head1
head3

സ്വറ്റ്സര്‍ലണ്ടില്‍ പൊതുസ്ഥലങ്ങളില്‍ പൂര്‍ണ്ണായും മുഖം മറയ്ക്കുന്നത് നിരോധിക്കുന്നതിന് നിയമം വന്നേക്കും

ഡബ്ലിന്‍ : സ്വറ്റ്സര്‍ലണ്ടില്‍ പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്നത് നിരോധിക്കുന്നതിന് നിയമം വന്നേക്കും. ഇതുസംബന്ധിച്ചു നടന്ന വോട്ടെടുപ്പില്‍ നേരിയ ഭൂരിപക്ഷം ലഭിച്ച പശ്ചാത്തലത്തിലാണിത്.സ്വിസ് വോട്ടര്‍മാരില്‍ 51.21% വോട്ടര്‍മാരും ഫെഡറല്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ ഭൂരിഭാഗം കന്റോണുകളുമാണ് ഈ നിര്‍ദ്ദേശത്തെ പിന്തുണച്ചത്.

ഷോപ്പുകളിലായാലും പുറത്തായാലും ആര്‍ക്കും അവരുടെ മുഖം പൂര്‍ണ്ണമായി മറയ്ക്കാന്‍ കഴിയില്ലെന്ന് പുതിയ നിരോധന നിയമം അര്‍ത്ഥമാക്കുന്നു.ആരാധനാലയങ്ങളിലുള്‍പ്പെടെ ഇളവുകള്‍ അനുവദിക്കും.

മുഖാവരണമില്ലാതെ മുസ്ലിം സ്ത്രീകളെ കാണുന്നത് സ്വിസ് തെരുവുകളില്‍ അസാധാരണമായ ഒരു കാഴ്ചയാണ്.എന്നിട്ടും പൊതു സ്ഥലങ്ങളില്‍ മുഖം മൂടുന്നത് നിരോധിക്കുന്ന കാര്യത്തില്‍ വളരെ നേരിയ പിന്തുണ മാത്രമേ കിട്ടിയുള്ളു.

മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ചില മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലും സമാനമായ നിരോധനത്തെത്തുടര്‍ന്ന് വര്‍ഷങ്ങളോളം നീണ്ട ചര്‍ച്ചകള്‍ക്കുശേഷം നടന്ന വോട്ടെടുപ്പാണിത്. കണ്ണുകള്‍ കാണാവുന്ന തരത്തിലുള്ള ബര്‍ഖയെയോ നിഖാബിനെയോ ഈ നിര്‍ദ്ദേശത്തില്‍ പരാമര്‍ശിച്ചിരുന്നില്ല.

2019 ലെ ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് സര്‍വേയില്‍ സ്വിസ് ജനസംഖ്യയുടെ 5.5% മാത്രമേ മുസ്ലിങ്ങളുള്ളെന്ന് കണ്ടെത്തിയിരുന്നു. ഇവരില്‍ ഭൂരിഭാഗവും യുഗോസ്ലാവിയയില്‍ വേരുകളുള്ളവരാണ്.8.6 ദശലക്ഷം ജനസംഖ്യയുള്ള സമ്പന്ന രാജ്യമാണ് സ്വിറ്റ്സര്‍ലന്‍ഡ്. ഡയറക്ട് ഡമോക്രസി സമ്പ്രദായം നിലനില്‍ക്കുന്ന ഇവിടെ 1,00,000 ഒപ്പുകള്‍ ശേഖരിക്കുന്ന ഏതു വിഷയത്തിലും ദേശീയ വോട്ടെടുപ്പ് നടത്താനാകും. ഓരോ മൂന്നുമാസത്തിലും തുടര്‍ വോട്ടെടുപ്പുകളുമുണ്ടാകും.

പള്ളികളില്‍ മിനാര ടവറുകള്‍ നിര്‍മ്മിക്കുന്നത് നിരോധിച്ച 2009 ലെ വോട്ടെടുപ്പ് ചില വിദേശ രാജ്യങ്ങളില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു.

പുതിയ നിയമം വംശീയവും ലൈംഗികത നിറഞ്ഞതുമാണെന്ന് പര്‍പ്പിള്‍ ഹെഡ്‌സ്‌കാര്‍വ്സ് ഫെമിനിസ്റ്റ് മുസ്ലിം വനിതാ ഗ്രൂപ്പിന്റെ വക്താവ് ഇനെസ് എല്‍-ഷിഖ് പറഞ്ഞു.

സമ്പൂര്‍ണ്ണമായി മുഖം മൂടുന്നത് ഇസ്ലാം തീവ്രവാദത്തിന്റെ രൂപമാണെന്ന് പോപ്പുലിസ്റ്റ് വലതുപക്ഷ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയുടെ (എസ്.വി.പി) പ്രചാരണ വക്താവ് ജീന്‍ ലൂക്ക് അഡോര്‍ പറഞ്ഞു.ഭാഗ്യവശാല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ധാരാളം ബുര്‍ഖ ധരിച്ച സ്ത്രീകള്‍ ഇല്ലെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാല്‍ പ്രശ്‌നം നിയന്ത്രണാതീതമാകുന്നതിനു മുമ്പ് കൈകാര്യം ചെയ്യുന്നതിനാണ് ഈ നീക്കമെന്ന് വക്താവ് പറഞ്ഞു.

നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നഗരങ്ങളിലാകെ പോസ്റ്റര്‍ പ്രചാരണങ്ങളും നടന്നിരുന്നു.

റാഡിക്കല്‍ ഇസ്ലാം വാദം അവസാനിപ്പിക്കുക, തീവ്രവാദം അവസാനിപ്പിക്കുക എന്നിങ്ങനെയുള്ളതുമായ പോസ്റ്ററുകളും അസംബന്ധവും ഉപയോഗശൂന്യവുമായ ഇസ്ലാമോഫോബിക് ആയ ‘ആന്റി ബുര്‍ഖാ നിയമം’ വേണ്ടെന്നു പറയുന്ന എതിര്‍ പോസ്റ്ററുകളും കാണാമായിരുന്നു

ഐറിഷ് മലയാളി ന്യൂസ്

 

 

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More