head3
head1

അയര്‍ലണ്ടില്‍ പഠിക്കാന്‍ വരണോ., വെര്‍ച്വല്‍ വിദ്യാഭ്യാസ മേളയുമായി ഐറിഷ് സര്‍ക്കാര്‍

ഡബ്ലിന്‍ : ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വെര്‍ച്വല്‍  വിദ്യാഭ്യാസ മേളയുമായി ഐറിഷ് സര്‍ക്കാര്‍.

ഫെബ്രുവരി 27 നാണ് വെര്‍ച്വല്‍ വിദ്യാഭ്യാസ  മേള സംഘടിപ്പിക്കുന്നത്.ന്യൂഡല്‍ഹിയിലെ ഐറിഷ് വിസ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇവന്റില്‍ ആഗോളതലത്തില്‍ അംഗീകാരം ലഭിച്ച യുജി, യുജി പ്രോഗ്രാമുകള്‍, ബിസിനസ്, സയന്‍സ്, എന്‍ജിനീയറിംഗ്, ഹ്യുമാനിറ്റീസ് എന്നീ കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്ന 20 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കെടുക്കും.

വിദ്യാര്‍ഥികള്‍ക്ക് ഒരു ചാറ്റ് റൂം ഫോര്‍മാറ്റിലോ വീഡിയോ കോളുകളിലോ ഏര്‍പ്പെടുന്നതിന് അവസരമുണ്ടാകും.പങ്കെടുക്കുന്നവര്‍ക്ക് അയര്‍ലണ്ടില്‍ പഠിക്കുന്നതിനെ സംബന്ധിച്ച വിശദമായ സെമിനാറുകളിലും ഇന്‍ഫോ സെഷനുകളിലും പങ്കെടുക്കാനും അവസരം ലഭിക്കും. കൂടാതെ കോളജ് പ്രതിനിധികളുമായും ഏജന്റുമാരുമായും സംസാരിക്കാനുമാകും. ഐറിഷ് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധികളില്‍ നിന്ന് ഉപദേശം നേടാനും സ്‌കോളര്‍ഷിപ്പുകള്‍ വിസ പ്രക്രിയകള്‍ എന്നിവയെക്കുറിച്ചും വിശദീകരണം തേടാം. കൂടാതെ, പങ്കെടുക്കുന്ന പല സ്ഥാപനങ്ങളും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്.തത്സമയ സൗജന്യ രജിസ്ട്രേഷനും സാധ്യമാണ്.

”അയര്‍ലണ്ട് വെര്‍ച്വല്‍ ഷോകേസ് ഒരു വലിയ ഇവന്റായാണ് പ്ലാന്‍ ചെയ്തിട്ടുള്ളതെന്ന് അയര്‍ലണ്ടിലെ ഇന്ത്യ, സൗത്ത് ഏഷ്യ ഫോര്‍ എഡ്യൂക്കേഷന്‍ റീജിയണല്‍ മാനേജര്‍ ബാരി ഓ ഡ്രിസ്‌കോള്‍ പറഞ്ഞുദിവസം ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം നല്‍കുക. ഇന്ത്യന്‍, ശ്രീലങ്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അയര്‍ലണ്ടിലെ മികച്ച സ്ഥാപനങ്ങളുമായും അക്കാദമിക് സ്റ്റാഫുകളുമായും നേരിട്ട് സംവദിക്കാനുള്ള മികച്ച അവസരമാണിത്. ആയിരകണക്കിന് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും അയര്‍ലണ്ടില്‍ എത്തുന്നത്.

യൂറോപ്പില്‍ സാംസ്‌കാരികവും സാമ്പത്തികവും സാങ്കേതികവുമായിമുന്‍നിരയിലുള്ള ഒരു രാജ്യത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ നേട്ടങ്ങള്‍ മേള ഓഫര്‍ ചെയ്യുന്നു.വെറും അക്കാദമിക്ക്  താത്പര്യങ്ങള്‍ക്കുപരിയായുള്ള ഒരു വിദ്യാഭ്യാസ രീതിയാണ് അയര്‍ലണ്ട് ഉറപ്പുതരുന്നതെന്ന് സംഘാടകര്‍ ഉറപ്പ് നല്‍കുന്നു.

പാന്‍ഡെമിക് ആരംഭിച്ചതിന് ശേഷവും അടുത്തിടെ, മാത്രം മൂവായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠനം ഏറ്റെടുക്കുന്നതിനായി അയര്‍ലണ്ടിലേക്ക് പോയിരുന്നു.അവരില്‍ പലര്‍ക്കും അയര്‍ലന്‍ഡ് ജോലികളും വാഗ്ദാനം ചെയ്തതായും അദ്ദേഹം അവകാശപ്പെടുന്നു.

കണ്‍സ്ട്രക്ഷന്‍,ഇലക്ട്രിക്കല്‍, എന്‍വയര്‍മെന്റല്‍ എഞ്ചിനീയറിംഗ്, ഫിനാന്‍സ്, ഹോസ്പിറ്റാലിറ്റി, മെക്കാനിക്കല്‍ എഞ്ചിനിയറിംഗ്,ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് , ഡാറ്റാ അനലിസ്റ്റ്,ഏവിയേഷന്‍ എന്‍ജിനീയര്‍,സോഫ്‌ട്വെയര്‍ ഡവലപ്പര്‍ തുടങ്ങിയ മേഖലകളില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് യൂറോപ്പില്‍ തന്നെ തുടരാനുള്ള ജോലികളും അപ്രന്റീസ് ഷിപ്പുകളും ലഭ്യമാണ്.കൂടാതെ ഇന്‍ഷ്വറന്‍സ്, ലോഗിസ്റ്റിക്‌സ്. ,ഓക്ഷനീയറിംഗ്, ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ എന്‍ജിനീയറിംഗ്, ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയും അപ്രന്റീസ് ഷിപ്പിനും, ജോലിയ്ക്കും സാധ്യതയുള്ള വിഭാഗങ്ങളാണ്.മിക്ക യൂണിവേഴ്സിറ്റികളും ,കോളജുകളും, സ്‌കോളര്‍ഷിപ്പുകളോടെ പഠിക്കാനായുള്ള അവസരം ഒരുക്കിയിട്ടുമുണ്ട്.

പാൻഡെമിക്കിന്റെ  കെടുതിയ്ക്കുള്ളിൽ അയർലണ്ടിലേക്ക്  വരാനൊരുങ്ങുന്ന വിദ്യാർത്ഥികൾ  ജോലി സാധ്യത കൂടി മുൻപിൽ കണ്ട്  ഉചിതമായ കോഴ്‌സുകൾ മാത്രമേ തിരഞ്ഞെടുക്കാവുള്ളുവെന്ന് മലയാളി കൂടിയായ  ഡബ്ലിനിലെ  എഡ്യുക്കേഷണൽ കൺസൽറ്റന്റ് സൈലോ സാം ഓർമ്മിപ്പിക്കുന്നു.

അയര്‍ലണ്ടിലെ കോളജുകളിലും ,യൂണിവേഴ്സിറ്റികളിലും 2021 സെപ്റ്റംബറില്‍ പ്രവേശനത്തിനുള്ള നടപടി ക്രമങ്ങളും, സേവനങ്ങളും ലഭ്യമാകുവാനും ഡബ്ലിനില്‍ പ്രവര്‍ത്തിക്കുന്ന എഡ്യുക്കേഷണല്‍ കണ്‍സല്‍ട്ടന്റ് കമ്പനിയായ ആന്‍ എബ്രോഡ് അയര്‍ലന്‍ഡുമായി ബന്ധപെടാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക  .http://www.anabroad.com/  WhatsApp: +353 87 6261 590
Email:dublin@anabroad.com

ഐറിഷ് മലയാളി ന്യൂസ്

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More