ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പഠനം കഴിഞ്ഞിറങ്ങുന്ന ടെക്നിക്കല്‍ ബിരുദധാരികളെ തൊഴിലുടമകള്‍ ”കാത്തുനിന്ന് കൊണ്ടു പോകുന്നതായി” ഇ എസ് ആര്‍ ഐ ഗവേഷണത്തിന്റെ വെളിപ്പെടുത്തല്‍.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ), ഓട്ടോമേഷന്‍, ബ്ലോക്ക്ചെയിനുമായി ബന്ധപ്പെട്ട ജോലികളില്‍ എന്നിവയിലൊക്കെ ആവശ്യമായ പുതിയ വിദഗ്ദ്ധരെ നല്‍കാന്‍ സര്‍വകലാശാലകള്‍ക്ക് കഴിയുന്നുണ്ടെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫര്‍ദര്‍ ആന്‍ഡ് ഹയര്‍ എഡ്യൂക്കേഷന്‍, റിസര്‍ച്ച്, ഇന്നൊവേഷന്‍ ആന്‍ഡ് സയന്‍സിന്റെ ധനസഹായത്തോടെയാണ് പഠനം നടത്തിയത്.
ഓണ്‍ലൈന്‍ ഒഴിവുകളുടെ നിരീക്ഷണത്തിനൊപ്പം തൊഴിലുടമകളുടെ വര്‍ക്ക്‌ഷോപ്പുകളുമടക്കം നിരവധി ഉറവിടങ്ങളില്‍ നിന്നുള്ള ഡാറ്റയാണ് പഠന വിധേയമാക്കിയത്.
അടുത്തിടെ അംഗീകരിച്ച യൂറോപ്യന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആക്ടിലെ മാറ്റങ്ങള്‍ പ്രാബല്യത്തിലെത്തുന്നതോടെ തൊഴില്‍ വിപണിയിലെ ആവശ്യകതകള്‍ ഇനിയും വര്‍ദ്ധിക്കുമെന്ന് തൊഴിലുടമകള്‍ ചൂണ്ടിക്കാട്ടുന്നു.
എ ഐയുമായി ബന്ധപ്പെട്ട വിവിധ തലങ്ങളില്‍ സംഭവിക്കുന്ന മാറ്റം നടപ്പിലാക്കാന്‍ കമ്പനികളെ സഹായിക്കുന്ന നയം വികസിപ്പിക്കണമെന്ന് തൊഴിലുടമകള്‍ ആവശ്യപ്പെടുന്നതായും ഗവേഷണം പറയുന്നു.
ഗവേഷണ റിപ്പോര്‍ട്ടിനെ ഉന്നത വിദ്യാഭ്യാസ, ഗവേഷണ മന്ത്രി പാട്രിക് ഒ ഡോനോവന്‍ സ്വാഗതം ചെയ്തു.ഭാവി നയരൂപീകരണത്തിന് ഈ റിപ്പോര്‍ട്ട് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.
അയര്‍ലണ്ടിന്റെ തൊഴില്‍ വിപണിയുടെ ദീര്‍ഘവീക്ഷണത്തിന് ഈ ഗവേഷണം പ്രധാന ഉപാധിയാകുമെന്ന് റിപ്പോര്‍ട്ടിന്റെ രചയിതാക്കളില്‍ ഒരാളായ ഡോ. സീമസ് മക്ഗിന്നസ് പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.