head1
head3

അനധികൃതമായി ജോലി ചെയ്യുന്നവരെ പിടികൂടുന്നതിന് സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസര്‍മാരുടെ വ്യാപക പരിശോധന തുടരുന്നു

ഡബ്ലിന്‍ : അനധികൃതമായി ജോലി ചെയ്യുന്നവരെ പിടികൂടുന്നതിന് ഗാര്‍ഡയുമായി സഹകരിച്ച് സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസര്‍മാരുടെ വ്യാപക പരിശോധന തുടരുന്നു. ഓരോ ഇടങ്ങളിലും വ്യത്യസ്ത ദിവസങ്ങളിലും വിവിധ കാലയളവുകളിലും സമയത്തുമാണ് പരിശോധന നടത്തുക. ഇതിനായി സാമൂഹിക ക്ഷേമ നിയമനിര്‍മ്മാണത്തില്‍ പ്രത്യേക അധികാരങ്ങള്‍ ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുണ്ട്. സാമൂഹിക ക്ഷേമ സംവിധാനത്തിന്റെ വഞ്ചനയും ദുരുപയോഗവും കണ്ടെത്തുന്നതിനാണ് സാമൂഹിക സുരക്ഷാ വകുപ്പ് മള്‍ട്ടി ഏജന്‍സി വെഹിക്കിള്‍ ചെക്കുകള്‍ നടത്തുന്നത്.

വാനുകള്‍, ലോറികള്‍, ടാക്‌സികള്‍ എന്നിവയടക്കമുള്ള വാഹനങ്ങളില്‍ ജോലി ചെയ്യുന്നവരെയും അതിനായി യാത്ര ചെയ്യുന്നവരെയും പിടികൂടുന്നതിനാണ് ആന്‍ ഗാര്‍ഡ സിക്കോണയുടെ എം എ വി സികളില്‍ സഞ്ചരിച്ച് രാജ്യത്തുടനീളം തുടര്‍ച്ചയായി സാമൂഹിക സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. വാണിജ്യ വാഹനങ്ങളിലും ഹൗലേജുകളിലും ടാക്സികളിലുമായി സഞ്ചരിച്ച് യാത്ര ചെയ്യുന്നവരെയും ജോലി ചെയ്യുന്നവരെയും കണ്ടെത്താനാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്.

സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മള്‍ട്ടി ഏജന്‍സി വെഹിക്കിള്‍ ചെക്ക്സ് (എംഎവിസി) കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. തൊഴിലില്ലായ്മ പേയ്‌മെന്റുകള്‍ ക്ലെയിം ചെയ്യുന്നവര്‍ ജോലി ചെയ്യുന്നുണ്ടോയെന്ന് കണ്ടെത്താനാണ് പ്രധാനമായും സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസര്‍മാരുടെ പരിശോധന.

റവന്യൂ, കസ്റ്റംസ് അംഗങ്ങളും ചെക്ക്‌പോസ്റ്റുകളില്‍ പ്രവര്‍ത്തിക്കും. വാഹന നികുതി വെട്ടിപ്പ്, റോഡ് ട്രാഫിക് -സുരക്ഷാ ക്രമക്കേടുകള്‍ തുടങ്ങിയ ഡ്രൈവര്‍മാരുടെ തട്ടിപ്പുകളും റവന്യൂ, കസ്റ്റംസ് ക്രമക്കേടുകളും, സാമൂഹികക്ഷേമ തട്ടിപ്പുകളും കണ്ടെത്താന്‍ പരിശോധനയുണ്ടാകും.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.