head3
head1

യൂറോ കപ്പ് സ്‌പെയിന് , പൊരുതി തോറ്റ് ഇംഗ്‌ളണ്ട്

മ്യുണിച്ച് : നിക്കോ വില്യംസ് , മികേല്‍ ഒയര്‍സബാല്‍ എന്നിവരുടെ തീപ്പൊരി ഗോളുകളുടെ കരുത്തില്‍ സ്പെയിന്‍ യൂറോകപ്പില്‍ മുത്തമിട്ടു.71 മത്തെ മിനുട്ടില്‍ കോള്‍ പാമര്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ എത്തിച്ചെങ്കിലും , 86 മത്തെ മിനുറ്റില്‍ മികേല്‍ ഒയര്‍സബാല്‍ ഇംഗ്‌ളീഷ് സ്വപ്‌നം തകര്‍ത്തുകളഞ്ഞു.

ആദ്യം മുതല്‍ സ്പാനിഷ് മുന്നേറ്റം

യൂറോ കപ്പ് കലാശപ്പോരില്‍ സ്പെയ്ന്‍ – ഇംഗ്ലണ്ട് മത്സരത്തിന്റെ ആദ്യപാതി ഗോള്‍രഹിതം. പന്തടക്കത്തില്‍ സ്പെയ്നായിരുന്നു മുന്നില്‍. ഇംഗ്ലണ്ട് ഒറ്റപ്പെട്ട ചില മുറ്റേങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. രണ്ട് ടീമുകള്‍ക്കും ഗോള്‍ കീപ്പറെ പരീക്ഷിക്കാന് പോലും സാധിച്ചില്ല. മത്സരത്തിന്റെ ആദ്യ പത്ത് മിനിറ്റോളം സ്പെയ്നിന്റെ കാലില്‍ തന്നെയായിരുന്നു പന്ത്. ഇംഗ്ലണ്ട് കാഴ്ച്ചക്കാര്‍ മാത്രമായി.

12-ാം മിനിറ്റില്‍ സ്പെയ്നിന്റെ ആദ്യ മുന്നേറ്റവും കണ്ടു. ഫാബിയന്‍ റൂയിസിന്റെ പാസ് സ്വീകരിച്ച നിക്കോ വില്യംസ് ബോക്സിലേക്ക്. ഇടത് വിംഗില്‍ ലനിന്ന് നിലംപറ്റെയുള്ള ക്രോസിന് ശ്രമിച്ചെങ്കിലും ജോണ്‍ സ്റ്റോണ്‍സിന്റെ കാലുകള്‍ ഇംഗ്ലണ്ടിന് രക്ഷയായി. തൊട്ടടുത്ത നിമിഷം സ്പെയ്നിന് മറ്റൊരു അര്‍ധാവസരം കൂടി. എന്നാലെ നൊമര്‍ഡിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്ക്. എന്നാല്‍ പതുക്കെ ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചുവന്നു.

ഇതിനിടെ 25-ാം മിനിറ്റില്‍ റൂയിസിനെ ഫൗള്‍ ചെയ്തതിന് ഹാരി കെയ്ന്‍ മഞ്ഞ കാര്‍ഡ് വാങ്ങി. പിന്നാലെ സ്പാനിഷ് താരം ഡാനി ഓല്‍മോയ്ക്കും മഞ്ഞ. 40-ാം മിനിറ്റില്‍ ഇംഗ്ലീഷ് താരം സ്റ്റോണ്‍സിന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റം സ്പാനിഷ് പ്രതിരോധം തടസപ്പെടുത്തി. പിന്നാലെ 45-ാം മിനിറ്റില്‍ ഹാരി കെയ്നിന്റെ ഷോട്ട് സ്പാനിഷ് താരം റോഡ്രി തടഞ്ഞിട്ടു. മത്സരത്തിലെ ഏറ്റവും മികച്ച ഷോട്ട് ഇംഗ്ലണ്ടിനാണ് ലഭിച്ചത്. ഫ്രീകിക്കില്‍ നിന്ന് ഫില്‍ ഫോഡന്‍ തൊടുത്ത ഷോട്ട് സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനൈ സിമോണ്‍ തടഞ്ഞിട്ടു. ഷോട്ട് സ്പാനിഷ് താരം ലാമിന്‍ യമാലിനെ ഇംഗ്ലണ്ടിന് കൃത്യമായി അടക്കിനിര്‍ത്താന്‍ സാധിച്ചിരുന്നു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a

Comments are closed.

error: Content is protected !!