head3
head1

അയര്‍ലണ്ടിലും ഇന്ന് മുതല്‍ ഡിസിസി ഉപയോഗിച്ചുള്ള യാത്രകളാവാം ….

ഡബ്ലിന്‍ : ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചുള്ള യാത്രകള്‍ ഇന്നു മുതല്‍ അയര്‍ലണ്ടിലും പ്രാബല്യത്തില്‍.ഡിസിസി കൈവശമുള്ളവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് പുറമേ വാക്സിനേഷന്‍ സ്വീകരിച്ച ഐസ്ലാന്റ്, ലിച്ചന്‍സ്റ്റൈന്‍, നോര്‍വെ, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്ക് ഇനി അയര്‍ലണ്ടില്‍ സുഗമമായ സഞ്ചാരം സാധ്യമാകും.യുകെ,യുഎസ് യാത്രക്കാര്‍ക്കും വാക്സിനെടുത്തതിന്റെ തെളിവുകള്‍ സമര്‍പ്പിച്ച് യാത്ര ചെയ്യാം.

ക്വാറന്റൈയ്ന്‍ ഉള്‍പ്പടെയുള്ള നൂലാമാലകളൊന്നും ആവശ്യമില്ലെന്നതാണ് ഡിസിസി പ്രാബല്യത്തില്‍ വന്നതിന്റെ സൗകര്യം.എന്നിരുന്നാലും പൂര്‍ണ്ണമായും വാക്സിനെടുക്കാത്തവര്‍ യാത്രകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ ഉപദേശം.

ഏറ്റവുമൊടുവില്‍ ഡിസിസി നടപ്പാക്കുന്ന ഇയു രാജ്യമാണ് അയര്‍ലണ്ട്. സൈബര്‍ ആക്രമണത്തിന്റെ പ്രതികൂലതകളാണ് ഇവിടെ ഡിസിസി നടപ്പാക്കുന്നതിന് വിഘാതമായിരുന്നത്.

ഡബ്ലിന്‍ ഈയാഴ്ച പ്രതീക്ഷിക്കുന്നത് 50000ത്തിലേറെ അധിക യാത്രികരെ

എയര്‍പോര്‍ട്ടുകളും ഫെറികളുമെല്ലാം യാത്രക്കാരെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്.കഴിഞ്ഞയാഴ്ചത്തേതിനേക്കാള്‍ അരലക്ഷത്തിലേറെ സഞ്ചാരികളുടെ വര്‍ധനവാണ് ഡബ്ലിന്‍ വിമാനത്താവളം കണക്കുകൂട്ടുന്നതെന്ന് ഡബ്ലിന്‍, കോര്‍ക്ക് എയര്‍പോര്‍ട്ട് ഓപ്പറേറ്ററായ ഡാ പറഞ്ഞു.കഴിഞ്ഞയാഴ്ച ലക്ഷത്തോളം യാത്രക്കാരാണ് അയര്‍ലണ്ടിലെത്തിയത്.കോവിഡ് പശ്ചാത്തലത്തില്‍ എയര്‍പോര്‍ട്ട് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു.ഇതൊന്നും സേവനത്തെ ബാധിക്കില്ലെന്നാണ് അധികൃതരുടെ വാദം. ഡബ്ലിന്‍ 1000ജീവനക്കാരുടെ കുറവാണുള്ളത്.

എന്നിരുന്നാലും, 2019 ലെ അതേ നിലയിലേയ്ക്ക് യാത്രികരുടെ എണ്ണം എത്തിയിട്ടില്ലെന്ന് ഡാ പറഞ്ഞു.യാത്രക്കാരുടെ എണ്ണത്തില്‍ 80% വരെ കുറവുണ്ടെന്നാണ് ഡാ വ്യക്തമാക്കുന്നത്.അടുത്ത ആഴ്ച ഡബ്ലിനില്‍ പ്രതിദിനം 297 വിമാനങ്ങളാണ് ഓപ്പറേറ്റ് ചെയ്യുക. എന്നാല്‍ പകര്‍ച്ചവ്യാധിക്ക് മുമ്പ് ഇത് 750 വിമാനങ്ങളായിരുന്നു.

രണ്ട് വിമാനത്താവളങ്ങളിലുമായി കഴിഞ്ഞ 16 മാസത്തിനിടെ 43 മില്യണിലധികം യാത്രക്കാരുടെ കുറവുണ്ടായിട്ടുണ്ടെന്നും ഡാ സിഇഒ ഡാല്‍ട്ടണ്‍ ഫിലിപ്സ് അറിയിച്ചു.

ഓഗസ്റ്റ് മാസത്തില്‍ 2019ലേതിന്റെ 60% സര്‍വ്വീസുകള്‍ പ്രവര്‍ത്തിക്കുമെന്ന് എയര്‍ ലിംഗസ് പറഞ്ഞു.ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വിമാനങ്ങളുടെ എണ്ണം 2019 ലെ കാലയളവിനേക്കാള്‍ 62% കുറവാണെന്ന് ഐറിഷ് ഏവിയേഷന്‍ അതോറിറ്റി (ഐഎഎ) അറിയിച്ചു.ചരിത്രത്തിലെ ഏറ്റവും വലിയ കുറവാണിതെന്നും ഐഎഎ ചീഫ് എക്സിക്യൂട്ടീവ് പീറ്റര്‍ കീര്‍നി വ്യക്തമാക്കി.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More