head3
head1

അയര്‍ലണ്ടില്‍ പഠിക്കണോ ? ഇന്ന് മുതല്‍ ഐറിഷ് യൂണിവേഴ്‌സിറ്റികളുടെ വിദ്യാഭ്യാസ ഫെയര്‍,ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തേടി ലിയോ ഒബ്രിയാന്‍ വീണ്ടും എത്തുന്നു

nextalinks2

ഡബ്ലിന്‍: ഇന്ത്യന്‍ വിദ്യര്‍ത്ഥികള്‍ക്ക് വിദേശ വിദ്യാഭ്യാസത്തിന് പുതിയ അവസരങ്ങള്‍ ഒരുക്കി ഐറിഷ് യൂണിവേഴ്‌സിറ്റികളുടെ ആഭിമുഖ്യത്തിലുള്ള ദ്വിദിന യൂണിവേഴ്‌സിറ്റി ഫെയറുകള്‍ക്ക് ഇന്ന് തുടക്കം.

ഫെബ്രുവരി 17 ന് പൂനയിലെ ഹയാത്ത് റസിഡന്‍സിയിലും, 20 ന് ന്യൂഡല്‍ഹിലെ ഇറോസ് ഹോട്ടലിലുമാണ് ദ്വിദിന യൂണിവേഴ്‌സിറ്റി ഫെയര്‍ ഒരുക്കപ്പെടുന്നത്.

സ്റ്റുഡന്റ് വിസയെക്കുറിച്ചും സ്‌കോളര്‍ഷിപ്പുകളെ കുറിച്ചും അപേക്ഷാപ്രക്രിയകളെ കുറിച്ചുമുള്ള വ്യക്തമായ വിവരങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഈ ഫെയറിലൂടെ ലഭ്യമാകുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.. കൂടാതെ ഫെയറില്‍ പങ്കെടുക്കുന്നവര്‍ക്ക് യൂണിവേഴ്‌സിറ്റി അധികൃതരെ കാണാനും അവരുമായി സംവദിക്കാനും അയര്‍ലാന്‍ഡിലെ ജീവിതരീതികളെക്കുറിച്ചും ,ജീവിത ചിലവുകളെ കുറിച്ചറിയാനും അവസരമൊരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

‘ മികച്ച വിദ്യാഭ്യാസ ജീവിതത്തിന് ഏറ്റവും അനുയോജ്യമായ രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ട് . 2022 ല്‍ 7000ലധികം വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിനായി അയര്‍ലണ്ട് തിരഞ്ഞെടുത്തിട്ടുണ്ട്. വര്‍ഷംതോറും ഈ കണക്കുകള്‍ വര്‍ദ്ധിച്ചുവരികയുമാണ്.

ഫെയറില്‍ പങ്കെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ :

Trinity College Dublin, University College Dublin, University of Galway, TUS: Midlands Midwest, Dublin Business School, Dublin City University, University of Limerick, Maynooth University, and ATU- Atlantic Technological University

ലിയോ ഒബ്രിയാന്‍ വീണ്ടും ഇന്ത്യയിലേയ്ക്ക്

പ്രമുഖ ഐറിഷ് വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സിയായ വീണ്ടും ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.അയര്‍ലണ്ടിലേക്ക് ഏറ്റവും അധികം വിദ്യാര്‍ത്ഥികളെ പഠനത്തിനായി സ്വീകരിച്ചു സൗകര്യമൊരുക്കി നല്‍കിയ ഇവര്‍ കോവിഡ് കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോള്‍ ഇന്ത്യയിലും സജീവമാകുന്നത്.

അയര്‍ലണ്ടിലേക്ക് ഇന്ത്യയില്‍ നിന്നും ആദ്യമായി വിദ്യാര്‍ത്ഥികളെ എത്തിച്ചുവെന്ന ഖ്യാതിയും ഒബ്രിയാന്‍ അസ്സോസിയേറ്റ്‌സിനുള്ളതാണ്.

അയര്‍ലണ്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും നേരിട്ട് ബന്ധം പുലര്‍ത്തുന്ന അപൂര്‍വം ഏജന്‍സികളിലൊന്നുമാണിത്.

ഗ്രിഫിത്ത് കോളജിന്റെ മുന്‍ ഡയറക്ടറും,ഐറിഷ് ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ചെയര്‍മാനുമായ ഡോ. ലിയോ ഒബ്രിയാന്‍ നേതൃത്വം നല്‍കുന്ന ഒബ്രിയാന്‍ ഇന്ത്യ അസോസിയേറ്റ്സ് ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ ലൈനിലൂടെയുള്ള സ്ഥിരമായ സര്‍വീസുകളും ഉടന്‍ ആരംഭിക്കുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. അയര്‍ലണ്ടിലെ എല്ലാ കോളജുകളിലും ,യൂണിവേഴ്‌സിറ്റികളിലുമായുള്ള ,അതേ സമയം യൂറോപ്പില്‍ ജോലി സാധ്യതയുള്ള മികച്ച കോഴ്സുകള്‍ കണ്ടെത്തി വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുത്താനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഒബ്രിയാന്‍ ഇന്ത്യ അസോസിയേറ്റ്സ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ലിയോ ഒബ്രിയാന്‍ പറഞ്ഞു.”അധികമാരും ശുപാര്‍ശ ചെയ്യാത്തതും,എന്നാല്‍ ചിലവ് കുറഞ്ഞതും , യൂറോപ്പിലും വികസിത രാജ്യങ്ങളിലും ജോലി സാധ്യത ഉള്ളതുമായ കോഴ്സുകളാണ് ഞങ്ങള്‍ പരിചയപ്പെടുത്തുന്നത്.”അദ്ദേഹം പറഞ്ഞു.

ഒബ്രിയാന്‍ ഇന്ത്യ അസോസിയേറ്റ്സിന്റെ (EMAIL: obrien.india@obeduc.org) ഫേസ്ബുക്ക് പേജില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ അറിയാനാവും. ഫേസ് ബുക്ക് പേജ് താഴെ പറയുന്ന ലിങ്കില്‍ നിന്നും സന്ദര്‍ശിച്ചു ലൈക്ക് ചെയ്യാം https://www.facebook.com/profile.php?id=100089966391035

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni</</

Comments are closed.