ടെംപിള്‍ സ്ട്രീറ്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ചികിത്സാ പിഴവ്, നിരവധി കുട്ടികള്‍ക്ക് ചലനശേഷി നഷ്ടപ്പെട്ടു
ഡബ്ലിന്‍: ഡബ്ലിനിലെ ടെംപിള്‍ സ്ട്രീറ്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ (CHI) സങ്കീര്‍ണ്ണമായ നട്ടെല്ല് ഓപ്പറേഷനെ തുടര്‍ന്ന് നിരവധി കുട്ടികള്‍ അപകടാവസ്ഥയിലെന്ന് വെളിപ്പെടുത്തല്‍. അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിഴവുകളുടെ പരമ്പരയാണ് ടെംപിള്‍ സ്ട്രീറ്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ നിന്നും പുറത്തുവരുന്നത്.
ഗുരുതരമായ ശസ്ത്രക്രിയാ സംഭവങ്ങള്‍ക്ക് ശേഷം കുട്ടികള്‍ക്ക് ഒരിക്കലും നടക്കാനോ ഓടാനോ കാലുകള്‍ ചലിപ്പിക്കാനോ കഴിയില്ലെന്ന വെളിപ്പെടുത്തലാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
ഒരൊറ്റ കണ്‍സള്‍ട്ടന്റ് നടത്തിയ നട്ടെല്ല് ശസ്ത്രക്രിയയെ തുടര്‍ന്ന് ഒരു കുട്ടി മരിക്കുകയും 18 പേര്‍ക്ക് ഇതിനകം ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാവുകയും ചെയ്തു. അംഗീകൃതമല്ലാത്തതും അനധികൃതവുമായ ഉപകരണങ്ങള്‍ ചില കുട്ടികളുടെ മുതുകില്‍ ഡോക്ടര്‍ ഘടിപ്പിച്ചതും സംഭവത്തെ രൂക്ഷമാക്കി. .
ചികിത്സയിലെ പിഴവ് ആദ്യം പുറത്തുവന്നപ്പോള്‍ അദ്ദേഹത്തെ പുറത്താക്കുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്തില്ല, പകരം ഒരു അവലോകനത്തിന് വിടുകയാണ് എച്ച് എസ് ഇ ചെയ്തത്.. ടെമ്പിള്‍ സ്ട്രീറ്റില്‍ ശാസ്ത്രക്രിയ നടത്തിയ കുട്ടികളുടെ പുറത്ത് ‘കംപ്രഷന്‍ സ്പ്രിംഗ്‌സ്’ എന്ന് വിളിക്കുന്ന ഉപകരണങ്ങളെയാണ് ഘടിപ്പിച്ചിരിക്കുന്നത് . ഇത് വളരെ അപകടകരമായ നടപടിക്രമമാണെന്നും ഉപയോഗിച്ച ഉപകരണങ്ങള്‍ ‘അനധികൃതം’ ആണെന്നും കണ്ടെത്തിയിട്ടുണ്ട്.
ആപത്തില്‍ പെട്ടിരിക്കുന്ന കുട്ടികള്‍ക്കായി പരിഹാര പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്,വര്‍ഷങ്ങളോളം ജീവിക്കേണ്ടവരാണവര്‍. ഏതെങ്കിലും പ്രതികൂല പ്രത്യാഘാതങ്ങള്‍ വീണ്ടും ഉണ്ടാകാതിരിക്കുന്നതിനായി ഇവര്‍ക്കായി ചികിത്സാ പദ്ധതി തയ്യാറാക്കേണ്ടതുണ്ടെന്ന് കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന അഭിഭാഷക സംഘം ആവശ്യപ്പെട്ടു.
.
അതേസമയം, അവധിക്ക് ശേഷം ഇന്ന് പാര്‍ലമെന്റ് സമ്മേളിക്കുമ്പോള്‍ ഈ വിഷയം അംഗങ്ങള്‍ ഉന്നയിച്ചേക്കും.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.