head1
head3

ആഗ്‌നസ് കൊടുങ്കാറ്റ് നാളെ അയര്‍ലണ്ടിലെത്തും ,24 കൗണ്ടികളില്‍ മുന്നറിയിപ്പ്

ഡബ്ലിന്‍: അയര്‍ലണ്ടിലേക്ക് പാഞ്ഞടുക്കുന്ന ആഗ്‌നസ് കൊടുങ്കാറ്റിന്റെ വരവിനു മുന്നോടിയായി മുന്നറിയിപ്പുമായി മെറ്റ് ഏറാന്‍. ബുധനാഴ്ച ഐറിഷ് ദ്വീപിലെ എല്ലാ കൗണ്ടികളിലും യെല്ലോ അലേര്‍ട്ടാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ വരും മണിക്കൂറുകളില്‍ കൂടുതല്‍ ശക്തമായ മുന്നറിയിപ്പുകള്‍ പ്രതീക്ഷിക്കാമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അത്‌ലാന്റികിലുണ്ടായ ന്യൂനമര്‍ദ്ദം വഴിയുണ്ടാകുന്ന കനത്ത മഴയും കൊടുങ്കാറ്റും ബുധന്‍ ,വ്യാഴം ദിവസങ്ങളില്‍ അയര്‍ലണ്ടിന് മേല്‍ ട്രാക്കുചെയ്യും.കാറ്റിന്റെയും മഴയുടെയും കൃത്യമായ വിശദാംശങ്ങള്‍ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

ലീന്‍സ്റ്ററിലും മണ്‍സ്റ്ററിലും നല്‍കിയിരിക്കുന്ന കൊടുംകാറ്റ് മുന്നറിയിപ്പ് അനുസരിച്ച് കാറ്റ് വളരെ ശക്തവും ആഞ്ഞടിക്കുന്നതുമാകുമെന്നും പിന്നീട് പടിഞ്ഞാറ് ദിശയിലേക്ക് തിരിയുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.

യാത്രാക്ലേശം, വൈദ്യുതി മുടക്കം,തീരപ്രദേശത്തെ വെള്ളപ്പൊക്കം എന്നിവ ഉണ്ടായേക്കാം.

കാര്‍ലോ, ഡബ്ലിന്‍, കില്‍ക്കെന്നി, വെക്സ്ഫോര്‍ഡ്, വിക്ലോ, കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ് എന്നീ എട്ട് കൗണ്ടികളിലാണ് മഴ മുന്നറിയിപ്പുള്ളത്

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S</a

Comments are closed.