head3
head1

സൂപ്പര്‍, ഈ ഐറിഷ് പാസ്‌പോര്‍ട്ട്,ഹെന്‍ലി പാസ്പോര്‍ട്ട് ഇന്റക്സ്; ഐറിഷ് പാസ്‌പോര്‍ട്ട് നാലാം സ്ഥാനത്തേയ്ക്ക്

ഡബ്ലിന്‍: വിസയില്ലാതെ യാത്ര ചെയ്യാന്‍ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം അനുസരിച്ചുള്ള ഹെന്‍ലി പാസ്പോര്‍ട്ട് ഇന്റക്സില്‍ ഐറിഷ് പാസ്‌പോര്‍ട്ടിന് നാലാം സ്ഥാനം.ആറാം സ്ഥാനത്തുനിന്നാണ് അയര്‍ലണ്ട് ലോക റാങ്കിംഗിലെ ഈ കുതിപ്പ് സ്വന്തമാക്കിയത്.അപേക്ഷകളിലെ വര്‍ധനവും സാങ്കേതിക പുരോഗതിയുടെ വെല്ലുവിളികളുമൊക്കെ നിലനില്‍ക്കുമ്പോഴാണ് പാസ്പോര്‍ട്ട് സര്‍വ്വീസ് ഈ നേട്ടമുണ്ടാക്കിയത്.

ലോകത്തെവിടെ നിന്നും പുതുക്കാം

ഐറിഷ് പൗരന്മാര്‍ക്കെല്ലാം അവരുടെ പാസ്‌പോര്‍ട്ട് ബുക്കും കാര്‍ഡും ലോകത്തെവിടെ നിന്നും പുതുക്കാനാകും.ലോകത്തെ 70ലേറെ രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടുകാര്‍ക്ക് ഓണ്‍ലൈന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനാകും.90 ശതമാനത്തിലധികം പൗരന്മാരും ഇപ്പോള്‍ പാസ്‌പോര്‍ട്ട് ഓണ്‍ലൈനായാണ് പുതുക്കുന്നത്.

പ്രായപൂര്‍ത്തിയായവരുടെ പാസ്‌പോര്‍ട്ട് പുതുക്കിക്കിട്ടുന്നതിനുള്ള സമയം 10 ദിവസമാണ്.കുട്ടികളുടെ പാസ്പോര്‍ട്ടുകള്‍ക്കും സങ്കീര്‍ണ്ണതകളുള്ള കേസുകളിലും 15 ദിവസം വേണ്ടിവരും.

ഓണ്‍ലൈന്‍ സര്‍വ്വീസുകളില്‍ പുതിയ ടൂളുകള്‍ ഉല്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ പാസ്‌പോര്‍ട്ടുകള്‍ പരിശോധിച്ച് കാലഹരണപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കണമെന്ന് ഐറിഷ് ഹോളിഡേ മേക്കേഴ്‌സ്ഉപദേശിക്കുന്നു.

20 ദിനങ്ങള്‍ക്കുള്ളില്‍ പാസ്പോര്‍ട്ട്

ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക് 20 പ്രവൃത്തി ദിനങ്ങള്‍ക്കുള്ളില്‍ പാസ്പോര്‍ട്ട് ലഭിക്കും.ആന്‍ പോസ്റ്റ് വഴി ലഭിക്കുന്നതിന് എട്ടാഴ്ചത്തെ സമയം വേണ്ടിവരും. അപേക്ഷയ്ക്ക് അധിക രേഖകള്‍ ആവശ്യമായി വന്നാല്‍ 15 പ്രവൃത്തി ദിവസത്തിനുള്ളില്‍ അത് പ്രോസസ്സ് ചെയ്യും.ഈ രേഖകള്‍ ലഭിച്ച തീയതി മുതലാണ് ടേണ്‍റൗണ്ട് സമയം കണക്കാക്കുന്നത്.

അഭിമാനകരമെന്ന് ഉപപ്രധാനമന്ത്രി

ഐറിഷ് പാസ്‌പോര്‍ട്ട് റാങ്കിംഗ് ഉയര്‍ന്നതില്‍ അഭിമാനമുണ്ടെന്ന് ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ ഐറിഷ് പാസ്‌പോര്‍ട്ടിന്റെ മൂല്യത്തിന്റെയും കരുത്തിന്റെയും തെളിവാണ് ഈ മുന്നേറ്റം.ഐറിഷ് പാസ്‌പോര്‍ട്ടിന്റെ സമഗ്രത സംരക്ഷിക്കുന്നതിനായി വിശ്രമരഹിതമായി പ്രവര്‍ത്തിക്കുന്ന എല്ലാ ജീവനക്കാരെയും ഈ നേട്ടത്തിന്റെ പേരില്‍ അഭിനന്ദിക്കുകയാണെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.

പൗരന്മാര്‍ക്ക് സുരക്ഷിതമായ യാത്രാ ഉറപ്പാക്കുന്നതാണ് ഐറിഷ് പാസ്പോര്‍ട്ട്. ഈ വര്‍ഷം പാസ്‌പോര്‍ട്ട് സര്‍വ്വീസിന് ഏറ്റവും തിരക്കേറിയതാണ്. പുതുക്കുന്നതിനും പാസ്‌പോര്‍ട്ടുകള്‍ക്കും അപേക്ഷിക്കാനുമെല്ലാം ഓണ്‍ലൈന്‍ സര്‍വീസ് ഉപയോഗിക്കണമെന്നും മാര്‍ട്ടിന്‍ പറഞ്ഞു..

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S</

Comments are closed.

error: Content is protected !!