ഡബ്ലിന്‍ :അയര്‍ലണ്ടില്‍ എച്ച് എസ് ഇയുടെ കോവിഡ് 19 സ്പ്രിംഗ് ബൂസ്റ്റര്‍ വാക്സിനേഷന്‍ പ്രോഗ്രാമിന് തിങ്കളാഴ്ച തുടക്കമാകും.ജിപിമാര്‍, ഫാര്‍മസിസ്റ്റുകള്‍ എന്നിവരില്‍ നിന്നും കോവിഡ്-19 വാക്സിനുകള്‍ ലഭിക്കും.
കോവിഡ് കാലത്തിന് ശേഷം തുടക്കമിട്ട ഈ ബൂസ്റ്റര്‍ പ്രോഗ്രാം മേയ് അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം.പ്രതിരോധ കുത്തിവയ്പ്പെടുത്ത് സുരക്ഷ ഉറപ്പാക്കണമെന്ന് എച്ച് എസ് ഇ അഭ്യര്‍ത്ഥിച്ചു.സൗജന്യ കോവിഡ്19 വാക്‌സിന്‍ ശുപാര്‍ശ ചെയ്ത ഗ്രൂപ്പുകള്‍ക്കാണ് ബൂസ്റ്റര്‍ ഡോസിന് അര്‍ഹതയുള്ളത്.
80 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍,ദുര്‍ബലമായ പ്രതിരോധശേഷിയുള്ള അഞ്ച് വയസ്സുകാര്‍, പ്രായമായവര്‍,റെസിഡന്‍ഷ്യല്‍ കെയര്‍ സൗകര്യങ്ങളില്‍ താമസിക്കുന്ന വൃദ്ധര്‍ എന്നിവരാണ് ഈ ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
എച്ച് എസ് ഇയുടെ വാക്സിനേഷന്‍ ടീമുകള്‍ നഴ്സിംഗ് ഹോമുകള്‍ ഉള്‍പ്പെടെയുള്ള റെസിഡന്‍ഷ്യല്‍ കെയര്‍ സൗകര്യങ്ങളില്‍ കഴിയുന്നവര്‍ക്കും വീടുകളില്‍ കഴിയുന്നവര്‍ക്കും വാക്സിന്‍ നല്‍കും.
കോവിഡ് വാക്സിനില്‍ നിന്നുള്ള പ്രതിരോധശേഷി പ്രായമായവരിലടക്കം കാലക്രമേണ ദുര്‍ബലമാകും. അതിനാലാണ് ഈ ഏറ്റവും പുതിയ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതെന്ന് എച്ച് എസ് ഇ നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ ഓഫീസ് ഡയറക്ടര്‍ ഡോ ലൂസി ജെസ്സോപ്പ് പറഞ്ഞു.ബൂസ്റ്റര്‍ ഡോസ് ഗുരുതരമായ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുക മാത്രമല്ല കോവിഡ് അണുബാധയ്‌ക്കെതിരായ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
വാക്‌സിന്‍ എടുക്കാന്‍ അര്‍ഹതപ്പെട്ട അഞ്ച് മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കളെ എച്ച് എസ് ഇ ഇക്കാര്യത്തിനായി നേരിട്ട് ബന്ധപ്പെട്ട് വാക്‌സിന്‍ ക്ലിനിക്കില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെടും. 70 നും 79 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അവരുടെ മെഡിക്കല്‍ ഉപദേശകരുമായി ചര്‍ച്ച ചെയ്ത് വാക്സിന്‍ സ്വീകരിക്കാനാകും.ജി പി, ഫാര്‍മസിസ്റ്റുകള്‍ എന്നിവരുമായി സംസാരിച്ചും കൂടുതല്‍ കാര്യങ്ങളറിയാം..
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.