head1
head3

അയര്‍ലണ്ടിലേക്കുള്ള വിദേശ വിദ്യാര്‍ഥി പഠനം തിരിച്ചുവരവില്‍,ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് അടുത്തമാസവും പ്രവേശനം നേടാനായേക്കും .

.ഡബ്ലിന്‍ : കോവിഡിനെ തുടര്‍ന്ന് മുടങ്ങിയ അയര്‍ലണ്ടിലെ വിദേശ വിദ്യാര്‍ഥി പഠനം തിരിച്ചുവരവിനൊരുങ്ങുന്നു.ഇനി സെപ്തംബറിലാണ് അധ്യയന വര്‍ഷം പുനരാരംഭിക്കുക. പൂര്‍വ്വാധികം ഭംഗിയായി കാമ്പസ് തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യസ രംഗത്തുള്ളവര്‍.

വരുന്ന രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ വാക്സിനേഷന്‍ ഗണ്യമായ നിലയില്‍ പുരോഗമിക്കുമെന്നാണ് കരുതുന്നത്.അയര്‍ലണ്ടിലെ ജനസംഖ്യയില്‍ മൂന്നിലൊന്നും ഇതിനകം ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു.

ഘട്ടംഘട്ടമായി വിദേശ വിദ്യാര്‍ഥികളെയും പഠന ലോകത്തെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യ ആന്റ് സൗത്ത് ഏഷ്യ ഫോര്‍ എഡ്യൂക്കേഷന്‍ റീജിയണല്‍ മാനേജര്‍ ബാരി ഓ ഡ്രിസ്‌കോള്‍ പറഞ്ഞു.തേര്‍ഡ് ലെവല്‍ ഗ്രാജ്വേറ്റ് പെര്‍മിഷന്‍ സ്‌കീം മുതല്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് അയര്‍ലണ്ട് അവസരമൊരുക്കുമെന്ന് ഇദ്ദേഹം വ്യക്തമാക്കി.

കോവിഡ് നമുക്ക് വിദൂര ഓണ്‍ലൈന്‍ പഠന മാതൃക സമ്മാനിച്ചിട്ടുണ്ട്.ഇതുകൂടി സമന്വയിപ്പിച്ചുകൊണ്ട് ഹൈബ്രിഡ് മോഡലാക്കി നമ്മുടെ വിദേശ പഠനരംഗത്തെ മാറ്റാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.എല്ലാ കോഴ്സുകളും പൂര്‍ണ്ണമായും പൊതുജനാരോഗ്യ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പാലിച്ചായിരിക്കും സംഘടിപ്പിക്കുക.കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച് ഇന്ത്യയില്‍ നിന്നും നേരിട്ട് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ വേണ്ടി വരികയുമില്ല.

അയര്‍ലണ്ടില്‍ ബിരുദാനന്തര ബിരുദത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം ഉയര്‍ന്ന എംപ്ലോയബിലിറ്റി നിരക്കാണെന്ന് ഡ്രിസ്‌കോള്‍ പറഞ്ഞു. യുകെ, യുഎസ്എ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അയര്‍ലണ്ടിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ വ്യത്യസ്തമാക്കുന്നതും ഇതാണെന്ന് അദ്ദേഹം പറഞ്ഞു.അയര്‍ലണ്ടിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും വ്യവസായവുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് വളരെ പ്രയോജനകരമാകും.

ഐസിടി, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങിയ മേഖലകളിലായി അയര്‍ലണ്ടില്‍ ആയിരത്തിലധികം ബഹുരാഷ്ട്ര കമ്പനികളുണ്ട്.അയര്‍ലണ്ടിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദധാരികളുടെ ഗുണനിലവാരം ഈ കമ്പനികളെ ഇേങ്ങാട്ടേയ്ക്ക് ആകര്‍ഷിക്കുന്നതിന് കാരണമാകുന്നു.

വിദേശ വിദ്യാര്‍ഥികള്‍ക്കായി അയര്‍ലണ്ട് സര്‍ക്കാര്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി 1,500,000 യൂറോ വിലമതിക്കുന്ന ബിരുദ, ബിരുദാനന്തര സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ‘അയര്‍ലണ്ടില്‍ നിരവധി വ്യത്യസ്ത സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മെറിറ്റ് അടിസ്ഥാനമാക്കി വൈവിധ്യമാര്‍ന്ന സ്‌കോളര്‍ഷിപ്പുകളുണ്ട്.

.അയര്‍ലണ്ട്് ഗവണ്‍മെന്റിന്റെ ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ ഈ വര്‍ഷം മുതല്‍ 60 സ്‌കോളര്‍ഷിപ്പുകള്‍ ബിരുദ, ബിരുദാനന്തരതലത്തില്‍ യോഗ്യതയുള്ള അന്തര്‍ദ്ദേശീയ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ടെന്നും ഡ്രിസ്‌കോള്‍ പറഞ്ഞു.

ജൂണ്‍ അവസാനത്തോടെയെങ്കിലും പ്രവേശനത്തിന് ശ്രമിക്കുന്നവര്‍ക്ക് സെപ്റ്റംബറില്‍ അഡ്മിഷന്‍ നേടാനായേക്കുമെന്ന് കണ്‍സള്‍ട്ടന്‍സി സര്‍വീസുകള്‍ വ്യക്തമാക്കുന്നു. സാധാരണയായി ജൂലൈ മാസം പകുതിയോടെ അഡ്മിഷന്‍ പൂര്‍ത്തിയാകാറുണ്ട്.പക്ഷെ ഇത്തവണ കോവിഡ് സാഹചര്യത്തില്‍ മിക്ക കോളജുകളും,യൂണിവേഴ്‌സിറ്റികളിലും ഇപ്പോഴും സീറ്റുകള്‍ ധാരാളമായി ഒഴിവുണ്ടായേക്കുമെന്നാണ് സൂചനകള്‍.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More