head3
head1

സീമാ ബാനുവിനെയും രണ്ട് മക്കളെയും കൊന്ന കേസില്‍ വിചാരണ വൈകുന്നു

ഡബ്ലിന്‍ : ഇന്ത്യയിലെ മൈസൂര്‍ സ്വദേശിയായ ഭര്‍ത്താവ് ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിന്റെ വിചാരണ അടുത്ത വര്‍ഷം ജൂണില്‍ തുടങ്ങും. സൗത്ത് ഡബ്ലിനിലെ സീമ ബാനു (37), മകള്‍ അസ്ഫിറ റിസ(11), മകന്‍ ഫൈസാന്‍ സെയ്ത് (6) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് സമീര്‍ സെയ്ത് (37) വിചാരണ നേരിടുക. സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയിലാണ് വിചാരണ നടക്കുക. 2022 ജൂണ്‍ 15-നാണ് വിചാരണക്കായി മുമ്പേ തീയതി നിശ്ചയിച്ചിട്ടുള്ളത്. കേസ് അഞ്ച് ആഴ്ച നീണ്ടുനില്‍ക്കുമെന്നാണ് കരുതുന്നത്.

വിധി ഉടനെന്ന് അഭ്യൂഹം

ഇതിനിടെ, സെപ്റ്റംബര്‍ 22-ന് കേസിന്റെ വിധി പുറപ്പെടുവിക്കുമെന്ന് ഇന്ത്യയിലെ സോഷ്യല്‍ മീഡിയകളില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതിന്റെ ഉറവിടം വ്യക്തമല്ല. എന്നാല്‍ പോസ്റ്റ് ഷെയര്‍ ചെയ്തതില്‍ സീമാ ബാനുവിന്റെ ബന്ധുക്കളില്‍ ചിലരുമുണ്ട്.

കുട്ടികളുള്‍പ്പെട്ട സംഭവമായതിനാല്‍ കേസിന്റെ റിപ്പോര്‍ട്ടിംഗിന് ചില നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് ഇതു സംബന്ധിച്ച നിയമ ഭേദഗതി നിലവില്‍ വന്നത്. അതിനാല്‍ കേസിന്റെ വിചാരണ സംബന്ധിച്ച റിപ്പോര്‍ട്ടിംഗിന് മാധ്യമങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. നാടിനെയാകെ ഞെട്ടിച്ച അരുംകൊലപാതകമായിരുന്നു ഇത്. ഡബ്ലിനിലെ റാത്ത്മിന്‍സിലെ ഗ്രോസ്വെനര്‍ ലോഡ്ജിലെ സമീര്‍ സെയ്തിനെതിരെ കഴിഞ്ഞ ഒക്ടോബര്‍ 28-നാണ് ഡബ്ലിനിലെ രത്ഫര്‍ന്‍ഹാമിലെ ലൈവെലിന്‍ കോടതി കുറ്റം ചുമത്തിയത്.

ഇന്ത്യക്കാരിയായ സീമാ ബാനു തന്റെ രണ്ട് കുട്ടികളോടൊപ്പം ലെവെലിന്‍ കോടതിയിലെ വീട്ടിലാണ് താമസിച്ചിരുന്നത്. ഏതാനും ദിവസങ്ങളായി കുടുംബത്തെ പുറത്തു കാണാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ അയല്‍വാസികള്‍ ഗാര്‍ഡയെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഭാര്യയേയും രണ്ട് കുട്ടികളേയും കൊലപ്പെടുത്തിയ കുറ്റമാണ് പ്രതിയ്ക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ഡയറക്ടറുടെ അഭിഭാഷകന്‍ ബ്രണ്ടന്‍ ഗ്രെഹാന്‍ സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയില്‍ ജസ്റ്റിസ് മൈക്കിള്‍ വൈറ്റിനെ ബോധിപ്പിച്ചു. വിദേശത്ത് നിന്ന് ചില തെളിവുകള്‍ ലഭ്യമാകാനുള്ളതിനാല്‍ വിചാരണ നീളാന്‍ സാധ്യയുണ്ടെന്ന് മുമ്പ് ബ്രണ്ടന്‍ ഗ്രെഹാന്‍ പറഞ്ഞു. പ്രതി സെയ്ത് വീഡിയോ-ലിങ്ക് വഴിയാണ് ഹിയറിംഗ് ഹാജരായത്. ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More