head1
head3

ഞങ്ങള് പൊളിക്കും…. യാത്രക്കാരുടെ കുത്തൊഴുക്ക് പ്രതീക്ഷിച്ച് വിമാനക്കമ്പനികള്‍..

ഡബ്ലിന്‍ : ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ പ്രാബല്യത്തില്‍ വന്നതോടെ യാത്രാ ബുക്കിംഗുകളുടെ കുത്തൊഴുക്ക് പ്രതീക്ഷിച്ച് എമിറേറ്റ്സും റയ്നെയറുമുള്‍പ്പടെയുള്ള വിമാനക്കമ്പനികള്‍. യാത്രികരുടെ ഒരു സുനാമിയാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ കണ്‍ട്രി മാനേജര്‍ എന്‍ഡാ കോര്‍നെയില്‍ പറഞ്ഞു.

ഈ വര്‍ഷം മുഴുവനും, പ്രത്യേകിച്ച് ക്രിസ്തുമസ് വരെ ശക്തമായ അഡ്വാന്‍സ് ബുക്കിംഗുകളാണ് കാണുന്നതെന്ന് പറഞ്ഞു.ഡബ്ലിനില്‍ നിന്ന് ദുബായിലേക്ക് പറക്കുന്ന എമിറേറ്റ്സിന് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ബാധകമല്ലെന്നും കോര്‍നെയില്‍ പറഞ്ഞു.ഓസ്‌ട്രേലിയ, ന്യൂസിലാന്റ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ യാത്രകള്‍ അനുവദിക്കുന്നതിലെ കാലതാമസം കൂടുതല്‍ ശേഷി വര്‍ധിപ്പിക്കുന്നതിനെ ബാധിച്ചിട്ടുണ്ടെന്നും കോര്‍നെയില്‍ പറഞ്ഞു.

യാത്രികര്‍ ‘പറപറക്കു’മെന്ന് റയ്നെയര്‍
എയര്‍ലൈന്‍ ബുക്കിംഗ് വളരെ ശക്തമായെന്ന് റയ്നെയര്‍ ചീഫ് എക്സിക്യൂട്ടീവ് എഡി വില്‍സണ്‍ പറഞ്ഞു.

കോവിഡ് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് പരിചിതമാകുന്നതോടെ അന്താരാഷ്ട്ര യാത്രകള്‍ സാധാരണ നിലയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.ജൂണില്‍ യൂറോപ്പിലുടനീളം അഞ്ച് മില്യണ്‍ ആളുകള്‍ റയ്നെയറിനൊപ്പം യാത്ര ചെയ്തതായി സിഇഒ പറഞ്ഞു.സീറ്റ് ഒക്യുപന്‍സി 95% ആയി ഉയരുമെന്നാണ് കരുതുന്നതിനാല്‍ വിന്റര്‍ ആശങ്കപ്പെടുത്തുകയാണ്.ഏവിയേഷന്‍ ടാസ്‌ക്ഫോഴ്സ് റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് വില്‍സണ്‍ ആവശ്യപ്പെട്ടു. ഓഫ് സീസണില്‍ വിമാന യാത്രകളെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും പ്രോത്സാഹനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ഗതാഗത മന്ത്രി ഇമോണ്‍ റയാനോട് ആവശ്യപ്പെട്ടു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More