ഡബ്ലിന്‍ : യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡമനുസരിച്ചുള്ള പുതിയ ഓണ്‍ലൈന്‍ സുരക്ഷാ നിയമം -ഡിജിറ്റല്‍ സര്‍വ്വീസ് ആക്ട് (ഡി എസ് എ) അയര്‍ലണ്ടില്‍ ഇന്നലെ മുതല്‍ മുതല്‍ നിലവിലായി..സുരക്ഷാ നിയമ ലംഘനത്തിന് കമ്പനികള്‍ക്ക് മേല്‍ അവരുടെ ആഗോള വിറ്റുവരവിന്റെ ആറ് ശതമാനം വരെ പിഴ ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ഇ യു നിയമം.നിയമലംഘനം തുടര്‍ന്നാല്‍ കമ്പനിയുടെ പ്രവര്‍ത്തനം ഇയുവില്‍ നിരോധിക്കുന്നതിനും വകുപ്പുണ്ട്.
നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി ജോണ്‍ ഇവാന്‍സിനെ അയര്‍ലണ്ടിന്റെ ഡിജിറ്റല്‍ സര്‍വീസസ് കമ്മീഷണറായി നിയമിച്ചു.പുതിയ കോണ്ടാക്ട് സെന്ററും തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും.ഓണ്‍ലൈന്‍ ഉള്ളടക്കത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്കകള്‍ ഈ സെന്ററില്‍ അറിയിക്കാം.അവിടെ നിന്നും ആവശ്യമായ ഉപദേശം ലഭിക്കും.നിയമവിരുദ്ധമായ ഉള്ളടക്കം കണ്ടെത്തിയാല്‍ നിയന്ത്രണ ചുമതലയുള്ള പ്ലാറ്റ്‌ഫോമില്‍ അത് അറിയിക്കാനും അവസരമുണ്ടാകും.
ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പാരന്റ് മെറ്റാ, ടിക് ടോക്ക്, എക്സ് മുമ്പ് ട്വിറ്റര്‍, ഗൂഗിള്‍ തുടങ്ങിയ ഇന്റര്‍നെറ്റ് ഭീമന്‍മാരടക്കം 22 വന്‍കിട പ്ലാറ്റ്‌ഫോമുകളെയും സെര്‍ച്ച് എഞ്ചിനുകളെയുമാണ് ഡി എസ് എയുടെ കീഴില്‍ യൂറോപ്യന്‍ കമ്മീഷന്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവയില്‍ 13 എണ്ണത്തിന്റെയും യൂറോപ്യന്‍ ആസ്ഥാനം അയര്‍ലണ്ടിലാണ് .
മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് ഐറിഷ് റെഗുലേറ്റര്‍ക്ക് പ്രത്യേക റോള്‍ ഉണ്ടാകും.ഇക്കാര്യം മുന്നില്‍ക്കണ്ട് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും കോണ്ടാക്ട് സെന്ററില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലനം നല്‍കി നിരവധി ഏജന്റുമാരെയും നിയോഗിച്ചിട്ടുണ്ടെന്ന് ഡി എസ് എ കമ്മീഷണര്‍ വ്യക്തമാക്കി.പുതിയ കോണ്‍ടാക്റ്റ് സെന്റര്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും, 01 963 7755 എന്ന നമ്പറില്‍ ബന്ധപ്പെടാം.
എല്ലാ ഇ യു അംഗരാജ്യങ്ങളും അവരുടെ രാജ്യത്ത് ഡി എസ് എ നടപ്പാക്കുന്നതിന് ഫെബ്രുവരി 17നകം ഡിജിറ്റല്‍ സര്‍വീസസ് കോര്‍ഡിനേറ്റര്‍’ നിയോഗിക്കേണ്ടതുണ്ടായിരുന്നു. അതനുസരിച്ചാണ് പുതിയ കമ്മീഷണറെ നിയമിച്ചതെന്ന് മീഡിയ റെഗുലേറ്റര്‍ വ്യക്തമാക്കി.
പുതിയ നിയമമനുസരിച്ച് ഹാനികരമായ ഉള്ളടക്കം നീക്കം ചെയ്യാനും തെറ്റായ വിവരങ്ങളുടെ വ്യാപനം തടയാനും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടി വരും.വളരെ വലിയ ജോലിഭാരമാണ് അയര്‍ലണ്ട് പ്രതീക്ഷിക്കുന്നതെന്നും പുതിയ കമ്മീഷണര്‍ പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.