head3
head1

ആശ്വസിക്കാം…അടുത്ത ടി 20 ലോകകപ്പിന് യോഗ്യത നേടി അയര്‍ലണ്ട് ടീം

ഡബ്ലിന്‍ : ഈ വര്‍ഷത്തെ ടി 20 ഗ്രൂപ്പ് മല്‍സരത്തില്‍ നിന്ന് പുറത്തായെങ്കിലും അടുത്ത ലോകകപ്പിന് അയര്‍ലണ്ട് ടീം യോഗ്യത നേടി.അടുത്ത മല്‍സരത്തിന് സ്വാഭാവികമായി യോഗ്യത നേടിയതിനാല്‍ 2026നുള്ള തയ്യാറെടുപ്പുകള്‍ നേരത്തെ നടത്താന്‍ ടീമിന് സഹായകമാകുമെന്നാണ് കരുതുന്നത്.

ശ്രീലങ്കയും ഇന്ത്യയും സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വമേകുന്നത്.2026ലെ ടി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ആദ്യ 12 യോഗ്യതാ മത്സരങ്ങള്‍ പ്രഖ്യാപിച്ചപ്പോഴാണ് അയര്‍ലണ്ട് അതില്‍ ഇടംനേടിയത്.

കഴിഞ്ഞ മാസം 2024 ലോകകപ്പില്‍ ‘സൂപ്പര്‍-എയ്റ്റ്’ സ്റ്റേജിലെത്തിയ ടീമുകള്‍ക്കാണ് അടുത്തതില്‍ ആറ് യോഗ്യതാ സ്പോട്ടുകള്‍ നല്‍കിയത്.അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവയായിരുന്നു ഈ ടീമുകള്‍.

അതിനിടെ നാടകീയ വഴിത്തിരിവിനിടെ യു എസ് എ അവരുടെ ഗ്രൂപ്പില്‍ പാകിസ്ഥാനെ ഉള്‍പ്പെടുത്തി.അതിനാല്‍ അവര്‍ക്കും ഇടം ലഭിച്ചു.ഏഴാം സ്ഥാനത്തായ പാക്കിസ്ഥാനൊപ്പം ആറാം സ്ഥാനത്തുള്ള ന്യൂസിലന്റും ഒടുവില്‍ 11ാം സ്ഥാനക്കാരായി അയര്‍ലണ്ടും ഇടം നേടി.

2024 ലോകകപ്പിന് സമാനമായ പ്രാദേശിക യോഗ്യതാ മത്സരങ്ങളിലൂടെയാണ് ടൂര്‍ണമെന്റിലേക്കുള്ള പാത തുറക്കുന്നത്.അതിനാല്‍ അന്തിമ യോഗ്യതാ പട്ടികയില്‍ ഇടം നേടിയതില്‍ അയര്‍ലണ്ടിന് ആശ്വാസമാകും.യൂറോപ്യന്‍ യോഗ്യതാ മത്സരങ്ങളില്‍ സ്‌കോട്ട്‌ലന്‍ഡും നെതര്‍ലന്‍ഡുമായാകും അയര്‍ലണ്ടിന് മല്‍സരിക്കേണ്ടി വരിക.

2026 ലോകകപ്പില്‍ 55 മത്സരങ്ങളാകും ഉണ്ടാവുക. ഈ വര്‍ഷത്തെ അതേ ഫോര്‍മാറ്റിലാകും മല്‍സരങ്ങള്‍.അഞ്ച് ടീമുകളടങ്ങുന്ന നാല് ഗ്രൂപ്പുകള്‍, രണ്ട് സൂപ്പര്‍ എട്ട് ഗ്രൂപ്പുകള്‍, രണ്ട് സെമി ഫൈനല്‍, ഫൈനല്‍ എന്നിങ്ങനെയാണത്.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a

Comments are closed.

error: Content is protected !!