head1
head3

പുതിയ നാഷണല്‍ മെറ്റേണിറ്റി ഹോസ്പിറ്റല്‍ ; ഭൂമിയുടെ ഉടമസ്ഥാവകാശം വിട്ടുതരില്ലെന്ന് സെന്റ് വിന്‍സെന്റ്‌സ് ഹോസ്പിറ്റല്‍

ഡബ്ലിന്‍ : പുതിയ നാഷണല്‍ മെറ്റേണിറ്റി ഹോസ്പിറ്റല്‍ നിര്‍മ്മിക്കുന്ന സൈറ്റിന്റെ ഉടമസ്ഥാവകാശം വില്‍ക്കാനോ ഉപേക്ഷിക്കാനോ തയ്യാറല്ലെന്ന് വ്യക്തമാക്കി സെന്റ് വിന്‍സെന്റ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് .

ഭൂമിയുടെ ഉടമസ്ഥാവകാശം നിലനിര്‍ത്തുമെന്ന് ഗ്രൂപ്പ് (എസ് വി എച്ച് ജി) അറിയിച്ചു.മുമ്പ് 200 മില്യണ്‍ യൂറോ വിലമതിച്ചിരുന്ന സൈറ്റിന്റെ ഉടമസ്ഥാവകാശം നിലനിര്‍ത്തുമെന്ന് എസ്വിഎച്ച്ജി ഇന്നലെയും വ്യക്തമാക്കി.

പുതിയ എന്‍ എംഎച്ച് കെട്ടിടം എന്നന്നേക്കുമായി രാജ്യത്തിന്റെ ഉടമസ്ഥതയിലായിരിക്കുമെന്നും എന്നാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കായിരിക്കും. 99 വര്‍ഷകാലയളവില്‍ തിരികെ പാട്ടത്തിന് നല്‍കാമെന്നും ഗ്രൂപ്പ് പറയുന്നു.ഗ്രൂപ്പിന്റെ പ്രെവറ്റ് ഹോസ്പിറ്റല്‍ സമീപ സൈറ്റില്‍ പ്രവര്‍ത്തിക്കും. ഉടമസ്ഥാവകാശം നിലനിര്‍ത്തുന്നത് സംയോജിത രോഗി പരിചരണം നല്‍കാന്‍ അനുവദിക്കുന്നതിനാണെന്നും ഗ്രൂപ്പ് വ്യക്തമാക്കി.ആശുപത്രിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചും സൈറ്റിനെക്കുറിച്ചും ഇന്ന് ഡെയിലില്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് ഭൂമിയുടെ കാര്യത്തില്‍ നയം വ്യക്തമാക്കി ഗ്രൂപ്പ് രംഗത്തുവന്നത്.

പുതിയ എന്‍ എം എച്ച് ക്ലിനിക്കലി സ്വതന്ത്രമായിരിക്കുമെന്ന് എസ്വിഎച്ച്ജി പ്രസ്താവനയില്‍ അറിയിച്ചു.

മതത്തിന്റെയോ വത്തിക്കാന്റെയോ സ്വാധീനമുണ്ടാകില്ല.ഗര്‍ഭഛിദ്രം,, ട്യൂബല്‍ ലിഗേഷന്‍, ലിംഗ പുനര്‍നിര്‍ണ്ണയം തുടങ്ങിയ എല്ലാ മെഡിക്കല്‍ നടപടിക്രമങ്ങളും എസ്വിഎച്ച്ജി ആശുപത്രികളില്‍ ലഭ്യമാകും.ആരോഗ്യമന്ത്രിയുമായുള്ള വിശദമായ നിയമ കരാറുകള്‍, എച്ച് എസ്ഇ യുമായുള്ള കരാറുകള്‍ എന്നിവയിലൂടെ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ പരിരക്ഷിക്കും.എല്‍ം പാര്‍ക്ക് കാമ്പസില്‍ സംയോജിത രോഗി പരിചരണം നല്‍കുന്നതിന്, എസ് വി എച്ച്ജി സൈറ്റിന്റെ ഉടമസ്ഥാവകാശം നിലനിര്‍ത്തേണ്ടതുണ്ടെന്നും ഗ്രൂപ്പ് വിശദീകരിച്ചു.

ഗ്രൂപ്പ് വെബ് സൈറ്റില്‍ പറയുന്നത്…

2017മേയ് മുതല്‍ ഗ്രൂപ്പും ആരോഗ്യവകുപ്പും തമ്മിലുള്ള കത്തിടപാടുകള്‍ ഉള്‍ക്കൊള്ളുന്ന നിരവധി ബ്രീഫിംഗ് രേഖകള്‍ എസ്വിഎച്ച്ജി അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.എന്‍എംഎച്ച് നിര്‍മ്മിക്കാന്‍ പോകുന്ന ഭൂമി സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയുടേതാണെന്ന് സൈറ്റ് പറയുന്നു. 200 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സെന്റ് വിന്‍സെന്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഇവര്‍ സ്ഥാപിച്ചത്.സെന്റ് വിന്‍സെന്റ് ഹോള്‍ഡിംഗ്സ് (സിഎല്‍ജി) എന്ന ചാരിറ്റബിള്‍ പദവിയുള്ള പുതുതായി രൂപീകരിച്ച കമ്പനിക്ക് അവരുടെ ഓഹരികള്‍ കൈമാറുമെന്ന് 2017 ല്‍ ഉത്തരവില്‍ പ്രഖ്യാപിച്ചു.

എന്‍എംഎച്ച് പണിയേണ്ട ഭൂമിയുടെ ഉടമസ്ഥാവകാശം ചാരിറ്റി ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്- വെബ് സൈറ്റ് വ്യക്തമാക്കുന്നു.

തീരാത്ത തര്‍ക്കം
ഭൂമിയും ആശുപത്രിയും സര്‍ക്കാര്‍ സ്വന്തമാക്കണമെന്ന് വിവിധ രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ ആവശ്യപ്പെട്ടതോടെയാണ് ഉടമസ്ഥാവകാശ പ്രശ്നം സമീപആഴ്ചകളില്‍ വീണ്ടും ചര്‍ച്ചയായത്.ഭൂമിയുടെ ഉടമസ്ഥാവകാശം ഒരു പ്രശ്നമാണെന്ന് പ്രധാനമന്ത്രി ഡെയ്ലില്‍ ഇന്നലെ പ്രസ്താവിച്ചിരുന്നു.

തര്‍ക്കം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സമയപരിധി നിശ്ചയിക്കണമെന്ന് ലേബര്‍ നേതാവ് അലന്‍ കെല്ലി ടിഡി ആവശ്യപ്പെട്ടു.നിര്‍ബന്ധിത പര്‍ച്ചേസ് ഓര്‍ഡര്‍ (സി പി ഒ) വഴി ഭൂമി വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും കെല്ലി ആവശ്യപ്പെട്ടു.

നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആശുപത്രിക്കായി ഒരു പുതിയ സ്ഥലം ആവശ്യമായിവരുമെന്ന് വാരാന്ത്യത്തില്‍ ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ നിര്‍ദ്ദേശിച്ചിരുന്നു. രാജ്യത്തിന് വേണമെങ്കില്‍ ഇപ്പോഴത്തെ സൈറ്റ് വാങ്ങാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More