head3
head1

ടോക്കിയോയില്‍ ടീം അയര്‍ലണ്ട് വ്യത്യസ്തരായത് ക്ലാസിക്കായി..

ഡബ്ലിന്‍ : ടോക്യോ ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങിനിടെ ആതിഥേയ രാജ്യമായ ജപ്പാന്റെ സംസ്‌ക്കാരത്തിന് ആദരവ് നല്‍കിയ ടീം അയര്‍ലണ്ടിന് അഭിനന്ദന പ്രവാഹം.

കെല്ലി ഹാരിംഗ്റ്റണ്‍ , ബ്രന്‍ഡന്‍ ഇര്‍വിന്‍ എന്നിവരായിരുന്നു ഐറിഷ് പതാകയേന്തിയത്. വെള്ളിയാഴ്ച ഒളിംപിക്‌സ് സ്റ്റേഡിയത്തില്‍ ആദ്യം രംഗത്തെത്തിയ രാജ്യങ്ങളിലൊന്നായിരുന്നു അയര്‍ണ്ട് . ജപ്പാന്റെ ജനങ്ങളോട് അയര്‍ലണ്ട് ടീം കാട്ടിയ ബഹുമാനം സമൂഹ മാധ്യമങ്ങളില്‍ പരക്കെ ചര്‍ച്ചയായി.

സ്റ്റേഡിയത്തില്‍ പ്രവേശിച്ചപ്പോള്‍ പരമ്പരാഗത ജപ്പാനീസ് രീതിയിലാണ് അവര്‍ സദസ്സിനെ അഭിസംബോധന ചെയ്തത്. ഈ പ്രണാമത്തെ ക്ലാസിക്ക് എന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പലരും വിശേഷിപ്പിച്ചത്.

ഇത്തരത്തില്‍ വ്യത്യസ്തമായ രീതിയില്‍ പ്രവേശനം നടത്തിയത് അയര്‍ലണ്ടിന്റെ ടീം മാത്രമാണ്.

പതാകയേന്താന്‍ ബോക്‌സിംഗ് ഇനത്തില്‍ മത്സരിക്കുന്ന ഹാരിംഗ്റ്റണെയും ഇര്‍വിനെയും തിരഞ്ഞെടുത്ത വിവരം ഈ ആഴ്ച്ചയാണ് പ്രഖ്യാപിച്ചത്. സിംഗിള്‍സ് വുമണ്‍ സ്‌കള്‍സ് റോയിംഗില്‍ മത്സരിച്ച രണ്ട് തവണ ലോകചാംപ്യനായ സനിത പുസ്പരെ ഓപ്പണിംഗ് ഹീറ്റില്‍ വിജയിച്ചു കൊണ്ട് അയര്‍ലണ്ടിന്റെ ഒളിപിംക്‌സ് പ്രയാണം ആരംഭിച്ചു. വെള്ളിയാഴ്ച്ചയിലെ ആറ് ഹീറ്റുകളില്‍ രണ്ടാമത്തെയാണ് തൊട്ടുപുറകെയുണ്ടായിരുന്ന മത്സരാര്‍ത്ഥിയെക്കാള്‍ എട്ട് സെക്കന്‍ഡ് വ്യത്യാസത്തില്‍ അവര്‍ പൂര്‍ത്തിയാക്കിയത്. എങ്കിലും മെന്‍സ് ഡബിള്‍സ് സ്‌ക്രള്‍സ് വിഭാഗത്തില്‍ മത്സരിച്ച റോണന്‍ ബ്രയനും ഫിലിപ്പ് ഡോയ്ലിനും സെമി ഫൈനലിനുള്ള ഓട്ടോമാറ്റിക് ക്വാളിഫികേഷന്‍ നഷ്ടമായി.

.ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More