head1
head3

സമ്മര്‍ മതിമറന്നാഘോഷിക്കാനൊരുങ്ങുകയാണ് അയര്‍ലണ്ടുകാരെന്ന് വിവിധ സര്‍വേകള്‍

ഡബ്ലിന്‍ : കോവിഡ് ഇളവുകളില്‍ സമ്മര്‍ മതിമറന്നാഘോഷിക്കാനൊരുങ്ങുകയാണ് അയര്‍ലണ്ടുകാരെന്ന് വിവിധ സര്‍വേകള്‍ വെളിപ്പെടുത്തുന്നു. സമ്മര്‍ അവധിക്കാലം ‘പൊളിക്കാന്‍’ അയര്‍ലണ്ടിലെ ശരാശരി കുടുംബങ്ങള്‍ 1,000 യൂറോ വരെ ചെലവിടുമെന്ന് സര്‍വേ വെളിപ്പെടുത്തുന്നു.

ഇത്തവണത്തെ അവധിക്കാലം ചെലവേറുമെന്നാണ് കണക്കാക്കുന്നത്.അതേ സമയം രാജ്യത്തെ പല പ്രമുഖ കേന്ദ്രങ്ങളിലും ,പതിവായി തിരക്കില്ലാത്ത ഹോം സ്റ്റേകളിലോ പോലും ബുക്കിംഗ് ഏതാണ്ട് പൂര്‍ത്തിയായ തോതിലാണ്.വാടകയും മുപ്പത് ശതമാനം വരെയെങ്കിലും വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് കണക്കുകകള്‍ സൂചിപ്പിക്കുന്നത്.

പുതിയ സര്‍വേ പ്രകാരം 45 ശതമാനം ആളുകളും അവധി ദിവസങ്ങളില്‍ 1,000 യേൂറോ വരെ ചെലവിടാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് തെളിഞ്ഞത്.പാന്‍ഡെമിക് സമയത്ത് ഗാര്‍ഹിക സമ്പാദ്യം 15 ബില്യണ്‍ യൂറോ ഉയര്‍ന്ന് 131 ബില്യണിലെത്തി പുതിയ റെക്കോര്‍ഡിട്ടതായി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കിയിരുന്നു.

യൂറോപ്കാര്‍ മൊബിലിറ്റി ഗ്രൂപ്പ് അയര്‍ലന്‍ഡിനായി ഐറീച്ച് നടത്തിയ സര്‍വേയിലാണ് അയര്‍ലണ്ടുകാരുടെ അവധിയാഘോഷ പ്ലാനും പദ്ധതിയും പുറത്തുവന്നത്. 1,000 ആളുകളിലാണ് സര്‍വേ നടത്തിയത് ഏകദേശം നാലിലൊന്ന് (23%) പേര്‍ക്ക് 1,000 യൂറോയില്‍ കൂടുതല്‍ ചെലവഴിക്കാന്‍ പദ്ധതിയണ്ടെന്നും സര്‍വേ പറയുന്നു.

ചെറുപ്പക്കാരില്‍ (18-24 പ്രായക്കാര്‍) 69 ശതമാനം ആളുകളും വിദേശത്തെ അപേക്ഷിച്ച് ഇവിടെ ചെലവുകള്‍ കുറവാണെന്ന് വിശ്വസിക്കുന്നവരാണെന്ന് യൂറോപ്കാര്‍ പറയുന്നു.2020 മാര്‍ച്ച് മുതല്‍ 63 ശതമാനം ആളുകള്‍ അവധിക്കാലം എടുത്തിട്ടില്ലെന്നും സര്‍വേ സൂചിപ്പിക്കുന്നു.

ജൂലൈ 19 മുതല്‍ അന്തര്‍ദ്ദേശീയ യാത്രകള്‍ ഫ്ളാഗുചെയ്തെങ്കിലും മിക്ക ആളുകളും (56 %) 2021 ല്‍ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാനാണ് പദ്ധതിയിട്ടിട്ടുള്ളതെന്ന് സമീപകാലത്തെ മറ്റ് സര്‍വേകളിലെ കണ്ടെത്തലുകളും പറയുന്നു.

വെസ്റ്റ് കോസ്റ്റ് (46%) അയര്‍ലണ്ടിലെ ഏറ്റവും ജനപ്രിയമായ താമസ കേന്ദ്രമാണെന്ന് യൂറോപ്കാര്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി.അതിനുശേഷം സൗത്ത് കോസ്റ്റ് (21 %), ഈസ്റ്റ് കോസ്റ്റ് (14 %), മിഡ്‌ലാന്റ്സ് (13%) .

”വിദേശ ടൂറിസ്റ്റുകള്‍ക്ക് പതിറ്റാണ്ടുകളായി അയര്‍ലണ്ട് അത്ഭുതകരമായ അനുഭവങ്ങള്‍ നല്‍കുന്നുണ്ട്, ഇപ്പോള്‍ നമ്മളും സ്വന്തം രാജ്യത്തെ തിരിച്ചറിഞ്ഞിരിക്കുകയാണെന്ന് യൂറോപ്കാര്‍ മാനേജിംഗ് ഡയറക്ടര്‍ കോള്‍ം ബ്രാഡി പറഞ്ഞു.

സിസിപിസി സര്‍വ്വേ

മെയ് മാസത്തില്‍ കോംപറ്റീഷന്‍ ആന്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ (സി സി പി സി) നിയോഗിച്ച ഗവേഷണത്തില്‍ 62 ശതമാനം പേരും അവധിയാഘോഷത്തിന് പദ്ധതിയിട്ടിരിക്കുകയാണെന്ന് പറയുന്നു. അഞ്ചില്‍ ഒരാള്‍ മാത്രമാണ് 2021ല്‍ വിദേശത്ത് അവധി ആഘോഷിക്കുന്നത്.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More