head1
head3

എറണാകുളത്തെ വിമത വൈദീകര്‍ സഭയ്ക്ക് പുറത്തേയ്ക്ക്, നടപടി ഉടന്‍

കൊച്ചി : എറണാകുളം അതിരൂപതയുടെ കാര്യാലയത്തില്‍ അതിക്രമിച്ചു കയറി പ്രതിഷേധ യജ്ഞം നടത്തുന്ന വിമത വൈദികര്‍ക്കെതിരെ നടപടിയുമായി സീറോ മലബാര്‍ സഭ സിനഡ്. അതിരൂപതാ സംരക്ഷണ സമിതിയിലെ 21 വൈദികര്‍ക്കെതിരെയാണ് നടപടിയുണ്ടാവുമെന്ന് സീറോ മലബാര്‍ സഭ വ്യക്തമാക്കിയത്.

അതേസമയം ഭയപ്പെടുത്താനുള്ള നടപടിയാണ് സഭയുടേതെന്നും നിര്‍ഭയമായി പ്രതിഷേധം തുടരാനാണ് തീരുമാനമെന്ന് വൈദികര്‍ വ്യക്തമാക്കി. എറണാകുളം അങ്കമാലി അതിരൂപതാ ബിഷപ്പ് ഹൗസില്‍ പുതിയ കൂരിയയെ നിയമിച്ചതിനാണ് പ്രതിഷേധം നടത്തുന്നതെന്നാണ് വിമത വൈദീകരുടെ അവകാശവാദം.

അതിരൂപതാ സംരക്ഷണ സമിതിയിലെ 21 വൈദികരാണ് ബിഷപ്പ് ഹൗസില്‍ പ്രതിഷേധ പ്രാര്‍ത്ഥന യജ്ഞം നടത്തുന്നത്.വീഡിയോ വഴിയും ,സോഷ്യല്‍ മീഡിയ വഴിയും സഭയെ അപഖ്യാതപ്പെടുത്തി നിരന്തരം പ്രചാരണങ്ങള്‍ പുറത്തുവരുന്നുണ്ട്.

ബിഷപ്പ് ഹൗസ് അതിക്രമിച്ചുകയറി പ്രതിഷേധം നടത്തിയെന്ന് ചൂണ്ടികാട്ടി ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സിറോ മലബാര്‍ സഭ സിനഡ് യോഗം തീരുമാനമെടുത്തുകഴിഞ്ഞു.ഇതോടെ 21 വൈദികര്‍ സഭയുടെ വൈദീക വൃത്തിയില്‍ നിന്നും പുറത്തുപോവേണ്ടിവരുമെന്ന അവസ്ഥയാണ് സംജാതമാവുന്നത്.

കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി സഭയ്ക്കുള്ളില്‍ അനുരഞ്ജനത്തിന് തയാറാവാതെ സമരവേദിയിലായിരുന്നു.സമാധാനത്തിലേക്കു നീങ്ങണമെന്നും ,സിനഡിന്റെ തീരുമാനത്തെ അനുസരിക്കണമെന്ന മാര്‍പാപ്പയുടെ വീഡിയോ സന്ദേശത്തെ പോലും വ്യാജമാണെന്ന് പറഞ്ഞ് പരത്തി എറണാകുളം വിമത വൈദീകര്‍ ഇവര്‍ പുച്ഛിച്ചു തള്ളുകയും വിമതവൈദീകര്‍.സഭയുടെ കല്പനകളും ,തീരുമാനങ്ങളും അംഗീകരിക്കാതെ മാറി നിന്നുള്ള സമരക്കാരുമായി വിട്ടുവീഴ്ച ചെയ്യാനുള്ള എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് ‘പുകയുന്ന കൊള്ളി ‘പുറത്തെന്ന സമീപനത്തിലേയ്ക്ക് സീറോ മലബാര്‍ സഭയും നീങ്ങുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാന്നിദ്ധ്യം ഉറപ്പിച്ചിട്ടൂള്ള സീറോ മലബാര്‍ സഭയെ അപകീര്‍ത്തിപ്പെടുത്താനും,സഭാ വിശ്വാസികളെ നിരന്തരം സംഘര്‍ഷത്തിലാക്കാനുമുള്ള എറണാകുളത്തെ പരിമിതമായ വിമതര്‍ ,അതേ അതിരൂപതയ്ക്ക് കീഴിലുള്ള ലക്ഷക്കണക്കിന് വിശ്വാസികളെയും തെറ്റിദ്ധരിപ്പിച്ചു കൊണ്ടാണ് ഇപ്പോഴും, നീങ്ങുന്നത്. വിമതരെ ആദ്യഘട്ടത്തില്‍ പിന്തുണച്ചിരുന്ന ജസ്റ്റീസ് കുര്യന്‍ ജോസഫ് അടക്കമുള്ള ജനനേതാക്കളും, എറണാകുളം അതിരൂപതയിലെ നൂറുകണക്കിന് വൈദീകരും സീറോ മലബാര്‍ സഭയോടൊപ്പം ഉറച്ചു നിന്നതോടെ ചില മതതീവ്രവാദ സംഘങ്ങളില്‍ നിന്നും പ്രതിഫലം വാങ്ങി സഭയെ തകര്‍ക്കാനുള്ള ക്വൊട്ടേഷന്‍ എടുത്തിട്ടുള്ള ചിലര്‍ മാത്രമാണ് വിമത പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുന്നതെന്നാണ് അത്മായ മുന്നേറ്റം പോലുള്ള സംഘടനകള്‍ ആരോപിക്കുന്നത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a

Comments are closed.

error: Content is protected !!