head3
head1

കോവിഡ് ദുരിതത്തിലാക്കിയ ടാക്സി മേഖലയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക സഹായ പാക്കേജ് പ്രഖ്യാപിച്ചു

ഡബ്ലിന്‍ : കോവിഡ് ദുരിതത്തിലാക്കിയ ടാക്സി രംഗത്തുള്ളവര്‍ക്കായി സര്‍ക്കാര്‍ പ്രത്യേക സഹായ പാക്കേജ് പ്രഖ്യാപിച്ചു.ടാക്സിക്കാര്‍ക്കും ഹാക്ക്‌നി, ലിമോസിന്‍ ഓപ്പറേറ്റര്‍മാര്‍ക്കുമായി 6.5 മില്യണ്‍ യൂറോയുടെ പദ്ധതിയാണ് ട്രാന്‍സ്പോര്‍ട്ട് മന്ത്രി ഈമണ്‍ റയാന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.സ്മോള്‍ പബ്ലിക് സര്‍വീസ് വെഹിക്കിള്‍സ് ഉപദേശക സമിതിയുമായി (എസ് പി എസ് വി) ആലോചിച്ച് വികസിപ്പിച്ചെടുത്തതാണ് പുതിയ മേഖലാ പാക്കേജ്.

2022ല്‍ വാഹന ലൈസന്‍സ് ഫീസ് എഴുതിത്തള്ളുന്നതിനായി 3 മില്യണ്‍ യൂറോ, ഒറ്റത്തവണ മോട്ടോര്‍ ടാക്സ് റീഫണ്ട് സ്‌കീമിനായി 2 മില്യണ്‍ യൂറോ, ടാക്സി, ഹാക്ക്നി ഓപ്പറേറ്റര്‍മാര്‍ക്ക് എന്‍സിടി ഫീസ് റീഫണ്ട് സ്‌കീമില്‍ 1.5 മില്യണ്‍ യൂറോ എന്നിങ്ങനെയുള്ള സ്‌കീമുകളാണ് നടപ്പാക്കുന്നത്.

സമൂഹത്തിന്റെ മറ്റ് മേഖലയില്‍ നടപ്പാക്കിയിട്ടുള്ള കോവിഡ് ആനുകൂല്യങ്ങളും വിശാലമായ കാഴ്ചപ്പാടിലുള്ളതാണ്. അതിനാല്‍ ഈ പിന്തുണകളില്‍ പലതും ടാക്സി ഡ്രൈവര്‍മാര്‍ക്കും ആക്സസ് ചെയ്യാന്‍ കഴിയും. കൂടാതെ പാന്‍ഡെമിക് തൊഴിലില്ലായ്മ പേയ്മെന്റ്, എന്റര്‍പ്രൈസ് സപ്പോര്‍ട്ട് ഗ്രാന്റ് എന്നിവ പ്രയോജനപ്പെടുത്താമെന്ന് ട്രാന്‍സ്പോര്‍ട്ട് മന്ത്രി പറഞ്ഞു.

എസ്പിഎസ്വി ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്വയംതൊഴിലാളികള്‍ക്ക് എട്ട് ആഴ്ച കാലയളവില്‍ 960 യൂറോ വരെ പിയുപി അനുവദിക്കുന്നത് തുടരും.ഈ സ്‌കീം 2022 ഫെബ്രുവരി വരെ നീട്ടിയിട്ടുണ്ട്.പകര്‍ച്ചവ്യാധിയുടെ ഫലമായി പൂട്ടിയ ബിസിനസ് പുനരാരംഭിക്കുന്നതിന് എന്റര്‍പ്രൈസ് സപ്പോര്‍ട്ട് ഗ്രാന്റില്‍ നിന്ന് ബിസിനസ് ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും 1,000 യൂറോ വരെയുള്ള സഹായവും തുടരും.
2020 ല്‍ ഈ ഗ്രാന്റ് വാങ്ങിയവര്‍ പിന്നീട് 2021ല്‍ പിയുപിയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.2021 ജൂണ്‍ഒന്നിനോ അതിനുശേഷമോ അവരുടെ പിയുപി പേയ്‌മെന്റ് അവസാനിപ്പിക്കുകയാണെങ്കില്‍ രണ്ടാം തവണയും 1,000 യൂറോ ഗ്രാന്റ് ആക്‌സസ് ചെയ്യാന്‍ കഴിയുമെന്നും മന്ത്രി വിശദീകരിച്ചു.

കോവിഡ് -19 ടാക്സി വ്യവസായത്തെ ദോഷകരമായി ബാധിച്ചുവെന്നതില്‍ സംശയമില്ല. ഈ മഹാമാരിയുടെ ആഘാതങ്ങളില്‍ നിന്ന് സമൂഹം കരകയറാന്‍ തുടങ്ങുകയാണ്.ഈ പശ്ചാത്തലത്തില്‍ എസ്പിഎസ്വി ഡ്രൈവര്‍മാര്‍ക്ക് ജോലിയിലേക്ക് മടങ്ങിവരുന്നതിനുള്ള തടസ്സങ്ങള്‍ നീക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് മന്ത്രി റയാന്‍ പറഞ്ഞു.ഓപ്പറേറ്റര്‍മാര്‍ക്ക് ഈ വര്‍ഷവും 2022ലും സ്ഥിരമായ പിന്തുണ നല്‍കുന്ന സ്‌കീമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More