ലീമെറിക്ക് : അയർലണ്ടിൽ നിര്യാതയായ നീലീശ്വരം പ്ലാപ്പിള്ളി കവലയിൽ , മണവാളൻ ജാൻസി പാപ്പച്ചന്റെ (64 വയസ് ) സംസ്കാരം നാളെ (വ്യാഴം ) ലിമെറിക്കിൽ നടത്തപ്പെടും. ലീമെറിക്ക് മൊനെറ്റിൻ മൺഗ്രെറ്റിലെ സെന്റ് ഒലിവർ പ്ലങ്കറ്റ് പള്ളിയിൽ രാവിലെ 10 മണിയ്ക്കാണ് സംസ്കാര ശുശ്രൂഷകൾ.
ആലുവ – നീറിക്കോട് മാതിരപ്പിള്ളി കുടുംബാംഗമായ പരേത . മലയാറ്റൂർ – നീലീശ്വരം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും , നീലീശ്വരം കരേറ്റ മാതാ പള്ളി മുൻ വൈസ് ചെയർമാനുമായിരുന്ന പരേതനായ PV പാപ്പച്ചന്റെ ഭാര്യയാണ്.
പരേതനായ ഭർത്താവ് മുണ്ടങ്ങാമറ്റത്ത് പോത്തൻ പാപ്പച്ചനോടൊപ്പം ( PV പാപ്പച്ചൻ) നാട്ടിലെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെല്ലാം സജീവസാന്നിധ്യമായിരുന്ന ജാൻസി എല്ലാ മക്കളും അയർലണ്ടിലേയ്ക്ക് കുടിയേറിയതിനെ തുടർന്നാണ് അവരോടൊപ്പം അയർലണ്ടിലെത്തിയത്. ഏതാനം വർഷങ്ങളായി അയർലണ്ടിൽ താമസിച്ചുവരികയായിരുന്നു.കഴിഞ്ഞ രണ്ടാഴ്ച്ചയായ് അയർലണ്ടിലെ ആശുപത്രിയിൽ ഹൃദയ സംബന്ധമായ ചികിത്സയിലായിരിക്കേയാണ് മരണം സംഭവിച്ചത്
മക്കൾ – സവിത ( ടിൻ്റു ) നേഴ്സ് അയർലണ്ട് . , സരിത ( നേഴ്സ് അയർലണ്ട് ) , അശ്വതി ( എഞ്ചിനീയർ അയർലണ്ട് ) , ആതിര ( എഞ്ചിനീയർ അയർലണ്ട് ) , മരുമക്കൾ – മെയ്ജൻ പയ്യപ്പിള്ളി കൊരട്ടി ( അയർലണ്ട് ) , ഐവി കൊച്ചാപ്പിള്ളി കൈപ്പട്ടൂർ ( അയർലണ്ട് ) , സിജോ അക്കര തൃശൂർ , നിതിൻ പോൾ ചാലക്കുടി ( അയർലണ്ട് )
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp. com/GIyQ0yKn4MTDYghl03CtcD</div
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.