head1
head3

കോവിഡ് 19 : ഗര്‍ഭാവസ്ഥയില്‍ ജാഗ്രത വേണമെന്ന് വിദഗ്ദര്‍,ഗര്‍ഭിണികള്‍ പരിശോധനകള്‍ മുടക്കരുതെന്ന് ആരോഗ്യവകുപ്പ്

ഡബ്ലിന്‍: കോവിഡ് -19 വൈറസ് ഗര്‍ഭാവസ്ഥയെ കാര്യമായ തോതില്‍ ബാധിക്കുന്നുവെന്ന് കണ്ടെത്തല്‍.

കോവിഡ് പ്ലാസന്റൈറ്റിസ് എന്ന രോഗാവസ്ഥ കണ്ടെത്തിയതിനെ തുടര്‍ന്നുള്ള ഏതാനം കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.അയര്‍ലണ്ടില്‍ ഇത് സംബന്ധിച്ച നാല് പ്രാഥമിക കേസ്  റിപ്പോര്‍ട്ടുകളാണ് ദേശീയ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീമിന്റെ  അറിവില്‍ ഉള്ളതെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. റോനന്‍ ഗ്ലിന്‍ പറഞ്ഞു.നാല് കേസുകളിലും ഗര്‍ഭസ്ഥ ശിശുക്കള്‍ മരണപ്പെട്ട അവസ്ഥയിലാണ് പ്രസവം ഉണ്ടായത്.

മറുപിള്ളയിലെ (infection of the placenta) അണുബാധയാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് ആരോഗ്യവിദഗ്ദര്‍ സംശയിക്കുന്നു.ഇത് സംബന്ധിച്ച അന്വേഷണങ്ങളും ,പരിശോധനകളും തുടരുകയാണെന്നും ,അത് കൊണ്ട് തന്നെ ഇത് സംബന്ധിച്ചറിപ്പോര്‍ട്ടുകള്‍ ജാഗ്രതയോടെ വ്യാഖ്യാനിക്കണമെന്നും ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. റോനന്‍ ഗ്ലിന്‍ പറഞ്ഞു.

പ്രസവത്തിന് മുമ്പുള്ള പിസിആര്‍ പരിശോധനയില്‍ ഒരു സ്ത്രീക്ക് കോവിഡ് പ്ലാസന്റൈറ്റിസ്  ശ്രദ്ധയില്‍ പെട്ടിരുന്നുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

ഈ കേസുകളിലെ റിപ്പോര്‍ട്ടുകള്‍ പ്രാഥമികമാണെന്നും അവ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും വിദഗ്ദ്ധര്‍ ആവര്‍ത്തിച്ചു.അയര്‍ലണ്ടില്‍ കണ്ടെത്തിയ സാഹചര്യംഅപ്രതീക്ഷിതമാണെന്നും അന്താരാഷ്ട്ര തലത്തില്‍ നിന്നും ഇത്തരം അവസ്ഥകളെ  കണ്ടെത്തിയതായി അറിവില്ലെന്നും എച്ച്എസ്ഇയുടെ ദേശീയ വനിതാ ശിശു ആരോഗ്യ പദ്ധതി ഡയറക്ടര്‍ പറഞ്ഞു.

കൊറോണ വൈറസ് പടരാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ ഗര്‍ഭിണികള്‍ സ്വയം അകപ്പെടാതിരിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും,കോവിഡ് -19 ഉള്ള ഗര്‍ഭിണികള്‍ ബന്ധപ്പെട്ട ആശുപത്രികളെ അറിയിക്കണമെന്നും ഡോ. പീറ്റര്‍ മക്കെന്ന പറഞ്ഞു.

വൈറസ് ബാധിച്ച ഗര്‍ഭിണികള്‍ അണുബാധയ്ക്ക് ശേഷമുള്ള ആഴ്ചകളില്‍ ആശുപത്രികളില്‍ അപ്പോയിന്റ്‌മെന്റിനായി ഹാജരാകണമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സ്റ്റട്രീഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റ് പുറപ്പെടുവിച്ച അഭ്യര്‍ത്ഥനയില്‍പറഞ്ഞു.

കോവിഡ് -19 ഉള്ള ഗര്‍ഭിണികളില്‍ ബഹുഭൂരിപക്ഷത്തിനും നേരിയ ലക്ഷണങ്ങളുണ്ടെന്നുംഅതേ സമയം പ്രതികൂല ഫലങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സ്റ്റട്രീഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റ്‌സ് പറഞ്ഞു

ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ അണുബാധകുറഞ്ഞു.
ഒന്‍പത് ആഴ്ച മുമ്പ് ദിവസേന 6,500 വരെയെത്തിയ അണുബാധ600 ല്‍ താഴെയുള്ള നിലയിലേയ്ക്ക് എത്തിക്കുന്നതിന് രാജ്യത്തെ ജനങ്ങളുടെ സഹകരണവും സഹായകമായെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ആരോഗ്യസംരക്ഷണജീവനക്കാരില്‍ കോവിഡ് -19 അണുബാധ വ്യാപകമായി കുറഞ്ഞുവെന്നും ഇന്നലെ എച്ച്എസ്ഇ റിപ്പോര്‍ട്ട് ചെയ്തു. ആഴ്ചയില്‍ 1,000 ആയിരുന്ന അണുബാധാ നിരക്ക് കഴിഞ്ഞ അഞ്ച് ആഴ്ചകളിലായി 50 ല്‍ താഴെയാണ്.

അത്തരം പുരോഗതി ഉണ്ടായിരുന്നിട്ടും, സമൂഹത്തില്‍ ഇപ്പോഴും ഉയര്‍ന്ന തലത്തിലുള്ള കോവിഡ് -19 വ്യാപനം ഉണ്ടെന്നും ഈ വൈറസിനെആരോഗ്യ ജീവനക്കാര്‍ക്കിടയില്‍ പടരാന്‍ അവസരം നല്‍കാതിരിക്കാനുള്ള ശ്രമം ആവശ്യമാണെന്നും ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. റോനന്‍ ഗ്ലിന്‍ ഓര്‍മ്മിപ്പിച്ചു.

ഐറിഷ് മലയാളി ന്യൂസ് 

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More