head1
head3

അധികജോലി സമയവും പിടിച്ചെടുത്ത ശമ്പളവും ജീവനക്കാര്‍ക്ക് തിരികെ നല്‍കാതെ ഐറിഷ് സര്‍ക്കാര്‍,മുന്നറിയിപ്പുമായി ട്രേഡ് യൂണിയന്‍ നേതാക്കള്‍

ഡബ്ലിന്‍ : സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ 2013ല്‍ പെതുമേഖലയിലെയും സര്‍ക്കാരിലെയും ജീവനക്കാര്‍ക്കായി അവതരിപ്പിച്ച ശമ്പളമില്ലാത്ത, അധിക ജോലി തുടങ്ങിയവ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെതിരെ മുന്നറിയിപ്പുമായി ഐഎന്‍എംഒയുള്‍പ്പടെയുള്ള ട്രേഡ് യൂണിയന്‍ നേതാക്കള്‍.പൊതു വേതന കരാറില്‍ സര്‍ക്കാര്‍ നല്‍കിയ ഇതുസംബന്ധിച്ച ഉറപ്പ് പാലിക്കാത്തതിനെതിരെ അസംതൃപ്തി എല്ലാ വിഭാഗം മേഖലയിലും പുകയുകയാണ്.

2013 ജൂലൈ തുടക്കം മുതല്‍, പബ്ലിക് സര്‍വ്വീസ് ജീവനക്കാര്‍ക്ക് ആഴ്ചയില്‍ 35 മണിക്കൂറോ അതില്‍ കുറവോ ആയിരുന്നത് 37 മണിക്കൂറായി നീട്ടി. നഴ്സുമാര്‍ക്കും മറ്റും 39 മണിക്കൂറിലേറെയാക്കിയിരുന്നു.ഇത് പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും ഇനിയും പാലിച്ചിട്ടില്ല. ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ച് കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണമെന്നാണ് ഐഎന്‍എംയുള്‍പ്പടെയുള്ളവരുടെ ആവശ്യം.

പ്രവൃത്തി സമയം വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ പബ്ലിക് എക്സപെന്‍ഡിച്ചര്‍ വകുപ്പ് മൗനം പാലിക്കുന്നതും സംഘടനകളെ അമര്‍ഷത്തിലാക്കിയിട്ടുണ്ട്.

അധിക സമയം റിക്രൂട്ട്‌മെന്റിലൂടെ പുനസ്ഥാപിക്കണമെങ്കില്‍ ഏകദേശം 621മില്യണ്‍ യൂറോ വരെ ചെലവു വരുമെന്ന് ഐറിഷ് ഗവണ്‍മെന്റ് ഇക്കണോമിക് ഇവാലുവേഷന്‍ സര്‍വീസ് നടത്തിയ 2017 ലെ ഒരു പഠനത്തില്‍ പറയുന്നതായി പബ്ലിക് എക്സപെന്‍ഡിച്ചര്‍ വകുപ്പ് മന്ത്രി ചൂണ്ടിക്കാട്ടുന്നു.ഏകദേശം 11,652 മുഴുവന്‍ സമയ ജീവനക്കാരെ നിയമിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഈ കണക്കുകളൊന്നും യൂണിയനുകള്‍ അംഗീകരിക്കുന്നില്ല.

ഭാവിയില്‍ കരാറിലൊപ്പിടാന്‍ ഐഎന്‍എംഒയെ കിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെയും ബ്രിട്ടനിലെയും നഴ്‌സുമാരുമായി താരതമ്യം ചെയ്യുമ്പോള്‍ (37.5 മണിക്കൂര്‍) റിപ്പബ്ലിക്കിലെ നഴ്സുമാര്‍ ആഴ്ചയില്‍ 39 മണിക്കൂറാണ് ജോലി ചെയ്യുന്നതെന്ന് ഐറിഷ് നഴ്‌സസ് ആന്റ് മിഡൈ്വവ്സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ഫില്‍ നി ഷീഗ്ദ പറഞ്ഞു. ഇത് കൂടുതല്‍ കാലം നീണ്ടുനിന്നാല്‍ നിയമനത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്ന് അവര്‍ പറഞ്ഞു.

നിലവിലെ പൊതു സേവന കരാര്‍ അംഗീകരിക്കാന്‍ അംഗങ്ങള്‍ തയ്യാറായതിന്റെ പ്രധാന കാരണം സര്‍ക്കാര്‍ അധിക സമയ പ്രശ്നത്തിന് പരിഹാരം ചെയ്യുമെന്ന സര്‍ക്കാരിന്റെ പ്രതിബദ്ധതയിലാണെന്ന് അവര്‍ പറഞ്ഞു.ഈ കരാറിന്റെ കാലാവധിയ്ക്കുള്ളില്‍ ഈ വാഗ്ദാനം പാലിച്ചില്ലെങ്കില്‍ ഭാവിയില്‍ പൊതു സേവന ഉടമ്പടിയില്‍ ഏര്‍പ്പെടാന്‍ നഴ്‌സുമാരെയും മിഡൈ്വഫുകളെയും കിട്ടില്ലെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More