head3
head1

സൗത്ത് ഡബ്ലിനില്‍ ഉയരുന്നത് രണ്ടര ലക്ഷം യൂറോയുടെ 372 വീടുകള്‍

ഡബ്ലിന്‍ : സൗത്ത് ഡബ്ലിന്‍ മേഖലയില്‍ രണ്ടര ലക്ഷം യൂറോയുടെ അഫോര്‍ഡബിള്‍ 372 വീടുകള്‍ നിര്‍മ്മിക്കാനുള്ള ഭവന പദ്ധതിയൊരുങ്ങുന്നു.ഇതിനായി 16 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി ഡെവലപ്പര്‍ക്ക് വില്‍ക്കുന്നതിന് സൗത്ത് ഡബ്ലിന്‍ കൗണ്‍സില്‍ അനുമതി നല്‍കി. 14 മില്യണ്‍ യൂറോയ്ക്കാണ് വില്‍പ്പന ഉറപ്പിച്ചത്.താലയിലെ കിള്ളിനാര്‍ഡനിലെ 16 ഹെക്ടര്‍ ഭൂമിയാണ് ഡാളര്‍ ആര്‍ഡന് നല്‍കാന്‍ കൗണ്‍സില്‍ തീരുമാനിച്ചത്.

കൗണ്‍സില്‍ അനുമതി നല്‍കിയ വില്‍പ്പനപ്രകാരം ഒരു സെന്റിന് ഏകദേശം 3,500 യൂറോയാണ് വിലവരിക.

കൗണ്‍സിലില്‍ നടന്ന വോട്ടെടുപ്പില്‍ പിബിപിയുടെ കൗണ്‍സിലറും ഒരു സ്വതന്ത്രനും മാത്രമേ ഭൂമി വില്‍ക്കുന്നതിനെതിരെ വോട്ടുചെയ്തുള്ളു.27 പേര്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ മൂന്ന് സിന്‍ ഫെയ്ന്‍ കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

ഭവനപദ്ധതി ഇങ്ങനെ

സര്‍ക്കാര്‍ ഭൂമി വാങ്ങിയവര്‍ ഈ സ്ഥലത്ത് ആകെ 620 വീടുകളാകും നിര്‍മ്മിക്കുക. ഈ വീടുകളില്‍ 60% ( 372 എണ്ണം) അഫോര്‍ഡബിള്‍ പര്‍ച്ചേസ് സ്‌കീം പ്രകാരം 250,000 യൂറോയ്ക്ക് വാങ്ങാം.ഇവ സോഷ്യല്‍ ഹൗസിങ് അല്ല.

നിലവിലുള്ള സര്‍ക്കാര്‍ വ്യവസ്ഥകള്‍ അനുസരിച്ച് ,58,000 യൂറോ വരെ വരുമാനമുള്ള സിംഗിള്‍ വരുമാനക്കാര്‍ക്കും,സംയുക്തമായി(രണ്ട് പേര്‍ക്ക്) 75,000 യൂറോ വരുമാനമുള്ള കുടുംബങ്ങള്‍ക്കും ഈ സ്‌കീമില്‍ വീടുകള്‍ക്ക് അപേക്ഷിക്കാം.

സൗത്ത് ഡബ്ലിനിലെ 372 അഫോര്‍ഡബിള്‍ യൂണിറ്റുകള്‍ വികസിപ്പിക്കുന്നതിന്റെ ചുമതല സഹകരണ സ്ഥാപനമായ ഒ ക്വാലനായിരിക്കും സ്ഥലം വാങ്ങിയവര്‍ നല്‍കുക. .ബ്രേ ആസ്ഥാനമായുള്ള ഈ ഗ്രൂപ്പ് അയര്‍ലണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വീടുകള്‍ പണിയുന്ന ഡെവലപ്പേഴ്സാണ്.

ഡബ്ലിന്‍ എയര്‍ പോര്‍ട്ടിനടുത്തുള്ള ബാലി മണില്‍ ഹൗസിംഗ് കോ-ഓപ്പറേറ്റീവ് പദ്ധതിയുടെ ഭാഗമായി ഒ ക്വാലന്‍ കോഹൗസിംഗ് അലയന്‍സ് നിര്‍മ്മിച്ച ഒരു ത്രീ ബെഡ് റൂം വീട് 170,000 യൂറോയ്ക്കാണ് 2019 ല്‍ വില്പന നടന്നത്. രണ്ട് മാസം മുമ്പ് ഇതേ വീട് 250,000 രൂപയ്ക്ക് വിപണിയിലെത്തി, അതിന്റെ യഥാര്‍ത്ഥ വില്‍പ്പന വിലയില്‍ നിന്നും ഏകദേശം 50 ശതമാനം വില കൂട്ടി വിപണിയില്‍ എത്തിയ വീട് വില്പന നടന്നത് 325,000 യൂറോയ്ക്കാണ്.

അതായത് ഒ ക്വാലന്‍ കോഹൗസിംഗ് അലയന്‍സ് നിര്‍മ്മിച്ചു നല്‍കിയ വീട് വാങ്ങിയ ഉടമസ്ഥന്‍ വീട് വിറ്റപ്പോള്‍ 90 ശതമാനം ലാഭം നേടി എന്നത് തന്നെ.വെറും രണ്ടു വര്‍ഷത്തെ (കോവിഡ് കാലമായിട്ടും) ഇടവേളയില്‍ ഹൌസിംഗ് സിന്‍ഡിക്കേറ്റ് ‘കളിച്ച കളി’ ഇവിടെ വ്യക്തമാണ്.ആദ്യ വില്പന നടത്തിയ ഒ ക്വാലന്‍ കോഹൗസിംഗിന് രണ്ടാമത്തെ വില്പനയില്‍ ഒന്നും ചെയ്യാനാവില്ല.

ഇപ്പോഴത്തെ ഉടമകള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ വീടുകള്‍ നേരിട്ട് തിരികെ വാങ്ങാന്‍ സഹകരണ സംഘം തയ്യാറാണെന്ന് ഒ ക്വാലന്‍ കോഹൗസിംഗ് അലയന്‍സിലെ ഹ്യുഗ് ബ്രണ്ണന്‍ പറഞ്ഞു,250,000 യൂറോയ്ക്ക് വിപണിയില്‍ വന്നപ്പോള്‍ തന്നെ സംഘം ഇപ്രകാരം വില്പനക്കാരനെ സമീപിച്ചിരുന്നു.യോഗ്യതയുള്ള അഫോര്‍ഡബിള്‍ ഭവന ആവശ്യക്കാര്‍ക്ക് അവ വീണ്ടും വില്‍ക്കാമായിരുന്നു.എന്നാല്‍ ഇവിടെ തടസം നിന്നത് സ്‌കീമിന് റീ ഫിനാന്‍സ് നല്‍കുന്ന ബാങ്കുകളും,ധനകാര്യ സ്ഥാപനങ്ങളുമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി

2018ല്‍ ഒ ക്വാലന്റെ ബാലിമണ്‍ വീടുകള്‍ വാങ്ങാന്‍ യോഗ്യത നേടിയവര്‍ 59,000 രൂപയില്‍ താഴെ വരുമാനമുള്ള സിംഗിള്‍ വരുമാനക്കാരും, 79,000 രൂപയില്‍ താഴെ വരുമാനമുള്ള ദമ്പതികളൂം ആയിരുന്നു. 10 ശതമാനം നിക്ഷേപവും ബാക്കി തുകയ്ക്ക് മോര്‍ട്ട്‌ഗേജ് അംഗീകാരവും നേടി ഒ ക്വാലനില്‍ നിന്നും വാങ്ങിയ വീടുകളാണ് ഇപ്പോള്‍ 90 ശതമാനം ലാഭത്തില്‍ വിറ്റുപോയത്.

ഇപ്പോള്‍ സൗത്ത് ഡബ്ലിനിലെ കിള്ളിനാര്‍ഡനില്‍ സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലില്‍ നിര്‍മ്മിക്കുന്ന ആകെ 620 വീടുകളില്‍ 20% സോഷ്യല്‍ ഹൗസിംഗിനും 20% സ്വകാര്യഭവനങ്ങളും ആയിരിക്കും.

ഈ പദ്ധതിയിലെ സോഷ്യല്‍ ഹൌസിംഗുകള്‍ ഒഴികെയുള്ള അഞ്ഞൂറോളം വീടുകള്‍ക്കും ഇടത്തരം വരുമാനമുള്ള എല്ലാവര്‍ക്കും അപേക്ഷിക്കാനാവും.

പിബിപി പ്രതിഷേധം

അതേസമയം, സര്‍ക്കാര്‍ ഭൂമി വിറ്റു തുലയ്ക്കുന്നുവെന്നാരോപിച്ച് പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് കൗണ്‍സില്‍ ഓഫീസിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു.സര്‍ക്കാര്‍ ഭൂമി സ്വകാര്യ ഡെവലപ്പര്‍ക്ക് നല്‍കുന്നതിന് പകരം കൗണ്‍സില്‍ നേരിട്ട് പദ്ധതി നടത്തണമെന്നാണ് ഇവരുടെ ആവശ്യം.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More