head1
head3

ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസം സുനില്‍ ഛേത്രി വിടവാങ്ങുന്നു

ന്യൂഡല്‍ഹി :ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസവും ദേശീയ ടീം നായകനുമായ സുനില്‍ ഛേത്രി വിരമിക്കല്‍ പ്രഖ്യാപിച്ചു.

ജൂണ്‍ ആറിന് കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിനുശേഷം ദേശീയ ടീമിലുണ്ടാകില്ലെന്ന് താരം സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കി.

2002ല്‍ പാകിസ്താനെതിരേ ഗോളടിച്ച് അന്താരാഷ്ട്ര ഫു ട്ബോളില്‍ അരങ്ങേറി.ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതും ഗോളടിച്ചതും സെക്കന്തരാബാദുകാരനായ ഛേത്രിയാണ്.

150 മത്സരം കളിച്ച താരം 94 ഗോളുമടിച്ചു. അന്താരാഷ്ട്ര ഫുട്ബോളില്‍ നിലവില്‍ കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ മൂന്നാമത്തെ താരമാണ്.

മുന്നിലുള്ളത് പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയുമാണ്.

2015ല്‍ ഇന്ത്യന്‍ ടീമിന്റെ നായകനായി. നെഹ്റു കപ്പിലടക്കം രാജ്യത്തെ കിരീട നേട്ടങ്ങളിലേക്ക് നയിച്ചു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്.സി.ക്ക് കിരീടം നേടിക്കൊടുത്തു. ഇന്ത്യയിലും വിദേശത്തുമായി 11 ക്ലബ്ബുകളില്‍ കളിച്ചു.

രാജ്യം അര്‍ജുന, പദ്മശ്രീ, ഖേല്‍രത്ന പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. ആറുതവണ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ മികച്ച താരവുമായി.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a</a

Comments are closed.

error: Content is protected !!