head3
head1

പുതുവര്‍ഷത്തില്‍ അയര്‍ലണ്ടിലെ വാഹന ഉടമകളെയും ഡ്രൈവര്‍മാരെയും കാത്തിരിക്കുന്നത് കൂടിയ ടോള്‍ നിരക്കുകള്‍

ഡബ്ലിന്‍ : പുതുവര്‍ഷത്തില്‍ അയര്‍ലണ്ടിലെ വാഹന ഉടമകളെയും ഡ്രൈവര്‍മാരെയും കാത്തിരിക്കുന്നത് കൂടിയ ടോള്‍ നിരക്കുകള്‍. പുതുക്കിയ കൂടിയ നിരക്കുകള്‍ 2025 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. പുതുക്കിയ നിരക്കില്‍ നിന്നുള്ള വരുമാനം പ്രൊട്ടക്ഷന്‍, റിന്യുവല്‍ ബജറ്റ് ഫണ്ടിന്റെ 45% സംഭാവന ചെയ്യുമെന്നാണ് ടി ഐ ഐ കരുതുന്നത്.

ഡബ്ലിന്‍ പോര്‍ട്ട് ടണലിലും ഏതാനും എം50 ടോളുകളിലും വര്‍ദ്ധനവുണ്ടാകും.10 മുതല്‍ 20 സെന്റ് വരെ ടോള്‍ നിരക്കുകള്‍ കൂടുമെന്നാണ് കരുതുന്നത്.ഡബ്ലിന്‍ തുറമുഖത്തേക്കുള്ള ഡബ്ലിന്‍ പോര്‍ട്ട് ടണല്‍ ടോള്‍ ഒരു യൂറോ കൂടി 13 യൂറോയാകും.രാവിലെ തിരക്കേറിയ സമയത്താകും ഈ നിരക്ക്.

പീക്ക് സമയത്ത് യാത്രികരെ നിയന്ത്രിക്കുന്നതിനും ഡബ്ലിന്‍ തുറമുഖത്തേക്കുള്ള ഹെവി ഗുഡ് വെഹിക്കിളുകളുടെ വരവ് സുഗമമാക്കുന്നതിനുമാണ് ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ അയര്‍ലന്‍ഡ് (ടി ഐ ഐ) ടോള്‍ ഏര്‍പ്പെടുത്തിയത്.എം1, എം7,എം8, എന്‍ 18 , ലിമെറിക് ടണല്‍, എന്‍25 വാട്ടര്‍ഫോര്‍ഡ് എന്നിവയിലൂടെ സഞ്ചരിക്കുന്ന ബസുകള്‍, കോച്ചുകള്‍, ഭാരവാഹനങ്ങള്‍ എന്നിവയ്ക്ക് ടോള്‍ നിരക്കില്‍ 10 സെന്റ് വര്‍ധനയുണ്ടാകും. കാര്‍-ഉപയോക്താക്കള്‍ക്ക് വര്‍ധന ബാധകമാകില്ല.എല്ലാ റോഡ് ഉപഭോക്താക്കള്‍ക്കും എം4 കില്‍കോക്ക് മുതല്‍ കിന്നെഗഡ് വരെയുള്ള ടോള്‍ നിരക്ക് 10സെന്റും ഭാരവാഹനങ്ങള്‍ക്ക് 20സെന്റും കൂടും.

ടോള്‍ ഓണ്‍ലൈനായും അടയ്ക്കാം

ടോള്‍ ചാര്‍ജുകള്‍ സാധാരണയായി റോഡില്‍ നിന്നാണ് ഈടാക്കുന്നത്. ഇ ടോള്‍ ടാഗ് വഴിയും ഇത് അടയ്ക്കാനാകും. അപ്പോള്‍ യാത്ര തടസ്സപ്പെടുമെന്ന പ്രശ്നമില്ല.

അക്കൗണ്ട് ഇല്ലാത്തവര്‍ക്കും എം 50യില്‍ ടോള്‍ ഓണ്‍ലൈനായി അടയ്ക്കാം. അല്ലെങ്കില്‍ രാജ്യവ്യാപകമായുള്ള പേ സോണ്‍ ഔട്ട്‌ലെറ്റുകള്‍ മുഖേന 0818 50 10 50 എന്ന നമ്പറില്‍ വിളിച്ചോ പണമടയ്ക്കാം. ഈ നിരക്ക് അടുത്ത ദിവസം രാത്രി 8 മണിയോടെ ഈ നിരക്ക് നല്‍കണം.ടോള്‍ നിരക്ക് കൃത്യസമയത്ത് അടച്ചില്ലെങ്കില്‍ പിഴ നല്‍കേണ്ടതായും വരും.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm

Comments are closed.

error: Content is protected !!