head1
head3

ഗോട്സ്ടൗണില്‍ 160 മില്യണ്‍ യൂറോയുടെ സ്റ്റുഡന്റസ് അക്കൊമൊഡേഷന്‍ പ്രോജക്ടിന് പ്ലാനിംഗ് അനുമതി

ഡബ്ലിന്‍ : വിവാദവിവാദങ്ങള്‍ക്കൊടുവില്‍ സൗത്ത് ഡബ്ലിനിലെ ഗോട്സ്ടൗണില്‍ 160 മില്യണ്‍ യൂറോയുടെ സ്റ്റുഡന്റസ്് അക്കൊമൊഡേഷന്‍ പ്രോജക്ടിന് ആന്‍ ബോര്‍ഡ് പ്ലീനലയുടെ പ്ലാനിംഗ് അനുമതി.ബോര്‍ഡംഗങ്ങളായ രണ്ട് മന്ത്രിമാരുടെയും പ്രദേശവാസികളുടെയും എതിര്‍പ്പിനെ മറികടന്നാണ് ബോര്‍ഡിന്റെ തീരുമാനം.

സൗത്ത് ഡബ്ലിനിലെ എട്ട് ബ്ലോക്കുകളിലായി 698 വിദ്യാര്‍ത്ഥികളുടെ താമസത്തിനുള്ള പ്രോജക്ടിനാണ് ഫാസ്റ്റ് ട്രാക്ക് ‘സ്ട്രാറ്റജിക് ഹൗസിംഗ് ഡവലപ്മെന്റ് (എസ്എച്ച്ഡി) പദ്ധതിയിലൂടെ അനുമതി നല്‍കിയത്. ഏഴ് നിലകളുള്ള ഈ പ്രോജക്ടിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധവും ആശങ്കയും അറിയിച്ചിരുന്നു.

ടൂറിസം, സാംസ്‌കാരിക മന്ത്രി, കാതറിന്‍ മാര്‍ട്ടിന്‍, പ്രത്യേക വിദ്യാഭ്യാസ, സഹമന്ത്രി ജോസെഫ മഡിഗന്‍ എന്നിവര്‍ പ്രദേശ വാസികളുടെ ഈ വികാരം ബോര്‍ഡില്‍ അറിയിച്ചിരുന്നു. അതിനെ അവഗണിച്ചാണ് അപ്പീല്‍ ബോര്‍ഡ് ആസൂത്രണ അനുമതി നല്‍കിയത്.ഈ പദ്ധതിയ്ക്കെതിരെ പ്രദേശവാസികളില്‍ നിന്ന് 64 അപ്പീലുകളാണ് ബോര്‍ഡിന് ലഭിച്ചത്.എന്നിരുന്നാലും ഉയരം, സാന്ദ്രത, തുറസ്സായ സ്ഥലം എന്നിവ സംബന്ധിച്ച ഡണ്‍ലേരി റാത്ത്ഡൗണ്‍ കൗണ്ടി വികസന പദ്ധതിയെ ഭൗതികമായി ലംഘിച്ചുകൊണ്ട് ബോര്‍ഡ് പ്രോജക്ടിനെ അനുകൂലിക്കുകയായിരുന്നു.ആറ് കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഡണ്‍ലേരി റാത്ത് ഡൗണ്‍ കൗണ്ടി കൗണ്‍സിലും പ്രോജക്ടിനെതിരെ അപ്പീല്‍ നല്‍കിയിരുന്നു. ഇതും അപ്പീല്‍ ബോര്‍ഡ് പരിഗണിച്ചില്ല.യുസിഡിയില്‍ നിന്ന് 850 മീറ്റര്‍ അകലെ ഗോട്ട്സ്റ്റൗണ്‍ ഔവര്‍ ലേഡി ഗ്രോവിലാണ് നിര്‍ദ്ദിഷ്ട പദ്ധതിയുടെ സൈറ്റ്.

132 അപ്പാര്‍ട്ടുമെന്റുകളുള്ള ഒരു ഫാസ്റ്റ് ട്രാക്ക് പദ്ധതിക്ക് ആന്‍ ബോര്‍ഡ് പ്ലീനല നേരത്തേ ആസൂത്രണ അനുമതി നല്‍കിയിരുന്നു.എന്നാല്‍ പ്രദേശവാസിയുടെ കേസിനെ തുടര്‍ന്ന് ഹൈക്കോടതി ആ അനുമതി റദ്ദാക്കുകയായിരുന്നു.

2040 ലെ നാഷണല്‍ പ്ലാനിംഗ് ഫ്രയിം വര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് ആസൂത്രണ അനുമതി നല്‍കുന്നതെന്ന് ബോര്‍ഡ് വ്യക്തമാക്കി. സൈറ്റിന് ഉയര്‍ന്ന സാന്ദ്രത ഉള്‍ക്കൊള്ളാന്‍ പ്രാപ്തിയുണ്ടെന്ന് ബോര്‍ഡ് ഇന്‍സ്പെക്ടര്‍, എലെയ്ന്‍ പവര്‍ പറഞ്ഞു.ഈ വികസനം പ്രദേശത്തിന്റെയോ സമീപ പ്രദേശത്തിന് യാതോരുവിധ ദോഷവുമുണ്ടാക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൈക്കല്‍ കോക്സിന്റെ യുകെ ആസ്ഥാനമായുള്ള കമ്പനിയായ കോള്‍ബീം ലിമിറ്റഡിന്റെ ഐറിഷ് വിഭാഗമാണ് ഈ പദ്ധതി നിര്‍ദ്ദേശിച്ചത്.

ആന്‍ ബോര്‍ഡ് പ്ലീനല തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഹോളിബ്രൂക്ക് ഹോംസ് വക്താവ് പറഞ്ഞു.യുസിഡി കാമ്പസിനടുത്ത് ലാസ്, ബസ്, സൈക്കിള്‍ പാതകളുള്ള വിദ്യാര്‍ത്ഥികളുടെ താമസത്തിന് അനുയോജ്യമായ സ്ഥലമാണിതെന്ന് ബോര്‍ഡ് അംഗീകരിച്ചു.2024 അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കുന്നത് മുന്‍നിര്‍ത്തിയുള്ള പദ്ധതിയുടെ നിര്‍മ്മാണം എത്രയും വേഗം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More