head1
head3

ടാക്സ് റീഫണ്ട് ചെയ്യാന്‍ മറക്കേണ്ട… നാലു വര്‍ഷത്തെ ഫ്ളാറ്റ് റേറ്റ് എക്സ്പെന്‍സുകള്‍ ക്ലെയിം ചെയ്യാം

ഡബ്ലിന്‍ :നാല് വര്‍ഷം വരെയുള്ള ഫ്ളാറ്റ് റേറ്റ് എക്സ്പെന്‍സുകള്‍ ക്ലെയിം ചെയ്യാന്‍ പൊതു ജനങ്ങള്‍ക്കും,ജീവനക്കാർക്കും ടാക്സ് റീഫണ്ടിലൂടെ അവസരമുണ്ട്. വിന്ററിലെ വര്‍ധിച്ച ജീവിതച്ചെലവുകള്‍ നേരിടാന്‍ ഈ സര്‍ക്കാര്‍ ക്രമീകരണം തുണയാകുമെന്നാണ് കരുതുന്നത്.യൂണിഫോമുകള്‍, ടൂളുകള്‍, ഉപകരണങ്ങള്‍ എന്നിങ്ങനെ ജോലി സംബന്ധമായ ചെലവുകളില്‍ ആളുകളെ സഹായിക്കുന്ന ടാക്സ് ക്രെഡിറ്റാണ് ഫ്ളാറ്റ് റേറ്റ് എക്സ്പെന്‍സുകള്‍.ഓരോ തൊഴിലിനും നിശ്ചിത തുകയാണ് റവന്യൂ റീഫണ്ടിലൂടെ അനുവദിക്കുന്നത്.

അധ്യാപകര്‍, നഴ്‌സുമാര്‍, ഷോപ്പ് അസിസ്റ്റന്റുമാര്‍, ഷെഫുകള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെല്ലാം ചെലവുകള്‍ ക്ലെയിം ചെയ്യാന്‍ അര്‍ഹതയുണ്ടാകും.ഇതില്‍ ഹോസ്പിറ്റാലിറ്റി മേഖലയിലെ നിരവധി തൊഴിലുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.യൂണിഫോം ഉപയോഗിക്കുന്ന നഴ്‌സുമാര്‍ക്ക് 733 യൂറോയും ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് 121 യൂറോയും ഈയിനത്തില്‍ ക്ലയിം ചെയ്യാന്‍ അര്‍ഹതയുണ്ട്.ഇതിനെക്കുറിച്ചറിയാതെ ഓരോ വര്‍ഷവും നിരവധിയാളുകള്‍ ടാകസ് റീ ഫണ്ടുകള്‍ നഷ്ടപ്പെടുത്തുന്നുണ്ടെന്നും ഫിനഗേല്‍ സെനറ്റര്‍ ഗാരറ്റ് അഹിയണ്‍ പറഞ്ഞു.വളരെ ലളിതമായി റവന്യൂ വെബ്‌സൈറ്റ് വഴി ഈ റീഫണ്ട് ക്ലയിം ചെയ്യാവുന്നതാണ്.

ഫ്ളാറ്റ്-റേറ്റ് എക്സ് പെന്‍സുകളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കും അവ ക്ലയിം ചെയ്യുന്നതിനും റവന്യൂ വെബ്‌സൈറ്റില്‍ ക്രമീകരണമുണ്ട്.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.