head3
head1

സ്‌നേഹചക്രം നവംബര്‍ 26 നു ബെല്‍ഫാസ്റ്റ് സ്ട്രാന്‍ഡ് മൂവിസില്‍ പ്രദര്‍ശനത്തിനെത്തുന്നു

nextalinks2

രിടവേളക്ക് ശേഷം വടക്കന്‍ അയര്‍ലണ്ട് ചലച്ചിത്രാസ്വാദര്‍ക്കായി ഗണപതി ഫിലിംസ് തങ്ങളുടെ മൂന്നാമത്തെ മലയാള ചിത്രം ‘സ്‌നേഹചക്രം’ പ്രദര്‍ശനത്തിനായി ഒരുക്കുന്നു .
ചില നല്ല കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ചെറിയ കളവുകളും ചെയ്യേണ്ടി വരും എന്ന പ്രമേയത്തെ ആസ്പദമാക്കി നുറുങ്ങു നര്‍മ്മങ്ങള്‍ കലര്‍ത്തിയ ഒരു വ്യത്യസ്ത പ്രണയ കഥയാണ് ഗണപതി ഫിലിംസ് ന്റെ ബാന്നറില്‍ സന്തോഷ് കുമാറിന്റെ തിരക്കഥ,സംഭാഷണത്തില്‍ ജിബിന്‍ ആന്റണി എഡിറ്റിംഗും , ശ്രീകാന്ത് ഗണപതി കഥ,സംവിധാനവും നിര്‍വഹിച്ച ‘ സ്‌നേഹചക്രം ‘
ആദ്യ അവസാനം സങ്കീര്‍ണ്ണവും ഉദ്വേഗ ഭരിതവുമായ മുഹൂര്‍ത്തങ്ങളില്‍ കൂടി പ്രേക്ഷകര്‍ക്ക് ഓരോ നിമിഷവും ആകാംക്ഷക്ക് വക നല്‍കുന്ന ചിത്രമായിരിക്കുമെന്നു ചിത്രത്തിന്റെ നിര്‍മ്മാതാവ് പ്രഭാകുമാര്‍ വ്യക്തമാക്കി .

മലയാളി അല്ലെങ്കിലും , ബെല്‍ഫാസ്റ്റിലെ മലയാളി സമൂഹത്തിനു പ്രിയങ്കരനായ ശ്രീകാന്തിന് വേണ്ടി ഷിബു സുകുമാരനാണ് ഛായാഗ്രഹണം നിര്‍വഹിച്ചത് .

അനൂപ് രാമന്തളിയുടെ വരികള്‍ക്ക് ശ്രീധര്‍ . ആര്‍ .മേനോന്‍ സംഗീതം ചെയ്ത ഗാനങ്ങള്‍ ചിത്രത്തിന്റെ കഥയ്ക്ക് അനുയോജ്യമായ മെലഡി യായിരിക്കും എന്നതില്‍ സംശയമില്ല .
എല്ലാ അയര്‍ലണ്ട് മലയാളി സുഹൃത്തുക്കള്‍ക്കും ഈ വരുന്ന നവംബര്‍ 26 ഞായറാഴ്ച 5 മണിക്ക് ബെല്‍ഫാസ്റ്റ് – ഹോളിവുഡ് റോഡ് സ്ട്രാന്‍ഡ് തിയേറ്ററിലേക്കു സ്വാഗതം .ഇംഗ്ലീഷ് സബ് ടൈറ്റില്‍സ് ഉണ്ടായിരിക്കുന്നതാണ് ;

ടിക്കറ്റ് കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഓണ്‍ലൈന്‍ ബുക്ക് ചെയ്യാം
https://limeeventz.co.uk/public/e/37/nsehchakram-malayalam-movie

അഥവാ താഴെ പറഞ്ഞിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.

ഷിബു സുകുമാരന്‍ :07533 476531
സന്തോഷ് കുമാര്‍ :07533 447844
ശ്രീകാന്ത് ഗണപതി : 07 39 39 07300
അല്ലെങ്കില്‍
ഇമെയില്‍: ganapatientertainment16@gmail.com

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.