head1
head3

വാരാന്ത്യത്തോടെ അയര്‍ലണ്ടിലെ താപനില പൂജ്യത്തിലെത്തും, മഞ്ഞു വീഴ്ചയ്ക്കും സാധ്യത

ഡബ്ലിന്‍: അടുത്തയാഴ്ചയോടെ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ താപനില പൂജ്യത്തിലെത്താനും സ്‌നോ വീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍.

അടുത്ത ആഴ്ച അവസാനത്തോടെ നോര്‍ത്ത് മേഖലയില്‍ ഭാഗങ്ങളില്‍ സ്‌നോ ഉണ്ടായേക്കുമെങ്കിലും കഴിഞ്ഞ വര്ഷങ്ങളിലെ പോലെ ശക്തമായേക്കില്ലെന്ന് മെറ്റ് ഏറാന്‍ വ്യക്തമാക്കുന്നു.

ആളുകള്‍ സ്നോയെ ‘തിരയാന്‍ തുടങ്ങിയിട്ടുണ്ട്.പക്ഷെ ഇത്തവണ അത് വൈകിയേ വരൂ….!,” മെറ്റ് ഏറാന്‍ കാലാവസ്ഥാ നിരീക്ഷക ലിസ് വാല്‍ഷ് പറഞ്ഞു. ”സാധാരണയായി നവംബര്‍ അവസാനത്തോടെയോ ഡിസംബറിന്റെ തുടക്കത്തിലോ ആളുകള്‍ സ്‌നോ പ്രതീക്ഷിക്കാറുണ്ട്. ഈ ആഴ്ചയുടെ അവസാനത്തോടെ അയര്‍ലണ്ടില്‍ തണുപ്പ് കൂടുമെന്ന ചില സൂചനകള്‍ മാത്രമേയുള്ളു. സ്‌നോ ഉണ്ടാവുമെന്ന് ഞങ്ങള്‍ക്ക് ഒരു ഉറപ്പും നല്‍കാന്‍ കഴിയില്ല. മെറ്റ് ഏറാന്‍ വക്താവ് പറഞ്ഞു.

സാധാരണയില്‍ നിന്നും വ്യത്യസ്തമായി ”ചില കാലാവസ്ഥാ മോഡലുകള്‍ ,കൂടുതല്‍ ശീതക്കാറ്റ് അയര്‍ലണ്ടിലേക്ക് വരുമെന്ന് പ്രവചിക്കുന്നുണ്ട്. , അത് ശീതകാല മഴയിലേക്ക് നയിച്ചേക്കാം.അത്തരമൊരു സാഹചര്യത്തിലാണ് സ്‌നോ വൈകുക.

അയര്‍ലണ്ടിന്റെ കാലാവസ്ഥ പോലെ വ്യത്യസ്തമായ കാലാവസ്ഥാ പ്രവചനവുമുണ്ട്. സ്‌കാന്‍ഡിനേവിയയില്‍ നിന്ന് തണുപ്പ് താഴേക്ക് നീങ്ങുന്നതിനാല്‍ അടുത്ത ആഴ്ച അയര്‍ലണ്ടില്‍ പൂജ്യം ഡിഗ്രിയ്ക്ക് താഴെയുള്ള തണുപ്പിന് സാധ്യതയുണ്ടെന്ന് മെറ്റ് ജാം വെതര്‍ സൈറ്റ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന നവംബര്‍ 28 ന്റെ കമ്പ്യൂട്ടര്‍ പ്രൊജക്ഷനുകള്‍ പ്രകാരം അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള മേഖലകളില്‍ 0 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് കാണിക്കുന്നത്.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S</a</a

Comments are closed.

error: Content is protected !!