head1
head3

അയര്‍ലണ്ടിലേയ്ക്ക് സഞ്ചാരികളൊഴുകുമെന്ന് ; പ്രതീക്ഷിക്കുന്നത് 5 ലക്ഷം യാത്രികരെ

ഡബ്ലിന്‍ : കോവിഡ് കാലത്തെ അതിജീവിക്കാന്‍ വെമ്പുന്ന ഐറിഷ് സാമ്പത്തിക വിപണിയ്ക്ക് ജൂണ്‍ ബാങ്ക് ഹോളിഡേ കാലം പുത്തന്‍ ഉണര്‍വ്വായേക്കും. ഇടവേളയ്ക്ക് ശേഷമെത്തുന്ന സഞ്ചാരികള്‍ അയര്‍ലണ്ടിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തു നല്‍കുമെന്നും കരുതുന്നു.

ഒരു ബില്യണ്‍ യൂറോയുടെ ‘ഉത്തേജനം; ഈ അവധിനാളുകള്‍ കൊണ്ടുവരുമെന്നാണ് നിരീക്ഷകര്‍ കണക്കാക്കുന്നത്.ഈ വാരാന്ത്യത്തില്‍ 500,000 സഞ്ചാരികള്‍ ഇതുവഴി കടന്നുപോകുമെന്ന പ്രതീക്ഷയിലാണ് അയര്‍ലണ്ട്. പ്രധാന ടൂറിസം സ്പോട്ടുകളിലെല്ലാം ഹോട്ടലുകളിലും മറ്റും ബുക്കിംഗ് പുരോഗമിക്കുകയാണ്.ഹോട്ടലുകളില്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്.ഹോട്ടലുകള്‍ക്കുള്ള ബുക്കിംഗുകള്‍ കഴിഞ്ഞ ബുധനാഴ്ച മുതല്‍ ആരംഭിച്ചു.

അയര്‍ലണ്ടിന്റെ ബീച്ചുകളും പാര്‍ക്കുകളും പര്‍വതങ്ങളും, ബ്യൂട്ടി സ്പോട്ടുകളിലുമെല്ലാം ആയിക്കണക്കിന് സഞ്ചാരികളെത്തുമെന്നാണ് കരുതുന്നത്.ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ 90 ശതമാനം ബുക്ക് ചെയ്തിട്ടുണ്ടെന്നും ഗസ്റ്റ്ഹൗസുകളും സെല്‍ഫ് കാറ്ററിംഗ് ഗ്രൂപ്പുകളും പറയുന്നു.

ഡബ്ലിനിലെയും കോര്‍ക്കിലെയും സിറ്റി സെന്റര്‍ വേദികള്‍ ഔട്ട് ഡോര്‍ ടേബിളുകള്‍ ഓഗസ്റ്റ് പകുതി മുതല്‍ പൂര്‍ണ്ണമായും ബുക്ക് ചെയ്തുകഴിഞ്ഞു.റസ്റ്റോറന്റുകള്‍ തിങ്കളാഴ്ച തുറക്കും.

അതേസമയം, ഡബ്ലിംഗ്, കോര്‍ക്ക്, ലിമെറിക്ക് എന്നിവ പോലുള്ള നഗരപ്രദേശങ്ങളില്‍ ഹോട്ടലുകള്‍ ബുക്കിംഗ് പ്രതിസന്ധി നേരിടുന്നുണ്ട്. ഒട്ടേറെ പ്രമോഷന്‍ പാക്കേജുകളും ഡിസ്‌കൗണ്ടുകളും ഉണ്ടായിരുന്നിട്ടും ചില ഡബ്ലിന്‍ ഹോട്ടലുകളില്‍ വെറും 10ശതമാനം ബുക്കിംഗ് മാത്രമേ ആയിട്ടുള്ളു.

അതേ സമയം, തിരക്കും ബഹളവും മുന്നില്‍ക്കണ്ട് ഗാര്‍ഡയും റോഡ് സുരക്ഷാ അതോറിറ്റിയും യാത്രികര്‍ക്ക് മുന്നറിയിപ്പുമായി വന്നു കഴിഞ്ഞു.ശ്രദ്ധയോടെ സഞ്ചരിക്കണമെന്നും കോവിഡ് -19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.സിറ്റി സെന്ററുകളില്‍ ആള്‍ക്കൂട്ടമൊഴിവാക്കാന്‍ കൗണ്‍സിലുകള്‍ ഗാര്‍ഡയുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കുന്നുണ്ട്.

തടാകങ്ങള്‍, നദികള്‍ എന്നിവയെല്ലാം ടൂറിസ്റ്റുകള്‍ക്കായി സജ്ജമാണെന്ന് വാട്ടര്‍ സേഫ്ടി അയര്‍ലണ്ട് അറിയിച്ചു.റിസര്‍വോയറുകളിലെ അപകടങ്ങളെക്കുറിച്ച് കരുതിയിരിക്കണമെന്ന് ഇഎസ്ബി മുന്നറിയിപ്പ് നല്‍കി.

ട്രാക്ക് ജോലികള്‍ കാരണം, ബ്രേ, ഗ്രേസ്റ്റണ്‍സ് എന്നിവയ്ക്കിടയിലുള്ള ഡാര്‍ട്ട് സേവനങ്ങള്‍ ഈ വാരാന്ത്യത്തില്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും ബസ് സര്‍വീസുകളില്‍ റെയില്‍ ടിക്കറ്റുകള്‍ സാധുവാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More