ഡബ്ലിന്‍ : സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്‌സാപ്പ് എന്നി മെറ്റ കുടുംബാംഗങ്ങള്‍ ഔട്ട് ഓഫ് റേയ്ഞ്ചിലായത് ലക്ഷക്കണക്കിന് ഉപഭോക്താക്കളെ വലച്ചു.ബുധനാഴ്ച വൈകുന്നേരം 6 മണിയോടെയാണ് അയര്‍ലണ്ട്, യു കെ, യൂറോപ്പിന്റെ ചില ഭാഗങ്ങള്‍, യു എസ്, ഏഷ്യ, ഓസ്‌ട്രേലിയ, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ മെറ്റയുടെ സോഷ്യല്‍ മീഡിയ ആപ്പുകള്‍ പണിമുടക്കിയത്.
ലക്ഷക്കണക്കിന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവ കിട്ടാതെ നിരാശയിലായി.സാങ്കേതിക തകരാര്‍ സ്ഥിരീകരിച്ച മെറ്റ രാത്രി പത്തരയോടെ പ്രശ്നം പരിഹരിച്ചതായും അറിയിച്ചു.നേരിട്ട തടസ്സത്തിന് കമ്പനി ക്ഷമാപണവും നടത്തി.
ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് ഫേസ്ബുക്കാണ് ആദ്യം പണിമുടക്കിയത്.ഒരു ലക്ഷത്തിലധികം ഇത്തരം പരാതികള്‍ ലഭിച്ചെന്ന് ഡൗണ്‍ ഡിക്ടക്ടര്‍ പറയുന്നു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.