന്നു.സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി (വാട്ടര്‍ഫോര്‍ഡ്) വികാരി ഫാ.മാത്യു കെ മാത്യു പൊതുദര്‍ശനസമയം പ്രാര്‍ത്ഥന ചൊല്ലി അനുശോചനം അറിയിച്ചു.

തുടര്‍ന്ന് പാരിഷ് ഹാളില്‍ പൊതുദര്‍ശനത്തിനായി മൃതദേഹം മാറ്റിയപ്പോള്‍ വാട്ടര്‍ഫോര്‍ഡിലും ,പരിസരങ്ങളിലുമുള്ള നിരവധി ഇന്ത്യന്‍ സംഘടനകളുടെ പ്രതിനിധികളടക്കം വലിയൊരു ജനതതി ജൂഡിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.

പ്രാര്‍ത്ഥനാ ശുശ്രൂഷയും, പൊതുദര്‍ശനവും ഏകോപിപ്പിക്കുവാന്‍ പിന്തുണ നല്‍കിയ വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിക്കും, അന്തിമോപചാരമര്‍പ്പിക്കുവാന്‍ എത്തിച്ചേര്‍ന്ന അയര്‍ലണ്ടിലെ വിവിധ തുറകളിലെ സംഘടനകളോടും , പൊതുദര്‍ശനത്തിന് എത്തിച്ചേര്‍ന്ന ജൂഡിന്റെ സഹപ്രവര്‍ത്തകരോടും, സുഹൃത്തുക്കളോടും , അസോസിയേഷന്റെ അംഗങ്ങളോടും, സാമ്പത്തിക സഹായ ഫണ്ടിലേക്ക് സംഭാവനകള്‍ നല്‍കിയ എല്ലാ സുമനസ്സുകളോടും വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ നന്ദി അറിയിച്ചു.

വാട്ടര്‍ഫോര്‍ഡിലെ മലയാളിയായ ,അങ്കമാലി സ്വദേശി ജൂഡ് സെബാസ്റ്റ്യന്‍ പടയാറ്റിയെ ( 38 ) സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെടുകയിരുന്നു.ജൂഡിന്റെ ഭാര്യയും മക്കളും നാട്ടിലേയ്ക്ക് അവധിക്ക് പോയതിന് തൊട്ടു പിന്നാലെയാണ് മരണം സംഭവിച്ചത്.

സംസ്‌കാരം പിന്നീട് കേരളത്തില്‍ നടത്തും.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.

error: Content is protected !!