head3
head1

യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കരുത്ത് തെളിയിച്ച് കോര്‍ക്കിലെ മലയാളി യുവാക്കള്‍

കോര്‍ക്ക് : ഓസ്ട്രിയയിലെ കാപ്രണില്‍ വച്ചു നടത്തപ്പെട്ട 2023 സ്പാര്‍ട്ടന്‍ വേള്‍ഡ് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അയര്‍ലണ്ടില്‍ നിന്നുള്ള ജോണ്‍സന്‍ ചാള്‍സും, ലിജോയ് ദിവാകരനുമാണ്, സ്പാര്‍ട്ടന്‍ സ്പ്രിന്റ്, സൂപ്പര്‍ ഇനങ്ങളില്‍ പങ്കെടുത്തു കരുത്തു തെളിയിച്ചത്.

8.5 km വിത്ത് 20 ഓബ്‌സ്റ്റേക്കിള്‍സ് സ്പ്രിന്റ്, 14.5 km വിത്ത് 25 ഓബ്‌സ്റ്റേക്കിള്‍സ് സൂപ്പര്‍ ഉള്‍പ്പടെ 23 km ഓട്ടവും 45 ഓബ്‌സ്റ്റേക്കിള്‍സുമാണ് രണ്ടു ദിവസം ആയി നടന്ന മത്സരത്തില്‍ ഇരുവരും ഫിനിഷ് ചെയ്തു മെഡല്‍ നേടിയത്.

ലോകത്ത് അമേരിക്ക, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ മുപ്പതോളം രാജ്യങ്ങളില്‍ വച്ചു സംഘടിപ്പിക്കുന്ന ഈ റെയ്സ് കഠിനമാകുന്നത്, അറ്റ്ലസ് സ്റ്റോണ്‍ ക്യാരി, സാന്‍ഡ് ബാഗ്, റോപ് ക്ലയിംബിങ്, മങ്കി ബാര്‍, ട്വിസ്റ്റര്‍, ഹെര്‍ക്യൂലീസ് ക്യാരി തുടങ്ങിയ ഒബ്സ്റ്റക്കിള്‍സുകളാണ് . ഇത് പരാജയപ്പെട്ടാല്‍ ഒരു കിലോമീറ്റര്‍ ലൂപ് റണ്ണിംഗ്, 30 ബര്‍പീസ്, 50 kg ചെയിന്‍ ക്യാരി.. തുടങ്ങിയ പെനാല്‍റ്റി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഫിനിഷ് ചെയ്യാന്‍ അനുവദിക്കുകയുള്ളൂ..

അയര്‍ലണ്ടിലെ ഏറ്റവും ഉയരം കൂടിയ കാരന്റോഹില്‍ 1039 മീറ്റര്‍ (12km) കീഴടക്കാന്‍ ഏകദേശം 6 മണിക്കൂര്‍ വേണ്ടിവരുമ്പോള്‍, പാര്‍വ്വത നിരകളാല്‍ സംമ്പുഷ്ടമായ കാപ്രണില്‍ ഏകദേശം 1417 മീറ്റര്‍ (14.5km)ഉയരവും 25 ഒബ്സ്റ്റക്കിള്‍സും 4 മണിക്കൂര്‍ 12 മിനിറ്റു കൊണ്ട് പൂര്‍ത്തിയാക്കിയാണ് ഇരുവരും സൂപ്പര്‍ മെഡല്‍ കരസ്ഥമാക്കിയത്.

കഴിഞ്ഞ ഒന്നര വര്‍ഷത്തെ ചിട്ടയായ പരിശീലനവും ഭക്ഷണ രീതിയും ആണ് ഈ നേട്ടത്തിന് കാരണമെന്ന് ഇരുവരും പറഞ്ഞു.

മെക്കാനിക്കല്‍ എഞ്ചിനീയറും ഫിറ്റ്നസ് ട്രൈനെറും കൂടിയായ ലിജോയിയുടെ നിരന്തര പ്രോത്സാഹനവും പരിശീലന സഹായവുമാണ് പ്രായത്തെപോലും അതിജീവിച്ചു ഈ നേട്ടം കൈയ്യടക്കാന്‍ ജോണ്‍സന്‍ ചാള്‍സിന് സഹായകമായത്.

ഇതിനു മുന്നോടിയായി 10km കോര്‍ക്ക് സിറ്റി മാര ത്തോണ്‍, റെഡ് ബുള്‍ ചലഞ്ച് റണ്‍ എന്നിവ കൂടി ഇവര്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു.

അക്കൗണ്ടന്റ്റും ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റും കൂടിയായ ജോണ്‍സന്‍, ലിജോയ് എന്നിവര്‍ കോര്‍ക്ക് നിവാസികളാണ്. ഇരുവരുടെയും കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ കൂടി ഈ സാഹസത്തിനു പിന്നില്‍ ഇവര്‍ക്കുണ്ടായിരുന്നു.

അയര്‍ലണ്ടിലെ ഭൂരിഭാഗം വരുന്ന, പ്രത്യേകിച്ചും ആരോഗ്യ മേഖലയില്‍ ജോലിചെയ്യുന്ന മലയാളികള്‍ക്കും അതുപോലെ ഫിറ്റ്നസ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു പ്രചോദനവുമാണ് ഇവരുടെ ഈ നേട്ടം.

അടുത്ത വര്‍ഷം 3000 മീറ്റര്‍ ഉയരത്തില്‍ നടക്കുന്ന സ്പാര്‍ട്ടന്റെ തന്നെ അതി കഠിനമായ 21 km ഓട്ടവും 45 ഒബ്സ്റ്റക്കിള്‍സും അടങ്ങിയ ‘സ്പാര്‍ട്ടന്‍ ബീസ്റ്റ് ‘ഫിനിഷ് ചെയ്യുക എന്നതാണ് ഇരുവരുടെയും ലക്ഷ്യം.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S</a

Comments are closed.

error: Content is protected !!