head1
head3

ടി പി വധം : വെറുതെ വിട്ടവരെയും പിടികൂടി ശിക്ഷിക്കാന്‍ കോടതി, പിണറായിക്കും തിരിച്ചടി

കൊച്ചി : ഒഞ്ചിയത്തെ ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീല്‍ തള്ളി. കെകെ കൃഷ്ണന്‍, ജ്യോതി ബാബു എന്നീ 2 പ്രതികളെ വെറുതെ വിട്ട വിധിയും റദ്ദാക്കി. പി മോഹനനെ വെറുതെ വിട്ട വിധി ഹൈക്കോടതി ശരിവെച്ചു. പികെ കുഞ്ഞന്തനെ ശിക്ഷിച്ചതും ശരിവെച്ചു. കെകെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവര്‍ 26 ന് കോടതിയില്‍ ഹാജരാകണം. അവര്‍ക്കുള്ള ശിക്ഷ കോടതി 26 ന് വിധിക്കും.

ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളും പി മോഹനനന്‍ അടക്കം പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത് കെകെ രമ എംഎല്‍എയും പ്രതികളുടെ ശിക്ഷ കൂട്ടണമെന്ന സര്‍ക്കാര്‍ അപ്പീലിലുമാണ് വിധി പറഞ്ഞത്.

വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് 4ന് ആര്‍എംപി സ്ഥാപക നേതാവ് ടിപി ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുതിയത്. വിചാരണയ്ക്ക് ശേഷം 2014ല്‍ എംസി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടികെ രജീഷ്, സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പികെ കുഞ്ഞനന്തന്‍ അടക്കം 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂര്‍ സ്വദേശി ലംബു പ്രദീപിനെ 3 വര്‍ഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. 36 പ്രതികളുണ്ടായിരുന്ന കേസില്‍ സിപിഎം നേതാവായ പി മോഹനന്‍ ഉള്‍പ്പെടെ 24 പേരെ വിട്ടയച്ചു. ശിക്ഷ അനുഭവിക്കുന്നതിനിടെ പികെ കുഞ്ഞനന്തന്‍ 2020 ജൂണില്‍ മരിച്ചിരുന്നു.

കേരളാ മുഖ്യമന്ത്രി വിജയന്റെ നിര്‍ദേശവും ,നിയന്ത്രണവും ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നില്‍ ഉണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ നിയന്ത്രിത കമ്പനിയായി കരുതപ്പെടുന്ന ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഭരണസമിതിയിലേയ്ക്ക് മത്സരിക്കരുതെന്ന നിര്‍ദേശത്തോട് യോജിക്കാതിരുന്നതാണ് ചന്ദ്രശേഖരന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വിശ്വസിക്കുന്നവരുണ്ട്.സി പി എം നേതാക്കളുടെ കള്ളപ്പണം സൂക്ഷിക്കുന്നയിടമാണ് ഊരാളുങ്കല്‍ സൊസൈറ്റി എന്നും അവര്‍ ആരോപിച്ചു.പാര്‍ട്ടിയില്‍ ചന്ദ്രശേഖരന് വര്‍ധിച്ചു വന്ന ജനപ്രീയതയും ,വിജയനെയും കൂട്ടരെയും ആശങ്കപ്പെടുത്തിയിരുന്നത്രെ.ഇതാണ് പാര്‍ട്ടിയുടെ തന്നെ നേതൃത്വത്തില്‍ ,ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ കാരണമായത്.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD

Comments are closed.