head1
head3

അയര്‍ലണ്ടിന്റെ മണ്ണില്‍ മാര്‍തോമാ നസ്രാണികളുടെ വിശ്വാസം പ്രഘോഷിച്ച് നോക്ക് തീര്‍ത്ഥാടനം

നോക്ക് / അയര്‍ലണ്ട് : പ്രവാസ ജീവിതത്തിനിടയിലും സ്വന്തം വിശ്വാസ പാരമ്പര്യങ്ങളും ആചാരമര്യാദകളും, ജീവിത ശൈലികളും കളയാതെ സംരക്ഷിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവരാണെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അയര്‍ലണ്ടിലെ സീറോ മലബാര്‍ വിശ്വാസ സമൂഹത്തെ ഓര്‍മ്മിപ്പിച്ചു. നമ്മുടെ വിശ്വാസ പൈതൃകം അടുത്ത തലമുറയ്ക്ക് കൈമാറ്റപ്പെടണം. നമ്മുടെ മതബോധന വിശ്വാസപരിശീലനം ഏന്ത് വിലകൊടുത്തും കാത്തുസൂക്ഷിക്കണം. അത് കേവലം പ്രാര്‍ത്ഥന പഠിപ്പിക്കലല്ല, അത് ഒരു നല്ല ജീവിത ശൈലിയിലേയ്ക്ക് നയിക്കേണ്ടതാകണം. നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ നാഷണല്‍ നോക്ക് തീര്‍ത്ഥാടനത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ്.

‘നിങ്ങള്‍ ഭവനത്തില്‍ കൊടുക്കുന്ന പരിശീലനം ഒരു കാറ്റിക്കിസം ക്ലാസുകളിലും കിട്ടില്ല, കാറ്റിക്കിസം ക്ലാസുകള്‍ ഒരു അക്കാദമിക് ലാബാണെങ്കില്‍ ഭവനം ഒരു ലൈഫ് ലാബ് ആണ്’ പിതാവ് കൂട്ടിച്ചേര്‍ത്തു.

നാട് വിട്ട് വിദേശത്തെത്തിയ പ്രവാസികള്‍ എല്ലാ അര്‍ത്ഥത്തിലും മിഷനറിമാരാണെന്ന്. നാട് വിട്ട് കാശുണ്ടാക്കാന്‍ പോയവരല്ല പ്രവാസി കത്തോലിക്കരെന്നും അവര്‍ മിഷന്‍ പ്രവര്‍ത്തനത്തിനായി വിളിക്കപ്പെട്ടവരാണെന്നും മാര്‍ റാഫേല്‍ തട്ടില്‍ അഭിപ്രായപ്പെട്ടു. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ബലപ്പെടുത്താനുള്ള തീവ്രശ്രമങ്ങള്‍ നമ്മള്‍ ഓരൊരുത്തരുടെ ഭാഗത്തുനിന്നും ഉണ്ടാകണം. നിങ്ങള്‍ ഈ നാട്ടില്‍ ചേര്‍ത്ത പുളിമാവിനു സദൃശ്യമാണെന്ന് ഐറീഷ് സീറോ മലബാര്‍ പ്രവാസികളെ ഓര്‍മ്മിപ്പിച്ചു. നിങ്ങളുടെ വിശ്വാസ പൈതൃകങ്ങള്‍ കാത്തുസൂക്ഷിക്കാനുള്ള പോരാട്ടമാണ് നിങ്ങളുടെ പ്രവാസ കാലഘട്ടത്തിലെ അധ്വാനം.

ഇന്‍ഡ്യയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഐറീഷ് മിഷനറിമാരുടെ സേവനങ്ങളെ നന്ദിപൂര്‍വ്വം അനുസ്മരിച്ച പ്രസംഗം ആരഭിച്ച മേജര്‍ ആര്‍ച്ച്ബിഷപ്പ് കുടുംബ പ്രാര്‍ഥനയിലുള്ള നിഷ്ഠ, അനുദിന വിശുദ്ധ കുര്‍ബാന, മിഷ്യന്‍ പ്രവര്‍ത്തനങ്ങളോടുള്ള അഭിനിവേശം എന്നിവ സീറോ മലബാര്‍ സഭാമക്കളുടെ മുഖമുദ്രകളെന്ന മാര്‍പ്പാപ്പയുടെ വാക്കുകള്‍ ആവര്‍ത്തിച്ചു.

അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ നാഷണല്‍ നോക്ക് തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായി. അയര്‍ലണ്ടിലേയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലേയും വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ അയ്യായിരത്തോളം വിശ്വാസികള്‍ പരിശുദ്ധ ദൈവമാതാവിന്റെ സാന്നിധ്യം നിറഞ്ഞ് നില്‍ക്കുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെ ബസലിക്കയില്‍ ദിവ്യബലി അര്‍പ്പിച്ചു. വിശ്വാസികള്‍ നിറഞ്ഞ് കവിഞ്ഞ നോക്ക് ബസലിക്കയില്‍ നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മ്മികനായിരുന്നു.

സീറോ മലബാര്‍ സഭയുടെ യൂറോപ്യന്‍ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടില്‍, തീര്‍ത്ഥാടനത്തിന്റെ കോര്‍ഡിനേറ്റര്‍ ഫാ. ബാബു പരത്തേപതിക്കയ്ക്കല്‍, റീജണല്‍ കോര്‍ഡിനേറ്റേഴ്‌സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ജില്‍സണ്‍ കോക്കണ്ടത്തില്‍ എന്നിവരും ഫാ. മാത്യു തുരുത്തിപ്പള്ളില്‍, ഫാ. റോയ് ജോര്‍ജ്ജ് വട്ടക്കാട്ട്, ഫാ. സെബാന്‍ സെബാസ്റ്റ്യന്‍ വെള്ളാമത്തറ, ഫാ. സിജോ വെട്ടിക്കല്‍, ഫാ. ജെയിന്‍ മാത്യു മണ്ണത്തുകാരന്‍, ഫാ. ജോ പഴേപറമ്പില്‍, ഫാ. ജിജോ ജോണ്‍ ആശാരിപറമ്പില്‍, ഫാ. സജി ഡോമിനിക്ക് പൊന്മിനിശേരി, ഫാ. ജോമോന്‍ കാക്കനാട്ട്, ഫാ. ബിജോ ഞാലൂര്‍, ഫാ. ഫാ. ക്രൈസ്റ്റാനന്ദ്, ഫാ. ആന്റണി നെല്ലിക്കുന്നേല്‍, ഫാ. റെജി കുര്യന്‍, ഫാ. അനിഷ് മാത്യു വഞ്ചിപ്പറയില്‍, ഫാ. ഷിന്റോ തോമസ്, ഫാ. പ്രയേഷ് പുതുശേരി, ഫാ. ബിനോജ് മുളവരിക്കല്‍, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. ജോസഫ് ഒ.സി.ഡി., ഫാ. സാനോജ് ഒ.സി.ഡി., ഫാ. റെന്‍സന്‍ തെക്കിനേഴത്ത്, ഫാ. സോജി വര്‍ഗ്ഗീസ് എന്നിവരും സഹകാര്‍മ്മികരായിരുന്നു.

നോക്കിലെത്തിയ മേജര്‍ ആര്‍ച്ചുബിഷപ്പിനെ ഫാ. ബാബു പതേപതിക്കലും സീറോ മലബാര്‍ ട്രറ്റിമാരായ സീജോ കാച്ചപ്പിള്ളി, ജൂലി ചിരിയത്തും, പി. ആര്‍. ഒ. ബിജു നടയ്ക്കലും, നാഷണല്‍ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.

ഈ വര്‍ഷം അയര്‍ലണ്ടിലെ വിവിധ കുര്‍ബാന സെന്ററുകളില്‍ നിന്ന് ആഘോഷമായ വി. കുര്‍ബാനസ്വീകരണത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് വി. കുര്‍ബാന നല്‍കി. അയര്‍ലണ്ടിലെ എല്ലാ കുര്‍ബാന സെന്ററുകളില്‍നിന്നുമുള്ള അള്‍ത്താര ബാലന്മാരും കുര്‍ബാനയില്‍ പങ്കെടുത്തു.

എട്ട് കുട്ടികളുള്ള നോക്കിലെ മാര്‍ട്ടിന്‍ വര്‍ഗ്ഗീസ് മാളിയേക്കല്‍ & സ്മീതാമോള്‍ , ഏഴ് കുട്ടികളുള്ള സോര്‍ഡ്‌സിലെ ഡെയ്‌സ് എബ്രാഹാം & ഷിമി മാത്യു മരിയ, ആറുകുട്ടികളുള്ള ബ്രേയിലെ റെജി ജോസഫ് & ജോമോള്‍, അഞ്ചുകുട്ടികള്‍ വീതമുള്ള ബ്രേയിലെ വര്‍ഗ്ഗീസ് ജോസഫ് & ലീന, ലിമറിക്കിലെ സിജു പോള്‍ & ലിറ്റിമോള്‍, ലൂക്കനിലെ ലിജോ അലക്‌സ് & സോഫി, ലൂക്കനിലെ ഷിജോ ജോസ് & എലിസബത്ത്, നാവനിലെ ജോബി ജോസഫ് & സിന്ദു ദമ്പതികളെ തദ്ദവസരത്തില്‍ ആദരിച്ചു. ,

ഓള്‍ അയര്‍ലണ്ട് കാറ്റിക്കിസം സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ റാങ്ക് നേടിയ നാലാം ക്ലാസുകാരായ ജോണ്‍ ജോസഫ് രാജേഷ് (ലൂക്കന്‍), ഇവ എല്‍സ സുമോദ് (നാസ്), സാമുവേല്‍ ബിനോയ് (ബ്ലഞ്ചാര്‍ഡ്‌സ്ടൗണ്‍), അഞ്ചാം ക്ലാസുകാരായ റിയ മരിയ അശ്വന്‍ (കോര്‍ക്ക്), ഒലിവര്‍ ലിന്‍ മോന്‍ ജോസ്, ഒലീവിയ ലിന്‍ മോന്‍ ജോസ് (താല), പത്താം ക്ലാസുകാരായ ആഗ്‌നസ് മാര്‍ട്ടിന്‍ (ലൂക്കന്‍), ഷീന ബിനു (സോര്‍ഡ്‌സ്), ക്രിസ് മാര്‍ട്ടിന്‍ ബെന്‍ (നാവന്‍), ആരോണ്‍ മരിയ സാജു (ലിമറിക്), ഏയ്ഞ്ചല്‍ ജിമ്മി ( സോര്‍ഡ്‌സ്), നേഹ അന്ന മാത്യു (നാവന്‍) ആല്‍ബേര്‍ട്ട് ആന്റണി (സോര്‍ഡ്‌സ്) എന്നിവക്ക് മേജര്‍ ആര്‍ച്ച്ബിഷപ്പ് സമ്മാനം നല്‍കി.

കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടിലെ ജൂനിയര്‍ സേര്‍ട്ട്, ലീവിങ്ങ് സേര്‍ട്ട് പരീക്ഷകളിലും, നോര്‍ത്തേന്‍ അയര്‍ലണ്ടിലെ ജി.സി.എസ്.സി, എ – ലെവല്‍ പരീക്ഷകളിലും ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡും മേജര്‍ ആര്‍ച്ച്ബിഷപ്പ് വിതരണം ചെയ്തു.

അവാര്‍ഡിന് അര്‍ഹരായവര്‍

എ ലെവല്‍ : എഡ് വിന്‍ ജിമ്മി വട്ടക്കാട്ട് (റോസെറ്റ),
ജി. സി.എസ്. സി : ഐറിന്‍ കുര്യന്‍ (റോസെറ്റ), സ്വീറ്റി സിന്നി (റോസെറ്റ), റിയ ജോണ്‍സന്‍ (റോസെറ്റ)

ജൂനിയര്‍ സേര്‍ട്ട് : നയ് ന റോസ് മെല്‍വിന്‍ (ബ്യൂമൗണ്ട്), ജോയല്‍ എമ്മനുവേല്‍ (ലൂക്കന്‍), ഷീന ബിനു (സോര്‍ഡ്‌സ്), ഡാലിന്‍ മരിയ സോഗി (ദ്രോഗഡ), ജെറിക്ക് ആന്റണി (ലൂക്കന്‍), റോസ് മരിയ റോയ് (ലൂക്കന്‍), റയാന്‍ ജോസഫ് (ലൂക്കന്‍)
ബൈബിള്‍ ക്വിസ് മത്സരത്തില്‍ നാഷണല്‍ തലത്തില്‍ വിജയികളായ ഇവ എല്‍സ സുമോദ് (നാസ്) ക്ലയര്‍ അന്ന ഷിന്റോ (സോര്‍ഡ്‌സ്), ഇവോണ്‍ സോജന്‍ (കാസില്‍ബാര്‍), അഗസ്റ്റസ് ബെനെഡിറ്റ് ( സോര്‍ഡ്‌സ്), അനയ മാത്യു (താല), ജുവല്‍ ഷിജോ (ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍), അലീന മാഞ്ഞൂരാന്‍ റ്റോജോ (താല), ദീപ ജെയിംസ് (സ്ലൈഗോ) എന്നിവരും

ബൈബിള്‍ ക്വിസ് നാഷണല്‍ ഗ്രാന്റ് ഫിനാലയില്‍ വിജയികളായ ലൂക്കന്‍ കുര്‍ബാന സെന്റര്‍ (ഒന്നാം സ്ഥാനം), കാസില്‍ബാര്‍, കോര്‍ക്ക് (രണ്ടാം സ്ഥനം), സ്ലൈഗോ (മൂന്നാം സ്ഥാനം) ടീമുകള്‍ മേജര്‍ ആര്‍ച്ച്ബിഷപ്പില്‍ നിന്ന് ടോഫികള്‍ സ്വന്തമാക്കി.

വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം അയര്‍ലന്‍ഡിലെ മണ്ണില്‍ മാര്‍തോമാ നസ്രാണികളുടെ വിശ്വാസം പ്രഘോഷിച്ച്, കൊടികളും, പൊന്‍, വെള്ളി കുരിശുകളും നൂറുകണക്കിനു മുത്തുകുടകളുമായി ആയിരക്കണക്കിനു വിശ്വാസികള്‍ പ്രദക്ഷിണത്തില്‍ അണിനിരന്നു. ലൂക്കന്‍ കുര്‍ബാനസെന്റര്‍ ഒരുക്കിയ കേരള തനിമയാര്‍ന്ന ചെണ്ടമേളം പ്രദക്ഷിണത്തിനു കൂടുതല്‍ മികവേകി. ചെറുപുഷ്പം മിഷന്‍ ലീഗ് ടീഷര്‍ട്ട് ധരിച്ച് പതാകകളുമായി പതാകയേന്തിയ കുഞ്ഞു മിഷനറിമാരും സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് പതാകകളേന്തി യുവജനങ്ങളും സെറ്റു സാരിയും മരിയന്‍ പതാകകളുമായി മാതൃവേദി പ്രവര്‍ത്തകരും കൊടികളേന്തിയ കുട്ടികളും കേരള തനിമയില്‍ മുണ്ടുടുത്ത് മുത്തുകുടകളുമായി പിതൃവേദി പ്രവര്‍ത്തകരും, അയര്‍ലണ്ടിലെ വിവിധ കുര്‍ബാന സെന്ററുകളില്‍നിന്നെത്തിയ അള്‍ത്താരശുശ്രൂഷകരായ കുട്ടികളും, ആദ്യകുര്‍ബാന സ്വീകരിച്ച വേഷത്തില്‍ കുട്ടികളും പ്രദക്ഷിണത്തെ വര്‍ണാഭമാക്കി. മാലാഖമാരുടേയും വിശുദ്ധരുടേയും വേഷത്തില്‍ വന്ന കുട്ടികള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു, കേരള സഭയുടെ എല്ലാ വിശുദ്ധരുടേയും തിരുസ്വരൂപങ്ങള്‍ക്കൊപ്പം നോക്കിലെ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകോണ്ട് ജപമാല ചൊല്ലി നോക്കിലെ ബസലിക്കായില്‍നിന്ന് ആരംഭിച്ച പ്രദക്ഷിണം മാതാവ് പ്രത്യക്ഷപ്പെട്ട ദേവാലയത്തില്‍ സമാപിച്ചു. പ്രദക്ഷിണത്തി്‌ന് ഗാള്‍വേ റീജണല്‍ ഡയറക്ടര്‍ ഫാ. ജോസ് ഭരണികുളങ്ങരയും ഡബ്ലിന്‍ റീജയണും നേതൃത്വം നല്‍കി.

തുടര്‍ന്ന് സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് /ചെറുപുഷ്പം മിഷന്‍ ലീഗ് കുട്ടികള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു.

ദിവ്യകാരുണ്യ ആരാധനയും, ജപമാലയും, ആഘോഷമായ തിരുന്നാള്‍ ദിവ്യബലിയയും, മാതൃസ്നേഹം വിളിച്ചോതിയ സന്ദേശങ്ങളും, മേജര്‍ ആര്‍ച്ച് ബിഷപ്പിന്റേയും, അഭിവദ്യ പിതാക്ക്ന്മാരുടേയും ഇരുപന്തഞ്ചോളം വൈദീകരുടെ സാന്നിധ്യവും, ഭംഗിയായും ചിട്ടയായും ആരാധനാസ്തുതിഗീതങ്ങളോടെ വിശ്വാസികള്‍ അണിനിരന്ന കേരളതനിമയാര്‍ന്ന പ്രദക്ഷിണവും, തീര്‍ത്ഥാടകര്‍ക്ക് നവ്യാനുഭവമായി

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a<

Comments are closed.

error: Content is protected !!